ടൊവിനോ പൊക്കിയെടുത്ത് വെള്ളത്തിലിട്ടു, കസിനോടൊപ്പമുളള ഓൺ സ്ക്രീൻ ഫൈറ്റിനെ കുറിച്ച് ധീരജ്

സ്വന്തം കഠിന പ്രയത്നം കൊണ്ട് മലയാള സിനിമയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ താരങ്ങളാണ് ടൊവിനോ തോമസും നിവിൻ പോളിയും. സിനിമ പിൻബലമില്ലാത്ത കുടുംബത്തിൽ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ഇരുവരും സിനിമയിൽ എത്തുന്നത്. സിനിമയിൽ എത്തിയതോടെ ഇവർക്ക് തിരിഞ്ഞു നേക്കേണ്ടി വന്നിട്ടില്ല. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇവരെ തേടി എത്തുകയായിരുന്നു. മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ പ്രധാനികളാണിവർ.

ടൊവിനോയും നിവിൻ പോളിയും ബന്ധുക്കളാണ്. ഇവരുടെ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി സിനിമയിൽ എത്തിയിട്ടുണ്ട്. 'കർണൻ നെപ്പോളിയൻ ഭഗത് സിംഗ് താരം ധീരജ് ഡെന്നിയാണ് ഇവരുടെ കുടുംബത്തിൽ നിന്ന് എത്തിയിരിക്കുന്നത്. ടൊവിനോയുടേയും നിവിന്റേയും കസിനാണ് ധീരജ്. ഇപ്പോഴിത സഹോരന്മാരുടെ സിനിമ പ്രവേശനം തന്നെ സ്വാദീനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ധീരജ്. നിവിന്‍ ചേട്ടന്‍ സിനിമയില്‍ കയറിയപ്പോള്‍ സിനിമ നമുക്ക് പറ്റുന്ന ഒന്നാണ് എന്ന് തോന്നിയതായി താരം പറയുന്നു. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ടൊവിനോ തോമസിനോടൊപ്പമുള്ള ചിത്രീകരണ അനുഭവത്തെ കുറിച്ചും ധീരജ് വെളിപ്പെടുത്തുണ്ട്.

നടനായത്

സിനിമാ മോഹം ഇല്ലായിരുന്നു എന്നാണ് നടൻ പറയുന്നത്. എന്നാൽ അഭിനയം എന്നത് ചെറുപ്പം മുതലെ മനസിലുണ്ടായിരുന്നു. നിവിന്റേയും ടൊവിനോയുടേയും സിനിമ പ്രവേശനം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ധീരജ് പറയുന്നു. ''നിവിന്‍ ചേട്ടന്‍ എന്നെക്കാളും അഞ്ച് വയസ് മൂത്തതാണ്. അതുകൊണ്ട് ഞങ്ങള്‍ ഒത്തിരി അടുപ്പമുള്ളവരാണ്. എന്റെ ചെറിയ പ്രായം മുതല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാറുള്ളത് നിവിനും എന്റെ ചേട്ടനുമാണ്.

കസിൻസ്

അതേസമയം ഞാനും ടൊവിയും തമ്മില്‍ പതിനൊന്നു മാസത്തെ വ്യത്യാസമേ ഉള്ളു. ചെറുപ്പം മുതലുള്ള എല്ലാ പരിപാടിയും ഞങ്ങള്‍ ഒന്നിച്ചാണ് ചെയ്യുന്നത്. ചെറുപ്പം മുതലേ ടൊവിയും, നിവിന്‍ ചേട്ടനും മറ്റ് ചേട്ടന്മാരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. നിവിന്‍ ചേട്ടന്‍ സിനിമയില്‍ കയറിയപ്പോള്‍ സിനിമ നമുക്ക് പറ്റുന്ന ഒന്നാണ് എന്ന് തോന്നി. പിന്നെ ടൊവി കയറി. ഞാന്‍ ജോലി രാജി വെക്കുമ്പോള്‍ ടൊവി ‘എന്ന് നിന്റെ മൊയ്തീന്‍' ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമ എന്നത് യാഥാര്‍ത്ഥ്യമാക്കാം എന്ന് തോന്നിക്കുന്നതില്‍ അവര്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നും ധീരജ് അഭിമുഖത്തിൽ പറഞ്ഞു.

