അന്യായ മേക്കോവര്‍ ആയി പോയി; വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോട്ടോയും പുതിയതും വെളിപ്പെടുത്തി നടി അമേയ മാത്യൂ
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ നടിയാണ് അമേയ മാത്യൂ. മോഡല്‍ രംഗത്ത് കൂടി പ്രവര്‍ത്തിക്കുന്ന അമേയ വെള്ളിത്തിരയിലേക്ക് കൂടി ചുവടുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നടി ഇടയ്ക്ക് ഗ്ലാമറസ് ഫോട്ടോസ് പങ്കുവെക്കുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. ഇപ്പോഴിതാ രസകരമായൊരു വീഡിയോയുമായിട്ടാണ് അമേയ എത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലുള്ള ഫോട്ടോസും ഇപ്പോഴുള്ളതും തമ്മില്‍ കോര്‍ത്തിണക്കിയൊരു വീഡിയോ ആയിരുന്നു. വര്‍ഷങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഓരോരുത്തര്‍ക്കും ഇത്രയും മാറ്റം വരുമോ എന്നാണ് അമേയയുടെ വീഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. കാരണം അത്രയധികം വ്യത്യാസം വ്യക്തമാവുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചെറുപ്പത്തിലേക്കാളും ഭംഗി ഇപ്പോഴാണെന്നാണ് പ്രധാനമായിട്ടുള്ള അഭിപ്രായം.

'മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചലഞ്ച് ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല... കാരണം അതാണ് എന്നെ ഞാനക്കിയത്. എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി നടി കുറിച്ചിട്ടുണ്ട്.
പ്രണയരംഗങ്ങളിൽ ഹോട്ട് ആയി നടി ഷംന കാസിം, നടനൊപ്പമുള്ള ഷംനയുടെ ചിത്രങ്ങൾ പുറത്ത്
അന്യായ മാറ്റമായി പോയി. മുഖം പോലും ഇങ്ങനെ മാറുമോ, സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ ലുക്ക് ഇല്ലാത്ത പിള്ളേരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ മാലാഖമാരെ പോലെ ഭയങ്കര ഭംഗിയായിരിക്കും. അതുപോലെയുണ്ടല്ലോ. തുടങ്ങി നിരവധി കമന്റുകളാണ് അമേയയ്ക്ക് ലഭിക്കുന്നത്. തന്നോട് സ്‌നേഹാന്വേഷണങ്ങള്‍ പറയുന്നവര്‍ക്കെല്ലാം നടി മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











