twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയല്‍ താരങ്ങളെ അവര്‍ക്ക് പുഛമാണ്! ഒരുപാട് കലാകാരന്മാര്‍ വെറുതെയിരിക്കുകയാണെന്ന് നടി കന്യ ഭാരതി

    |

    സിനിമകള്‍ പോലെ തന്നെ സീരിയലുകള്‍ക്കും വലിയ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ സീരിയലുകളെ എതിര്‍ക്കുന്ന് ഒരു വിഭാഗം ആളുകള്‍ കൂടി രംഗത്തുണ്ട്. അടുത്തിടെ നടന്‍ ജിഷിന്‍ സീരിയലുകളിലെ താരങ്ങള്‍ മാത്രമല്ല പിന്നണയിലും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ അധ്വാനമുണ്ടെന്ന് കാണിച്ചെത്തിയിരുന്നു.

    മലയാളം സീരിയലുകളിലെ അഭിനതേക്കാളെ ഇവിടുത്തെ സിനിമാക്കാര്‍ക്ക് പുഛമാണെന്ന് പറഞ്ഞിരിക്കുകയാണ് നടി കന്യ ഭാരതി. പുറത്ത് നിന്നുള്്‌ള സീരിയല്‍ താരങ്ങള്‍ക്ക് അവസരം കൊടുത്താലും കേരളത്തിലെ സീരിയല്‍ താരങ്ങളെ സിനിമാക്കാര്‍ പരിഗണിക്കാറില്ലെന്നും നടി പറയുന്നു. ആനീസ് കിച്ചന്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി.

    കന്യ ഭാരതിയുടെ വാക്കുകളിലേക്ക്

    സിനിമയിലെ അവസരങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് കന്യയുടെ ഇത്തരം പ്രതികരണം. മലയാളത്തിലെ സീരിയല്‍ ആര്‍ട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാര്‍ക്ക് വേണ്ടല്ലോ. കേരളത്തിന് പുറത്തുള്ള സീരിയല്‍ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയല്‍ താരങ്ങളോട് അവര്‍ക്ക് പുഛമാണ്. എത്രയോ കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവര്‍ ശ്രദ്ധിക്കില്ല. നടിമാരാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത്. ഞങ്ങളെ അഞ്ചും ആറും കൊല്ലമായി പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുകയാണ്.

     കന്യ ഭാരതിയുടെ വാക്കുകളിലേക്ക്

    കേരളത്തിലെ സീരിയല്‍ താരങ്ങളെ മാത്രം തഴയുന്നത് ശരിയല്ല. എത്രയോ കലാകാരന്മാര്‍ വെറുതെയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആത്മയും അമ്മയുമടക്കമുള്ള സംഘടനകള്‍ ഇടപെടണമെന്നും കന്യ ആവശ്യപ്പെടുന്നു. നേരത്തെ നിരവധി സിനിമകളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് കന്യ ഭാരതി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴയിലെ മായാവതി എന്ന കഥാപാത്രമായിരുന്നു നടിയ്ക്ക് ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടി കൊടുത്തത്.

    കന്യ ഭാരതിയുടെ വാക്കുകളിലേക്ക്

    മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചിട്ടുള്ള കന്യ മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ആദ്യമായി നാടകത്തിലഭിനയിക്കാന്‍ കന്യ പോവുന്നത്. അന്ന് തനിക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് ടെലിഫിലിമിലും തുടര്‍ന്ന് സിനിമയിലേക്കും തുടര്‍ന്ന് മിനിസ്‌ക്രീനിലേക്കും എത്തുകയായിരുന്നു. കുടുംബത്തില്‍ ആര്‍ക്കും അഭിനയം ഇഷ്ടമായിരുന്നില്ലെന്നും നടി വ്യക്തമാക്കുന്നു.

    കന്യ ഭാരതിയുടെ വാക്കുകളിലേക്ക്

    മകള്‍ക്കൊപ്പമായിരുന്നു ആനീസ് കിച്ചണില്‍ പങ്കെടുക്കാന്‍ കന്യ ഭാരതി എത്തിയത്. മകള്‍ വലിയൊരു സിനിമാ താരമാകണമെന്നാണ് തന്റെ ആഗ്രഹം. ഒരു സ്റ്റേറ്റ് അവാര്‍ഡോ ദേശീയ പുരസ്‌കാരമോ അവള്‍ നേടണം. തനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചില്ലെന്നും കന്യ പറയുന്നു. അതേ സമയം ടീച്ചറോ ഡോക്ടറോ ആവാനാണ് മകള്‍ നിളയുടെ താല്‍പര്യമെന്നും കന്യ ഭാരതി വ്യക്തമാക്കുന്നു.

    Read more about: actress നടി
    English summary
    Kanya Bharathi Talks About Serial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X