തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണ്, തുറന്ന് പറഞ്ഞ് കരീന കപൂർ ഖാൻ
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് കരീന കപൂർ ഖാൻ. ഹിന്ദിയിലാണ് സജീവമെങ്കിലും നടിയ്ക്ക് തെന്നിന്ത്യൻ സിനിമയിലും കൈനിറയെ ആരാധകരുണ്ട്. നടിയുടെ ഭൂരിഭാഗം ചിത്രങ്ങൾക്കും സൗത്ത് ഇന്ത്യയിലും മികച്ച വിജയം നേടാറുണ്ട്. ബോളിവുഡിലെ പല താരറാണിമാരും തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരീന മാത്രം തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടി. വനിതയുടെ അവാര്‍ഡ് നിശക്കിടയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ചും നടി പറഞ്ഞിരുന്നു.

ധനുഷിന് അവാര്‍ഡ് നല്‍കി കൊണ്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലും പുരസ്കാരനിശയിൽ പങ്കെടുത്തിരുന്നു. കരീനയുടെ വാക്കുകൾ ഇങ്ങനെ..."മോഹന്‍ലാല്‍ സാറിന്റെ സാന്നിധ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഞാന്‍ കരുതുന്നു.. കാരണം സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്‌പ്പോഴും ആ ആരാധന ഉണ്ടാകുമെന്നും കരീന പറഞ്ഞു''.
തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണെന്നാണ് നടി പറയുന്നത്. നിരവധി ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ഭാഷ അറിയാത്തതിനാൽ അഭിനയിക്കാൻ പേടിയാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കരീനയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകൾ കരീന തള്ളിയിരുന്നു. ഒരു മലയാള സിനിമയും താന്‍ ചെയ്യില്ല. അങ്ങനെ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
രണ്ടാമതും അമ്മയായ നടി റെസ്റ്റിന് ശേഷം ജോലിയിൽ സജീവമായിട്ടുണ്ട്. കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി ഗർഭിണിയായിരിക്കുമ്പോഴും തന്റെ ജോലിയിൽ സജീവമായിരുന്നു. അമ്മയാകാൻ പോകുന്നത് കൊണ്ട് വെറുതെ ഇരിക്കേണ്ട കാര്യമില്ല എന്നാണ് കരീനയുടെ വാദം. ഡെലിവറിയുടെ അവസാനത്തെ മാസം വരെ തന്റെ ജോലിയിൽ നടി തുടർന്നിരുന്നു. ഗർഭിണിയായിരിക്കുമ്പോഴാണ് ആമീർ ഖാൻ ചിത്രമായ ലാൽ സിങ്ങ് ഛദ്ദയിൽ അഭിനയിക്കുന്നത് നിറ വായറുമായി നടി സെറ്റിലെത്തിയ അന്ന് ബോളുവുഡ് സിനിമാ കോളങ്ങളിൽ ചർച്ചയായിരുന്നു.


Click it and Unblock the Notifications