'എന്റെ ജനറേഷനല്ല', റാണി മുഖര്‍ജിക്കും ട്വിങ്കിള്‍ ഖന്നയ്ക്കുമൊപ്പം പോസ് ചെയ്യാതിരുന്ന കരീന കപൂർ
ഹിന്ദി സിനിമ വ്യവസായത്തെ വര്‍ഷങ്ങളായി അടക്കിവഴുന്ന കപൂര്‍ ഫാമിലിയിലെ അംഗമാണ് കരീന കപൂറും. ബോളിവുഡിലെ ഐക്കോണിക് താരമായ സെയ്ഫ് അലി ഖാന്റെ പ്രിയ പത്‌നികൂടിയാണ് കരീന കപൂര്‍. 43കാരിയായ കരീന ഇന്നും സിനിമകളില്‍ സജീവമാണ്. 2000ത്തില്‍ പുറത്തിറങ്ങിയ റെഫ്യൂജീ ആണ് കരീനയുടെ ആദ്യ ചിത്രം.
തുടര്‍ന്ന് അശോക, കഭി കുഷി, കഭി ഗം എന്നീ ചിത്രങ്ങള്‍ കരീന എന്ന നടിയെ കൂടുതല്‍ അടയാളപ്പെടുത്തി. കരീന സ്ഥിരം വേഷങ്ങളില്‍ നിന്ന് മാറി ചമേലി എന്ന ചിത്രത്തില്‍ സെക്‌സ് വര്‍ക്കര്‍ ആയാണ് പ്രത്യക്ഷപ്പെട്ടത്. ഇതും വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ജബ് വി മെറ്റ്, തലാഷ്, കുര്‍ബാന്‍, ത്രീ ഇഡിയറ്റ്‌സ്, ബാജ്രംഗി ബൈജാന്‍, ബോഡിഗാര്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

മലയാള സംവിധായകന്‍ സിദ്ദീഖാണ് കരീന കപൂര്‍ സല്‍മാന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബോഡിഗാര്‍ഡ് എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തത്. ബോളിവുഡില്‍ വലിയ ഹിറ്റായ ചിത്രം സിദ്ദീഖിന്റെ തന്നെ മലയാള ചിത്രം ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പായിരുന്നു. കരീനയുടെ സഹോദരി കരീഷ്മ കപൂറും ശ്രദ്ധനേടിയ നടിയായിരുന്നു.
കരീഷ്മ 90കളുടെ തുടക്കത്തിലാണ് സിനിമയിലേക്ക് എത്തിയത്. പഴയ ഒരു അഭിമുഖത്തില്‍ കരീന കപൂറും ട്വിങ്കിള്‍ ഖന്നയും സിനിമയിലെ പുതിയ ജനറേഷനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ അക്കാലത്തെ പുതിയ ജനറേഷനെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്. കരീന അടക്കമുള്ള പുതിയ ജനറേഷന്‍ എന്ന രീതിയിലായിരുന്നു കരീനയുടെ സംസാരം. എന്നാല്‍ കരീന സംസാരിക്കുമ്പോള്‍ ട്വിങ്കില്‍ ഖന്ന കരീനയെ കളിയാക്കുന്നുമുണ്ട്.
ചാറ്റ് ഷോയില്‍ പുതി ജനറേഷനെക്കുറിച്ച് കരീന കപൂര്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി ട്വിങ്കിള്‍ ഖന്ന പറയുന്നത് ' നീ നിന്നെയും മനപൂര്‍വ്വം ഇന്നത്തെ ജനറേഷനില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത് !' എന്നാണ്. തനിക്ക് ഓര്‍മയുണ്ട് അടുത്തിടെ താനും റാണി മുഖര്‍ജിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ നീ ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ചു, എന്ന് ട്വിങ്കിള്‍ ഖന്ന ഓര്‍ത്തെടുത്ത് പറഞ്ഞു.
ഇത് കേട്ട് ചിരിച്ച കരീന കപൂര്‍ മറുപടി പറഞ്ഞത്, താന്‍ ആ ജനറേഷനില്‍പ്പെട്ടതാണെന്ന് തോന്നുന്നില്ല എന്നാണ്. ഞാന്‍ എന്തിനാണ് ഇതില്‍ എന്നാണ് അന്ന് എനിക്ക് തോന്നിയത് എന്നും കരീന കപൂര്‍ പറഞ്ഞു. കരീഷ്മയ്ക്ക് ഇവര്‍ക്കൊപ്പം ഫോട്ടോ എടുക്കാമായിരുന്നു എന്ന് അന്ന് താന്‍ കരണ്‍ ജോഹറിനോട് പറഞ്ഞു എന്നും കരീന കപൂര്‍ പറഞ്ഞു.
ഇത് കേട്ട് ചിരിച്ചുകൊണ്ട്, നിന്നെ ഞങ്ങള്‍ രണ്ട് ജനറേഷനുകള്‍ക്കപ്പുറം നിര്‍ത്താം അപ്പോള്‍ നീ എന്നെന്നേക്കും ചെറുപ്പമായി നില്‍ക്കും എന്നായിരുന്നു ട്വിങ്കിള്‍ ഖന്ന മറുപടി പറഞ്ഞത്.

1991ലാണ് കരീഷ്മ കപൂര്‍ സിനിമയിലേക്കെത്തുന്നത്. റാണി മുഖര്‍ജി 1996ലും ട്വിങ്കിള്‍ ഖന്ന 1995ലുമാണ് സിനിമയിലേക്കെത്തിയത്. കൂട്ടത്തില്‍ ഏറ്റവും അവസാനം സിനിമയിലേക്കെത്തിയത് കരീന കപൂര്‍ ആണ്. കാരണം 90കള്‍ക്ക് ശേഷമാണ് കരീന ബോളിവുഡിലേക്ക് എത്തുന്നത്. എന്തായാലും ഈ ചെറിയ വ്യത്യാസമാണ് സിനിമയിലെ ജനറേഷന്‍ ഗ്യാപിനെക്കുറിച്ചുള്ള ഇരുവരുടെയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
എന്തായാലും ഇന്നും സിനിമകളില്‍ സജീവമാണ് കരീന കപൂര്‍. ക്രൂ എന്ന് പേരിട്ട പുതിയ ചിത്രം അടുത്തിടെയാണ് റിലീസ് ആയത്. തബു, കൃതി സാനോന്‍ എന്നിവരാണ് കരീനയെ കൂടാതെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. രാജേഷ് കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.


Click it and Unblock the Notifications











