കരീനയും സെയ്‌ഫും വിവാഹിതരായി
മുംബൈ: ബോളിവുഡ് ഏറെ നാളായി കാത്തിരുന്ന താര വിവാഹം കഴിഞ്ഞു. സെയ്‌ഫ് അലി ഖാനും കരീന കപൂറം തമ്മില്‍ ഒക്ടോബര്‍ 16, ചൊവ്വാഴ്‌ച വിവാഹിതരായി.
ബാന്ദ്രിലെ സെയ്‌ഫിന്റെ വസതിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്‌തത്. ചൊവ്വാഴ്‌ച വാകീട്ട് മുംബൈയിലെ താജ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
മുസ്ലിം മത വിശ്വാസ പ്രകാരമുള്ള നിക്കാഹും താജ് ഹോട്ടലില്‍ നടക്കും. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത്, മെഹന്തി എന്നിവ തിങ്കളാഴ്‌ച താജ് ഹോട്ടലില്‍ നടന്നിരുന്നു.
ചൊവ്വാഴ്‌ച താജില്‍ നടക്കുന്ന വിവാഹ വിരുന്നിലും നിക്കാഹിലും ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കും എന്നാണ് സൂചന.

വിവാഹ രജിസ്‌ട്രേഷന് മുമ്പ് ആരാധകരുടെ മുന്നില്‍ അവരുടെ പ്രിയപ്പെട്ട സെയ്‌ഫും ബേബോയും പ്രത്യക്ഷപ്പെട്ടപ്പോള്‍.

ആരാധകരെ ആഭിവാദ്യം ചെയ്യുന്ന സെയ്‌ഫും കരീനയും.

സെയ്‌ഫ് പരമ്പരാഗത പഠാണി വേഷവും കരീന പച്ച ചുരിദാറും ചുവന്ന ദുപ്പട്ടയും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.

കരീനയുടെ സഹോദരിയും, പ്രശസ്‌ത ബോളിവുഡ് നടിയുമായ കരിഷ്‌മ കപൂറും വിവാഹ രജിസ്‌ട്രേഷന്‍ സമയത്ത് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.

കരിഷ്‌മയും പിതാവ് രണ്‍ദീര്‍ കപൂറും ആരാധകരെ അഭിവാദ്യം ചെയ്യുന്നു.

സെയ്‌ഫിന്റെ അമ്മ ഷര്‍മിള ടോഗോറും ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications











