മൂന്ന് മാസമെടുക്കും ഉണങ്ങാൻ! സന്ദർശകരെ അനുവ​ദിക്കുന്നില്ല! ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കണ്ണൻ സാ​ഗർ

അടുത്തിടെയായിരുന്നു കണ്ണന്‍ സാഗറിന് വയ്യാതെയായയത്. അപ്രതീക്ഷിതമായി വില്ലനായെത്തിയ അസുഖം തന്നെ തളര്‍ത്തിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഭാരിച്ച തുക ചെലവ് വരുമെന്നും, അതെങ്ങനെ കണ്ടെത്തും എന്നുമറിയാതെ പകച്ച് നിന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയായി എല്ലാ വിവരങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. പുതിയ പോസ്റ്റിലൂടെയായി ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.

ഈ കൂടെ കൂടിയവൾ ഇല്ലായിരുന്നെങ്കിൽ വേദനയുടേയും ഏകാന്തതയുടേയും ലോകത്ത് ഞാനെന്നേ ഒറ്റപ്പെട്ടുപോയേനേ, രാത്രികളിൽ മുക്കലും മൂളലും വേദനയുടെ ലാസ്യവും ചേർന്നുള്ള ശബ്ദങ്ങൾ ഞാൻ പുറപ്പെടീച്ചുകൊണ്ടിരിക്കും പുലരാവാറാവും അതൊന്നു നിലച്ചിട്ടു അവൾക്കൊന്നുറങ്ങാൻ ചൂടുവെള്ളവും വേദനസംഹാരി മരുന്നുമായി അങ്ങനെ കുത്തിയിരുന്നു ഉറക്കം തൂങ്ങുന്നതും കാണാം, കർശന നിർദ്ദേശങ്ങളുടെ ഭാഗമായി ആരേയും അങ്ങനെ സന്ദർശകരായി അനുവദിക്കുന്നുമില്ല.

Kannan Sagar new post
Photo Credit: Kannan Sagar / Facebook

മൂന്ന് മാസങ്ങൾ ആ തുന്നിയ മാംസങ്ങൾ ഒന്ന് ഉണങ്ങികിട്ടിയാൽ ഒന്ന് പുറത്തോട്ടും ഇറങ്ങി എന്റെ തുടർ സ്വപ്‍നങ്ങളിലേക്കും തൊഴിലിലേക്കും കടക്കാൻ, പെങ്ങളുടെ വീടാണ് ഇവിടെ ഒരുമുറിയും മുകളിലെ ഹാളുമാണ് എന്റെ ലോകം രാവിലെയും വൈകിട്ടും കുറേശെ നടക്കുന്നുണ്ട് അത്‌ തുടരാൻ നിർദ്ദേശമുണ്ട് ഫോൺ ഉള്ളത്കൊണ്ട് സഹപ്രവർത്തകരും സുഹൃത്തുക്കളും മിക്കവാറും വിളിയുണ്ട്, ഞാൻ ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.

ഫേസ്ബുക്ക് തുടങ്ങിയ കാലം മുതലുള്ള എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള. ഒരു വ്യക്തിയാണ് താങ്കൾ. പഴയകാലത്തൊക്കെ. നമ്മൾ പരസ്പരം കമന്റ് ചെയ്യുകയും, ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. പിന്നീട് നിങ്ങളുടെയും എന്റെയും തിരക്ക് കാരണം. അതിനൊന്നും ശ്രദ്ധിക്കാൻ നേരമുണ്ടായില്ല. വാഴ എന്ന സിനിമയിൽ നിങ്ങളെ കണ്ടപ്പോൾ. ഒരുപാട് സന്തോഷം തോന്നി. എന്തായാലും ദൈവം നിങ്ങൾക്ക് ഇനിയും ഒരുപാട്. വേഷങ്ങൾ അവതരിപ്പിക്കാനുള്ള ആരോഗ്യവും. ആയുസ്സും നൽകട്ടെ. നിങ്ങൾ തിരിച്ച് വരും അണ്ണാ നിങ്ങൾക്ക് വരാതിരിക്കാൻ പറ്റില്ല. എന്നും പ്രാർത്ഥനയിൽ ഉണ്ടാവും.

പ്രാർത്ഥനയുണ്ട്,, സന്ദർശകരെ തത്കാലം കുറക്കാം, അധികം സംസാരിക്കാതിരിക്കുന്നതും നല്ലതാണ്. അത് കൊണ്ടാണ് വിളിച്ചു ബുദ്ധിമുട്ടിക്കാത്തത് കണ്ണൻചേട്ടാ. എല്ലാം പഴയപോലെ ഉഷാറാവും ഈയൊരു ബന്ധം ഭാര്യ ഭർത്താവ് ബന്ധം അത് ചിലർക്ക് പറഞ്ഞ മനസ്സിലാവില്ല ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിലും മക്കളെ കിട്ടിയതിൽ സന്തോഷിക്കുക. മനസ് സന്തോഷമായി ഇരിക്കുക, 6 മാസം കഴിഞ്ഞുള്ള ജീവിതം സ്വപ്നം കാണുക, കുടുംബത്തിലെ സ്ത്രീകൾ ആണ് യഥാർത്ഥ നിധി. കൂടുതൽ നടക്കരുത്, ഫോൺ ഉപയോഗിക്കരുത്. പറ്റുമെങ്കിൽ ഡയറിയിൽ ചെറിയ കുറിപ്പുകൾ എഴുതുക, തുടങഅങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയത്.

Read more about: Kannan Sagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X