For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതുവരെ വിളിച്ചിട്ടില്ല, അവളുടെ കൈയ്യിലിരുപ്പ് വെച്ച് മിക്കവാറും വിളി വരും'; മകൾ അലംകൃതയെ കുറിച്ച് പൃഥ്വിരാജ്!

  |

  മകളെ സോഷ്യൽമീഡിയയിൽ നിന്നും തന്റെ സ്റ്റാർഡത്തിൽ നിന്നും ഉണ്ടാകുന്ന പബ്ലിക്ക് അറ്റൻഷനിൽ നിന്നും വളരെ അധികം മാറ്റി നിർത്തി മകൾക്ക് ആവശ്യമായ എല്ലാ സ്വകാര്യതയും സന്തോഷവും നൽകിയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഏക മകൾ അലംകൃതയെ വളർത്തുന്നത്.

  മറ്റുള്ള താരങ്ങളെല്ലാം അവരുടെ മക്കളെ എല്ലാ പൊതുപരിപാടികൾക്കും കൊണ്ടുവരുമ്പോൾ പൃഥ്വിരാജും സുപ്രിയയും അത് ചെയ്യാറില്ല.

  Also Read: 'പതിനാറ് മാസം കൊണ്ട് വന്ന മാറ്റം... കുറച്ചത് അറുപത് കിലോ....'; ഉറ്റ സുഹൃത്തിനെ കുറിച്ച് രഞ്ജിനിയുടെ കുറിപ്പ്!

  മാത്രമല്ല മകളുടെ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഇരുവരും സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. ആലി എന്ന് പൃഥ്വിരാജും സുപ്രിയയും വിളിക്കുന്ന അലംകൃതയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് പൃഥ്വിയുടേയും സുപ്രിയയുടേയും സോഷ്യൽമീഡിയ പേജു വഴിയാണ്.

  തങ്ങളുടെ സ്റ്റാർഡത്തിന്റെ പേരിൽ മകൾക്ക് ഇപ്പോൾ ലഭിക്കേണ്ട സ്വാതന്ത്ര്യം ഇല്ലാതാകരുതെന്നും അവൾക്കായി ഒരു സോഷ്യൽമീഡിയ പേജ് തുടങ്ങണമെന്ന ആശയത്തോട് യോജിപ്പില്ലെന്നുമാണ് പലപ്പോഴായി മകളെ കുറിച്ച് ചോദിച്ചപ്പോൾ‌ പൃഥ്വിരാജും സുപ്രിയയും പറഞ്ഞിട്ടുള്ളത്.

  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ എന്നാണ് പൃഥ്വി മകളെ മുമ്പൊരിക്കൽ‌ വിശേഷിപ്പിച്ചത്. ആലിയുടെ കുസൃതികളെക്കുറിച്ച് സുപ്രിയ നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുണ്ട്.

  അച്ഛനും അമ്മയും തനിക്ക് എട്ടാം പിറന്നാളിന് നൽകിയ സമ്മാനത്തെക്കുറിച്ചും അവരുടെ സ്വാധീനത്തെക്കുറിച്ചുള്ള നന്ദി സൂചകമായി അലംകൃത എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ കുറച്ച് നാൾ മുമ്പ് സുപ്രിയ പോസ്റ്റ് ചെയ്‌തിരുന്നു.

  ഇപ്പോഴിത മകളെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അച്ഛനേയും കൂട്ടി വരാൻ മക്കൾക്ക് സ്കൂളിൽ നിന്നും നിർദേശം കിട്ടിയെന്ന് അറിഞ്ഞാൽ എന്തായിരിക്കും സിറ്റുവേഷൻ എന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് പൃഥ്വിരാജും നടൻ ആസിഫ് അലിയും രസകരമായി മറുപടി പറഞ്ഞത്.

  ആദ്യം ആസിഫ് അലിയാണ് ഉത്തരം നൽകിയത്. 'ആദവും ഹയയും പഠിക്കുന്ന സ്കൂളിൽ പിടിഎ മീറ്റിങിന് ​ഗാലറി വാക്ക് എന്നാണ് പറയുന്നത്.'

  Also Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

  'ഭയങ്കര ​ഗ്ലോറിഫൈഡായി. ആദ്യം മക്കൾ എന്റെ അടുത്ത് വന്ന് ഡാഡാ... ​ഗാലറി വാക്കിന് വരണമെന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം കരുതിയത് സ്കൂൾ നടന്ന് കാണാനായിരിക്കുമെന്നാണ് പോയപ്പോഴാണ് പിടിഎ മീറ്റിങാണെന്ന് മനസിലായത്.'

  'അങ്ങനെ ഒരു പ്രാവശ്യം പോയി എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്. ആറ് മാസം കൂടുമ്പോഴൊക്കെയാണ് ഇത്തരം മീറ്റുങ്ങുകൾ ഉള്ളത്. ചെറിയ ക്ലാസിലല്ലേ രണ്ടുപേരും പഠിക്കുന്നത്. അതുകൊണ്ട് വലുതായി ഒന്നും വന്നിട്ടില്ല.'

  ശേഷം പൃഥ്വിരാജ് തന്റെ അനുഭവം പറഞ്ഞു. 'എനിക്ക് ഇതുവരെ ആലിയുടെ സ്കൂളിൽ നിന്നും ഒരു വിളി വന്നിട്ടില്ല. അവളുടെ കൈയ്യിലിരുപ്പ് വെച്ച് മിക്കവാറും വരും. ആലിയുടെ സ്കൂളിലെ ആനുവൻ‌ ഡെയ്ക്ക് ഞാൻ ഒരിക്കൽ പോയിരുന്നു.'

  'അന്ന് എന്നെ സ്റ്റാർ എന്ന രീതിയിലൊന്നുമല്ല അവർ കണ്ടത് എല്ലാ പാരന്റിനേയും പോലെ ഒരു പാരന്റ് അത്രമാത്രമെ ഉണ്ടായിരുന്നുള്ളു' പൃഥ്വിരാജ് പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടി വ്യക്തി അമ്മ തന്നെയെന്ന് ആലി രണ്ടാമതൊന്ന് ആലോചിക്കാതെ പറയാറുണ്ട്. അടുത്തിടെ സുപ്രിയയ്ക്ക് അലംകൃത എഴുതിയ കുറിപ്പ് വൈറലായിരുന്നു.

  ഏറ്റവും അവസാനം റിലീസ് ചെയ്ത പൃഥ്വിരാജ് സിനിമ കാപ്പയാണ്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്‍പദമാക്കിയാണ് കാപ്പ സിനിമ തയ്യാറാക്കിയത്.

  ഇന്ദുഗോപന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ആസിഫ് അലിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്തത്.

  Read more about: prithviraj sukumaran
  English summary
  Kappa Movie Actor Prithviraj Sukumaran Open Up About Funny Thing About His Daughter Alankrita-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X