കരിക്കിലും ലാലേട്ടനും മമ്മൂക്കയും!! ഇരട്ട വേഷത്തിൽ ലോലൻ മരണമാസ്... കാണൂ

സോഷ്യൽ മീഡിയയിൽ വൻ ചലനം സൃഷ്ടിച്ച വെബ് സീരിസ് ആയിരുന്നു കരക്ക് ടീമിന്റെ തേരാപാര. മലയാളത്തിൽ വൈബ് സീരിയലുകൾ വളരെ കുറവാണ്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു മാസ് ഓഡിയൻസിനെ സൃഷ്ടിക്കാൻ കരിക്ക് ടീമിന് കഴിഞ്ഞിരുന്നു. സിനിമ, സീരിയൽ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സുകളിൽ താരങ്ങൾ കയറി കൂടാറുണ്ട്. പിന്നീട് ആ കഥാപാത്രങ്ങളുടെ പേരിലൂടെയായിരിക്കും താരങ്ങളെ അറിയപ്പെടുക. ലോലനും , ‍ജോർജും, ശംഭു, ഷിബുമൊക്കെ കരിക്കിലൂടെ പ്രേക്ഷകർക്കിടയിൽ ഹിറ്റായവരാണ്.

യൂട്യൂബിൽ വൻ ഹിറ്റായി നിൽക്കവെയായിരുന്നു കരിക്ക് വെബ് സീരിയൽ അവസാനിച്ചത്. സ്വഭാവിക സംഭാഷണങ്ങളും സന്ദർഭങ്ങളുമായിരുന്നു കരിക്കിനെ ഹിറ്റാക്കിയത്. എന്നാൽ ഇപ്പോഴിത കരിക്ക് ടീം വീണ്ടും എത്തുകയാണ്. പ്ലസ് ടൂ ഫ്രീ പിരിഡ് എന്നാണ് പുതിയ വെബ് സീരിസിന്റെ പേര്. ആദ്യം നാല് ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോയതെങ്കിൽ ഇത്തവണ സ്കൂൾ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ആദ്യ ഭാഗം പുറത്തു വന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലോലന്റെ ലാലേട്ടന്റേയും മമ്മൂക്കയുടേയും റെഫറൻസിനെ കുറിച്ചാണ്. മധുരരാജയും ലൂസിഫറും പ്ലസ് ടൂ ഫ്രീ പിരിഡിലും ഹിറ്റായിട്ടുണ്ട്.

 ഓശാന ഞായർ

ഓശാന ഞായർ

കരിക്കിന്റെ ആദ്യ ഭാഗത്തിൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് ലോലന്റെ അശ്വതി അച്ചുവിനെ കാണാൻ വേണ്ടിയായിരുന്നു. ആദ്യം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ജനിപ്പിക്കാൻ ഈ കഥാപാത്രത്തിനായിരുന്നു. അശ്വനി അച്ചുവിന്റെ എൻട്രിയോടെ കരിക്ക് വെബ് സീരീസ് അവസാനിക്കുകയായിരുന്നു. പുതിയൊരു പ്രമേയവുമായി കരിക്ക് ടീം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഓശാന ഞായറാഴ്ചയാണ് പുതിയ സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്തു വന്നത്.

 ക്ലാസ് പശ്ചാത്തലത്തിൽ

ക്ലാസ് പശ്ചാത്തലത്തിൽ

പ്ലസ് ടൂ ക്ലാസ് പശ്ചാത്തലത്തിലാണ് പുതിയ വെബ് സീരിസ് പുറത്തു വരുന്നത്. ഒരു ക്ലാസിലെ ഫ്രീ പിരിഡ് സംഭവിക്കുന്ന രസകരമായ സംഭവമായിരുന്ന പ്രമേയം. കാത്തിരിപ്പ് വെറുതെയായില്ല. കരിക്ക് ടീമിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചത് തന്നെ ലഭിച്ചു. ആദ്യ ഭാഗത്തിലുള്ള എല്ലാവരും രണ്ടാം ഭാഗത്തിലുമുണ്ട്. എല്ലാവരും ലോലനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

 ലാലേട്ടനും മമ്മൂക്കയും

ലാലേട്ടനും മമ്മൂക്കയും

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലോലൻന്റെ ലാലേട്ടൻ മമ്മൂക്ക മനറിസമാണ്. താരരാജക്കന്മാരുടെ ലൂസിഫർ മധുരരാജ ചിത്രങ്ങളിലെ താരങ്ങളുടെ ചില മാസ് മാനറിസങ്ങളാണ് ഫ്രീ പിരിഡിൽ ലോലനും അനുകരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയും ചെയാതിട്ടുണ്ട്. പുതിയ വെബ് സീരിസിൽ ഇരട്ട വേഷത്തിലാണ് ലോലൻ പ്രത്യക്ഷപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X