അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ വിഷമം തോന്നി, ശരീരഭാരം കുറിച്ചതിന്റെ കഷ്ടപ്പാടിനെ കുറിച്ച് അമേയ

കരിക്ക് വെബ് സീരിയലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയ നടിയാണ് അമേയ മാത്യൂ. മലയാളത്തിൽ മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള വെബ് സീരീസാണ് കരിക്ക്. സീരീസിലെ ചില എപ്പിസോഡുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട അമേയ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

അഭിനേത്രി എന്നതിൽ ഉപരി മോഡലും കൂടിയാണ് അമേയ മാത്യൂ. താരത്തിന്റ സ്റ്റൈലീഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പടാറുണ്ട് കരിക്കിൽ കണ്ട അമേയയിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് നടി പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ അമേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ തംരഗമാകുന്നുത്. ശരീര ഭാരം കുറച്ചതിനെ കുറിച്ചായിരുന്നു താരത്തിന്റ വാക്കുകൾ. കൂടാതെ ശരീരം കുറഞ്ഞ് പോയതിന്റെ പേരിൽ നഷ്‍ടപ്പെട്ട പോയ അവസരങ്ങളെ കുറിച്ചും നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

  നഷ്ടപ്പെട്ട  അവസരം

വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്... എന്നാലും വർക്ക്‌ഔട്ടും ഡയറ്റും അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല... പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം സംരക്ഷിക്കുന്നോ അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും.

 ശരീരത്തെ സ്നേഹിക്കുക

നിങ്ങൾ നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക. ഇതിന്റെ ഫലം ഉറപ്പായും നിങ്ങളുടെ ശരീരം നൽകും. ജീവിതത്തിൽ എത്ര തിരക്കാണെങ്കിലും വ്യായാമത്തിന് സമയം കണ്ടെത്തുക. കഠിനാന്വാധം ചെയ്യുക. അതി ൽ ഒരിക്കലും വിട്ട്വീഴ്ച കാണിക്കരുതെന്നും അമേയ ഇൻസ്റ്റഗ്രാമിൽ കുറിച്ച്. രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. വണ്ണം കൂടിയതും കുറഞ്ഞതുമായ ചിത്രങ്ങളായിരുന്നു അമേയ പോസ്റ്റിനൊപ്പം പങ്കുവെച്ചത്. നിങ്ങളെ സ്നേഹിക്കുവെന്നും അമേയ പറയുന്നുണ്ട്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
  മികച്ച പ്രതികരണം

മികച്ച പ്രേക്ഷക അഭിപ്രായമാണ് അമേയയുടെ ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന്റെ ഹാർഡ് വർക്കിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. നഷ്ടമായ അവസരങ്ങളെ കുറിച്ച് ഓർമിച്ച് വിഷമിക്കേണ്ടെന്നും മികച്ച അവസരങ്ങൾ തേടി എത്തുമെന്നും ആരാധകർ പറയുന്നു. പങ്കുവെച്ച ചിത്രങ്ങൾ രണ്ടും മനോഹരമാണെന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അമേയയുടെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണ് അമേയയ്ക്കുളളത്.

 സിനിമയിലും  സജീവം

സിനിമയിലും സജീവമാണ് അമേയ. 2017 ൽ പുറത്തു വന്ന ആട് 2 ലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അജുവർഗീസിന്റ കഥാപാത്രമായ പൊന്നപ്പന്റെ കാമുകിയായിട്ടായിരുന്നു എത്തിയത്. പിന്നീട് ഒരു പഴയ ബോംബ് കഥയിലും ആൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യർ ചിത്രമായ ദ് പ്രീസ്റ്റാണ് അമേയയുടെ ഏറ്റവും പുതിയ ചിത്രം . മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ദ് പ്രീസ്റ്റ്.

അമേയ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: actress ameya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X