ഇപ്പോഴും എനിക്കവളെ ഇഷ്ടമാണ്, ഡിവോഴ്സായെങ്കിലും ആ ഫീൽ പോയിട്ടില്ല; ആദ്യ ഭാര്യ സുചിത്രയെക്കുറിച്ച് കാർത്തിക്

തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരമാണ് കാർത്തിക് കുമാർ. നടനെന്നതിനപ്പുറം സ്റ്റാൻഡ് അപ്പ് കൊമേഡിയനായാണ് കാർത്തിക് കുമാർ സുപരിചിതൻ. സ്ത്രീ സമത്വത്തെക്കുറിച്ചും മറ്റും കാർത്തിക് കുമാർ സ്റ്റാൻഡ്അപ്പ് കോമഡിയിൽ സംസാരിക്കാറുണ്ട്.

2000 ൽ അലൈപായുതേ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് കാർത്തിക് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. ഈ സിനിമയിൽ മാധവന്റെ നായക വേഷത്തിലേക്ക് കാർത്തികിനെ പരി​ഗണിച്ചിരുന്നു. എന്നാൽ വളരെ ചെറുപ്പമായതിനാൽ നടന് ഈ അവസരം ലഭിച്ചില്ല.

ഇതോടെ അഭിനയ രം​ഗത്ത് നിന്നും പിൻമാറുകയാണെന്ന് കാർത്തിക് കുമാർ പ്രഖ്യാപിച്ചു

പിന്നീട് ഒരുപിടി സിനിമകളിൽ സഹനടനായി കാർത്തിക് കുമാർ അഭിനയിച്ചു. യാരടീ നീ മോഹിനി, പൊയ് സൊല്ല പോരം തുടങ്ങിയ സിനിമകളിൽ ഇദ്ദേഹം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നായികയെ വിവാഹം കഴിക്കാൻ വരുന്ന ഐആർആ യുവാവായി നിരവധി സിനിമകളിലെത്തിയതോടെ നടൻ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു.

ഇതോടെ അഭിനയ രം​ഗത്ത് നിന്നും പിൻമാറുകയാണെന്ന് കാർത്തിക് കുമാർ പ്രഖ്യാപിച്ചു. 2022 ൽ റോകെട്രി: ദ നമ്പി എഫക്ട് എന്ന സിനിമയിലൂടെ നടൻ സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

കാർത്തിക്കും സുചിത്രയും തമ്മിലുള്ള വേർപിരിയൽ നേരത്തെ ചർച്ചയായിരുന്നു

കാർത്തിക്കിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. 2005 ലാണ് ഇദ്ദേഹം ​ഗായിക സുചിത്രയെ വിവാഹം കഴിക്കുന്നത്. 2017 ൽ ഇരുവരും വേർപിരിഞ്ഞു. 2021 ൽ നടി അമൃത ശ്രീനിവാസനെ കാർത്തിക് കുമാർ വിവാഹം ചെയ്തു.

കാർത്തിക്കും സുചിത്രയും തമ്മിലുള്ള വേർപിരിയൽ നേരത്തെ ചർച്ചയായിരുന്നു. സുചിലീക്ക്സ് എന്ന പേരിൽ സിനിമാ രം​ഗത്തെ പല പ്രമുഖർക്കെതിരെയും ആരോപണമുന്നയിച്ച ​ഗായികയാണ് സുചിത്ര. ഇപ്പോഴിതാ യെല്ലോ ബെഞ്ച് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കാർത്തിക് കുമാർ.

ആദ്യ ഭാര്യ സുചിത്രയോട് ഇപ്പോഴും അതേ സ്നേഹമുണ്ടെന്ന് കാർത്തിക് പറയുന്നു. 'അവൾ ബ്യൂട്ടിഫുളായ വ്യക്തിയാണ്. ഒരുപാട് കഷ്ടങ്ങളിലൂടെ കടന്ന് പോയി കരിയർ വളർത്തിയ ആളാണ്. അവളോട് എനിക്ക് ബഹുമാനവും ശ്രദ്ധയുമുണ്ട്. ഏതെങ്കിലും തരത്തിൽ അവളുടെ ഫ്രണ്ടോ ഫാമിലിയോ ആയിരിക്കാൻ ഞാൻ പ്രതീക്ഷിച്ചു. ഡിവോഴ്സ് കാര്യങ്ങൾ ബുദ്ധിമുട്ടാക്കും. പക്ഷെ ആ ഫീൽ പോവില്ല. 15 വർഷം ഞങ്ങളൊരുമിച്ചായിരുന്നു'

പക്ഷെ വേർപിരിയൽ എല്ലാ ബന്ധത്തിലുമുണ്ടാവും

'അവൾ ഒരു ഫൈറ്ററാണ്. നമുക്കെല്ലാം വരുന്ന പ്രശ്നങ്ങളുടെ എത്രയോ ഇരട്ടി പ്രശ്നങ്ങൾ അവൾ നേരിട്ടിട്ടുണ്ട്.അവളുടെ ഉള്ളിൽ ഇപ്പോഴും ഒരു ശക്തിയുണ്ട്. ഞങ്ങൾ രണ്ട് പേരും ആ​ഗ്രഹിക്കുന്നത്രയും ഇപ്പോൾ സംസാരിക്കുന്നില്ല'

'പ്രശ്നങ്ങളുടെ സമയത്ത് അവളെ ഞാൻ സപ്പോർട്ട് ചെയ്തിരുന്നു. അതിൽ കൂടുതൽ ചെയ്യാമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. സുചിത്രയെ അത്രയും എനിക്കിഷ്ടമാണ്. പക്ഷെ വേർപിരിയൽ എല്ലാ ബന്ധത്തിലുമുണ്ടാവും. സുഹൃദ്ബന്ധങ്ങളിലും ഇത്തരം പിരിയലുണ്ടാവും'

 ഇപ്പോഴത്തെ ഭാര്യയെക്കുറിച്ചും കാർത്തിക് സംസാരിച്ചു

തന്റെ ഇപ്പോഴത്തെ ഭാര്യയെക്കുറിച്ചും കാർത്തിക് സംസാരിച്ചു. ഞാൻ സംവിധാനം ചെയ്ത് വെബ് സീരീസിൽ അവർ അഭിനയിച്ചിരുന്നു കൊവിഡ് സമയത്താണ് ഞങ്ങൾ തമ്മിൽ അടുത്തിടപഴകിയത്. അതിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

ലിവിം​ഗ് ടു​ഗെദറിലേക്ക് കടക്കണോ എന്നായിരുന്നു ഞങ്ങളന്ന് ചിന്തിച്ചത്. കല്യാണമെന്ന ചിന്ത വന്നിരുന്നില്ല. മാതാപിതാക്കളുടെ സന്തോഷത്തിനാണ് വിവാ​ഹം നടത്തിയത്. പക്ഷെ താലിയോ മറ്റ് ചടങ്ങുകളോ ഇല്ലായിരുന്നെന്നും കാർത്തിക് കുമാർ പറഞ്ഞു.

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X