ടൊവിനോയോടൊപ്പം

കല്‍ക്കി, എടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങളിൽ ടൊവിനോയ്ക്കൊപ്പം ധീരജും അഭിനയിച്ചിരുന്നു. അതിന്റെ അനുഭവം പങ്കുവെച്ചിരുന്നു. കല്‍ക്കിയില്‍ അഭിനയിച്ചപ്പോള്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നും താരം പറയുന്നു. ഞാന്‍ കാരണം അവന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നായിരുന്നു. അതുപോലെ ടൊവിക്കൊപ്പം അഭിനയിക്കുന്നതില്‍ എക്‌സൈറ്റഡുമായിരുന്നു. ടൊവിനോക്ക് വേണ്ടി കല്‍ക്കിയിലെ ഇന്‍ട്രോ സീനൊക്കെ തയാറാക്കുന്നത് കണ്ടപ്പോള്‍ ഞാനൊരുപാട് സന്തോഷിച്ചു. ഒരുമിച്ചുള്ള സീനുകള്‍ വന്നപ്പോള്‍ ടൊവിയെ ഒരു പോലീസുകാരനായാണ് ഞാന്‍ കണ്ടത്. അവന്‍ എന്നെ ഗോവിന്ദന്‍ (കഥാപാത്രം) ആയി കണ്ടു. കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ ഞങ്ങള്‍ പഴയതുപോലെ ധീരജും ടൊവിയുമാകും. തോളത്ത് കയ്യിട്ട് സംസാരിക്കും.

ഉപദേശം

എന്റെ ഗോവിന്ദന്‍ എന്ന കഥാപാത്രം കല്‍ക്കിയിലെ ടൊവിയുമായി നല്ല അടുപ്പമുള്ള ആളാണ്. യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയായതുകൊണ്ട് എളുപ്പമായിരുന്നു ചെയ്യാന്‍. ചിത്രത്തില്‍ ഗ്യാസ്‌കുറ്റി പൊട്ടിത്തെറിക്കുന്ന ഒരു രംഗമുണ്ട്. അതിനിടയ്ക്ക് ടൊവിനോ സിഗരറ്റ് കത്തിക്കുമ്പോള്‍ ഞാന്‍ അതെടുത്ത് മാറ്റുന്നുണ്ട്. അത് ഞങ്ങള്‍ പ്ലാന്‍ ചെയ്തതാണ്. വളരെ ടൈമിംഗ് നോക്കി ചെയ്യേണ്ട രംഗമാണ്. അതില്‍ ഒരു ഇമ്പ്രൊവൈസേഷന്‍ കൊണ്ടുവരാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ തമ്മില്‍ അത്രയും സിങ്ക് ആയതുകൊണ്ടാണ്. ഈ രംഗത്തിലൂടെ ആണ് കുറെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്.

ടൊവിനോയുമായുള്ള ഫൈറ്റ്

ഇനി എടക്കാട് ബറ്റാലിയനിലേക്ക് വരുകയാണെങ്കില്‍ ഞങ്ങള്‍ ശത്രുക്കളായിരുന്നു. അതില്‍ വെള്ളത്തില്‍ വെച്ച് ഫൈറ്റ് ഉണ്ടായിരുന്നു. ടൊവിനോക്ക് അന്ന് നല്ല ആരോഗ്യമുള്ള സമയമാണ്. എന്നെ പൊക്കിയെടുത്ത് വെള്ളത്തിലേക്ക് ഇട്ടു. ഞാന്‍ കാലും കയ്യും നേരെ അങ്ങ് കുത്തി. വെള്ളത്തിന്റെ അടിയില്‍ മൂര്‍ച്ചയുള്ള കോറല്‍സ് ഉണ്ട്. കുത്തിയപ്പോള്‍ കയ്യൊക്കെ മുറിഞ്ഞു പോയി.

