ജീവിതം മാറ്റി മറിച്ചത് വിനീത് ശ്രീനിവാസന്റെ ആ കോൾ, വെളിപ്പെടുത്തി ശ്രീനാഥ് ഭാസി
അടുത്ത കാലത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു ചിത്രമായിരുന്നു കപ്പേള. അന്ന ബെൻ, ശ്രീനാഥ്ഭാസി, റോഷൻ മാത്യൂ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഒടിടി പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചത്. കപ്പേള എന്ന ചിത്രത്തിൽ റോയ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷാഭിപ്രായമാണ് റോയ് എന്ന കഥാപാത്രത്തിലൂടെ ശ്രീനാഥ് ഭാസിയ്ക്ക് ലഭിച്ചത്.

Recommended Video
ഇപ്പോഴിത തന്റെ സിനിമ കരിയർ മാറി മറിഞ്ഞ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീനാഥ് ഭാസി. ഏഷ്യവില്ല് മലയാളത്തിന് വേണ്ടി രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിടയ്ക്ക് ഒരേ തരത്തിൽ ഉള്ള റോളുകൾ ചെയ്ത മടുത്ത് പോയെന്നും ആ സമയത്ത് സിനിമാഭിനയം നിർത്തി ദുബായിൽ പോയി റേഡിയോ സ്റ്റേഷനിൽ ജോയിൻ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു എന്നും ശ്രീനാഥ് ഭാസി പറയുന്നു. ആ സമയത്ത് വന്ന വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ ഒരു കോളാണ് എല്ലാം മാറ്റി മറിച്ചതെന്നും നടൻ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിന് വേണ്ടിയാണ് വിനീത് ശ്രീനാഥ് ഭാസിയെ വിളിച്ചത്. വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത് ആ ചിത്രത്തിലെ അനുഭവം തനിക്കു പല കാര്യങ്ങളിലും മുന്നോട്ടു പോവാനുള്ള ഊർജ്ജം പകർന്നിരുന്നു. അത് തന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തിനു അത് വലിയ രീതിയിൽ മുതൽക്കൂട്ടായന്നും എന്നും ശ്രീനാഥ് ഭാസി അഭിമുഖത്തിൽ വ്യക്തമാക്കി.
2012 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെയാണ് ശ്രീനാഥ് ഭാസി അഭിന രംഗത്ത് എത്തുന്നത്. ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2018 മുതൽ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു, ബിടെക്, കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ട്രാൻസ്, അഞ്ചാംപാതിര തുടങ്ങിയ ചിത്രങ്ങൾ ശ്രീനാഥ് ഭാസിയുടെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. ട്രാൻസിൽ വളരെ ചെറിയ റോളിലായിരുന്നു എങ്കിലും ഫഹദിന്റെ സഹോദരനായിട്ടുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications