കാർത്തി ഓടിയെത്തി, ആ കൗൺസിലിം​ഗ് കാർത്തി കൊടുത്തു, തീരുമാനം മാറ്റി രവി; വിവരങ്ങൾ പുറത്ത്

മാനസികമായി തകർന്ന നിലയിലാണ് നടൻ രവി മോഹൻ കഴിഞ്ഞ ദിവസം പ്രസ് മീറ്റ് നൽകിയത്. ആരതി രവിയുമായുള്ള വിവാഹ ജീവിതത്തിൽ താൻ അനുഭവിച്ച മാനസിക പീഡനങ്ങളാണ് രവി മോഹൻ തുറന്ന് പറഞ്ഞത്. ആരതിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ പേരിൽ തനിക്ക് നേരെയുണ്ടായ വിമർശനങ്ങൾക്കെതിരെയും രവി മോഹൻ തുറന്നടിച്ചു. ഇടയ്ക്ക് കരഞ്ഞ് കൊണ്ട് സംസാരിച്ച നടൻ ഇടയ്ക്ക് പൊട്ടിത്തെറിച്ചു. മക്കളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നാണ് രവി പറയുന്നു.

ഇതിലും കൂടിയത് കേട്ടതാണെന്ന് രേണു! അസുഖത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയെക്കുറിച്ച് സജീന
ഇതിലും കൂടിയത് കേട്ടതാണെന്ന് രേണു! അസുഖത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയെക്കുറിച്ച് സജീന

ഇപ്പോഴിതാ സംഭവത്തിൽ ഫിലിം ജേർണലിസ്റ്റ് അന്തനൻ പങ്കുവെച്ച വിവരമാണ് ശ്രദ്ധ നേടുന്നത്. നടൻ കാർത്തി രവി മോഹനെ ആശ്വസിപ്പിക്കാനെത്തിയെന്ന് അന്തനൻ പറയുന്നു. ജയം രവിയുടെ (രവി മോ​ഹൻ) പ്രസ്മീറ്റ് കണ്ട് സിനിമാ രം​ഗം വിരണ്ടു. ഒരു മനുഷ്യന് ഇങ്ങനെയാെരു പ്രശ്നം വന്നല്ലോ എന്നെല്ലാം അവർ വിഷമിക്കുന്നു. നടൻ കാർത്തി ജയം രവിയുടെ അടുത്ത സു​​​ഹൃത്താണ്. പ്രസ് മീറ്റ് കണ്ട് കാർത്തി ഓടിയെത്തി. രവിയെ കെട്ടിപ്പിടിച്ച് നിനക്കൊപ്പം ഞാനുണ്ട് എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിച്ചു. ഇപ്പോൾ രവി പഴയ മാനസികാവസ്ഥയിൽ നിന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ജയം രവിക്ക് ഉടനെ കൗൺസിലിം​ഗ് വേണമെന്ന് വീഡിയോ കണ്ടപ്പോൾ നമ്മൾക്ക് തോന്നിയതാണ്. ആ കൗൺസിലിം​ഗ് കാർത്തി കൊടുത്തു.

Karthi  Ravi Mohan

ഡിവോഴ്സ് ലഭിക്കുന്നത് വരെ അഭിനയിക്കില്ലെന്ന് രവി പറഞ്ഞിരുന്നു. എന്നാൽ കാർത്തിയുൾപ്പെടെയുള്ളവർ ഉപദേശിച്ചു. ഷൂട്ടിം​ഗ് നിന്ന് പോയ പടം വീണ്ടും തുടങ്ങുകയാണ്. ലൊക്കേഷൻ തിരയാൻ തുടങ്ങിയിട്ടുണ്ടെന്നും അന്തനൻ പറയുന്നു. പ്രസ്മീറ്റിൽ കാർത്തിയുമായുള്ള സൗഹൃദത്തെക്കുറിച്ച് രവി മോഹൻ സംസാരിച്ചിരുന്നു. നിനക്ക് ദോഷം വരുന്നത് മനസിൽ പോലും ചിന്തിക്കില്ലെന്ന് കാർത്തി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് രവി പറഞ്ഞത്.

രേണു എത്രയായി ചെയ്യുന്നു! അവനും കയറി വരട്ടെ! കിച്ചുവിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര! നല്ലവാക്കിന് കൈയ്യടി
രേണു എത്രയായി ചെയ്യുന്നു! അവനും കയറി വരട്ടെ! കിച്ചുവിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര! നല്ലവാക്കിന് കൈയ്യടി

ആരതി രവിയും കുടുംബവും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് രവി മോഹന്റെ പ്രധാന വാദം. ഞാൻ വാടക വീട്ടിലാണ് കഴിയുന്നത്. അവരെല്ലാം നന്നായിരിക്കുന്നു. സെലിബ്രിറ്റിയായത് കൊണ്ട് എന്ത് പരിഹാസമുണ്ടായാലും വെറുതെ ഇരിക്കണോ. ആദ്യം ഞാനൊരു മനുഷ്യനാണ്. പുരുഷൻ, സ്ത്രീ എന്നതെല്ലാം പിന്നീടാണ്. ഒരാൾക്ക് ഒരു പ്രശ്നം വരുമ്പോഴേ ആരൊക്കെയുണ്ടാകുമെന്നറിയൂ. അങ്ങനെ നിന്നവളാണ് കെനീഷ. എങ്ങനെ വളർന്നവളാണ് അവളെന്ന് അറിയുമോ. കെനീഷ വീഡിയോ ഇട്ടാൽ അതിലും സെെബർ ബുള്ളിയിം​ഗ്. ഞാൻ കാണാത്ത നായികയുണ്ടോ. അഴകുള്ള സ്ത്രീകൾക്കൊപ്പം അഭിനയിക്കലാണ് എന്റെ ജോലി.

ആരതിക്കെതിരായ തെളിവുകൾ അവളുടെ കുടുംബത്തിൽ നിന്ന് തന്നെ വരും.ആ വീട്ടിൽ എന്തെല്ലാം നടന്നിട്ടുണ്ടെന്ന് അന്വേഷിച്ച് നോക്കൂ. നാട്ടിൽ മൊത്തം അറിയാം. ഈ കുടുംബവുമായി ബന്ധം വേണ്ടെന്ന് എന്റെ അച്ഛനും അമ്മയും കാലിൽ വീണ് പറഞ്ഞതാണ്. ഇന്ന് നടന്നെന്നും രവി മോഹൻ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തതെന്നും രവി മോഹൻ ആരോപിച്ചു. ആരതി രവിയെ അനുകൂലിക്കുന്ന ഒരു നടിക്കെതിരെയും രവി മോഹൻ സംസാരിച്ചു.

മൂന്നക്ഷരമുള്ള പേരുള്ള ഒരു നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് ആണ്. ഇഡ്ഡലി നടി എന്ന് പറയാം. മൂന്ന് വലിയ നായക നടൻമാർ പറഞ്ഞത് കുടുംബത്തെ തകർക്കാൻ നോക്കിയ ആളാണെന്നാണ്. വളരെ മോശമായി ആ നടിയെക്കുറിച്ച് സംസാരിച്ചു. മൂന്ന് പേരുടെ ജീവിതം നശിപ്പിക്കാൻ നോക്കിയ ആ നടിയാണ് എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് രവി മോഹൻ തുറന്നടിച്ചു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X