പരിക്ക് പറ്റി

അയ്യോ കൈ മുറിഞ്ഞല്ലോടാ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ ടൊവിയുടെയും കൈയ്യും കാലും മുറിഞ്ഞിരിക്കുകയാണ്. ചെറിയ ഫസ്റ്റ് എയ്ഡ് വെച്ചാല്‍ പോകുന്ന മുറിവല്ല, മൊത്തം പൊളിഞ്ഞിരിക്കുന്നു. അതും പറഞ്ഞ് അഞ്ച് മിനിട്ട് മാറി നിന്നാല്‍ പ്രൊഡക്ഷനില്‍ സംഭവിക്കാവുന്ന നഷ്ടം ടൊവിക്കറിയാം. അവന്‍ ഒരു പരാതിയുമില്ലാതെ അഭിനയിക്കുകയാണ്. അതൊക്കെ കണ്ടുപഠിക്കേണ്ട കാര്യങ്ങളാണ്. ആ നിമിഷത്തില്‍ ടൊവിനോയോട് ഒരു നടനെന്ന രീതിയില്‍ എനിക്കൊത്തിരി ബഹുമാനം തോന്നി എന്നും ധീരജ് അഭിമുഖത്തിൽ പറഞ്ഞു.

നിവിൻ പറഞ്ഞത്

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സഹോദരന്മാരോട്(ടൊവിനോ, നിവിൻ) സിനിമ മോഹം പറഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മികച്ച പിന്തുണയായിരുന്നു ഇരുവരും നൽകിയതെന്നാണ് ധീരജ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''നിവിൻ ചേട്ടനോടാണ് ഞാൻ ആദ്യമായി എന്റെ സിനിമാമോഹം പറഞ്ഞത്. നിവിൻ ചേട്ടൻ എന്നോട് പറഞ്ഞു "എടാ വീട്ടിലാണ് നമുക്ക് ആദ്യ പിന്തുണ വേണ്ടത്. നീ ഇത്രയും നാൾ ജോലി ചെയ്തിരുന്നപ്പോൾ അവർ ഹാപ്പി ആയിരുന്നു. ഇനി നീ സിനിമ കിട്ടാൻ കാത്തിരിക്കുമ്പോൾ മുഴുവൻ സമയവും വീട്ടിലായിരിക്കും. നീ ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നത് അവർക്ക് അസ്വസ്ഥത ഉണ്ടാകും. അപ്പോൾ ഇതെല്ലം അവരെ പറഞ്ഞു മനസ്സിലാക്കി ആദ്യം അവരിൽ നിന്നാണ് പിന്തുണ നേടേണ്ടത്. അവർ ഓക്കേ ആണെങ്കിൽ നീ സിനിമ ചെയ്യൂ''... എന്നായിരുന്നു പറഞ്ഞത്''.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
ടൊവിനോ പറഞ്ഞത്

ടൊവി പറഞ്ഞത് ഇങ്ങനെയായിരുന്നു "എടാ സിനിമ ഇൻഡസ്ട്രി എന്ന് പറയുന്നത് വലിയൊരു ബഞ്ചാണ് .ഇവിടെ ഇഷ്ടംപോലെ ആളുകൾക്ക് സ്ഥലമുണ്ട്. നിവിൻ ചേട്ടനും നിനക്കും എനിക്കും എല്ലാവർക്കും അവരുടേതായ സ്ഥാനം ഉണ്ടാകും. പല സംവിധായകരും ഒരു നടനുവേണ്ടി രണ്ടുവർഷമൊക്കെ കാത്തിരിക്കുക എന്ന് പറയുന്നത്തിന്റെ അർഥമെന്താണ്, അത് കഴിവുള്ളവർ കുറവായതുകൊണ്ട് തന്നെയാണ്. അപ്പോൾ അഭിനേതാക്കൾക്ക് ഇവിടെ സ്കോപ്പ് ഉണ്ട്. നീയും ശ്രമിക്കൂ ഇവിടെ നിനക്കും നിന്റേതായ സ്ഥാനമുറപ്പിക്കാൻ കഴിയും". ഈ രണ്ടു ഉപദേശങ്ങളും എനിക്ക് പ്രചോദനമായി എന്ന്'' ധീരജ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: tovino nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X