ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്തു, മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ; മരുമകൾ മഞ്ജിമ പ്രതികരിച്ചതിങ്ങനെ

നടൻ കാർത്തിക് മുത്തുരാമൻ സിനിമാ രം​ഗത്ത് ഇന്ന് സജീവമല്ല. ഒരു കാലത്ത് റൊമാന്റിക് ഹീറോയായിരുന്ന കാർത്തിക്കിന്റെ ജീവിതം നാടകീയമായാണ് മുന്നോട്ട് പോയത്. രണ്ട് വിവാഹങ്ങളാണ് നടന്റെ ജീവിതത്തിലുണ്ടായത്. നടി രാ​ഗിണിയെയാണ് കാർത്തിക് ആദ്യം വിവാഹം ചെയ്തത്. 1988 ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ പിറന്ന രണ്ട് ആൺമക്കളിൽ ഒരാളാണ് ​ഗൗതം കാർത്തിക്. 1999 ൽ രാഗിണിയുടെ സഹോദരി രതിയെയും കാർത്തിക് വിവാഹം ചെയ്തു. ഇതോടെ രാഗിണിയും കാർത്തിക്കും അകന്നു. രതിക്കും കാർത്തിക്കിനും ഒരു മകനുണ്ട്.

കാർത്തിക്കിന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ച് ​ഗൗതം കാർത്തിക് ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. വേർപിരിയൽ തന്റെ കുട്ടിക്കാലത്തെ ബാധിച്ചതിനെക്കുറിച്ചാണ് ​ഗൗതം കാർത്തിക് സംസാരിച്ചത്.

Karthik Muthuraman

ഞാൻ ഒരു സെപറേറ്റഡ് കു‌ടുംബത്തിൽ നിന്നാണ്. അച്ഛനും അമ്മയും ഒരുമിച്ചല്ല. അവർ പരസ്പരം സംസാരിക്കാറില്ല. എനിക്ക് 9 വയസുള്ളപ്പോഴാണ് അവർ പിരിഞ്ഞത്. എന്നെ വളർത്തിയത് അമ്മയാണ്. അച്ഛൻ ചെന്നെെയിലായിരുന്നു. വർഷത്തിൽ അദ്ദേഹം രണ്ട് തവണ ഫോൺ കോൾ ചെയ്യും. കാരണം അദ്ദേഹം തിരക്കിലായിരുന്നു. ചിലപ്പോൾ വർഷത്തിലൊരിക്കൽ വരും. അമ്മ ഞങ്ങൾ രണ്ട് മക്കളെ വളർത്താൻ !ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സുഹൃത്തുക്കളും കസിൻസുമായിരുന്നു സപ്പോർട്ട്.

അനിയന് ഞാൻ ഫാദർ ഫി​ഗർ പോലെയായി. അതെല്ലാം എനിക്ക് ഉത്തരവാദിത്വം നൽകി. ഓരോ കുടുംബങ്ങളിലെയും ഡയനാമിക് വേറെയായിരിക്കും. ആ സമയത്ത് നിങ്ങൾക്ക് ഒറ്റപ്പെടൽ തോന്നും. സ്കൂളിൽ സ്റ്റേജ് പ്രോ​ഗ്രാം ചെയ്യുമ്പോൾ മുന്നിൽ അമ്മയെ കാണും. അച്ഛനവിടെ ഉണ്ടോ ഇല്ലയോ എന്ന് കണ്ണ് തേടും. വേണമെന്ന് വെച്ച് നോക്കുന്നതല്ല. അച്ഛനവിടെ ഇല്ല എന്നറിയുമ്പോൾ വിഷമം തോന്നും. പിന്നെ അമ്മയുണ്ടല്ലോ എന്ന് കരുതി സമാധാനിക്കുമെന്നും ​ഗൗതം കാർത്തിക് അന്ന് പറഞ്ഞു. അച്ഛനുമായി വലിയ അടുപ്പം ​ഗൗതം കാർത്തിക്കിനില്ല. ​ഗൗതമും നടി മഞ്ജിമ മോഹനും തമ്മിലുള്ള വിവാഹ സമയത്ത് ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ മഞ്ജിമ മോഹൻ പ്രതികരിക്കുകയും ചെയ്തു.

Karthik Muthuraman

​ഗൗതമിന്റെ അച്ഛൻ ഈ വിവാഹത്തിൽ സന്തുഷ്ടനല്ല, ഒരു ക്ഷണക്കത്ത് മാത്രമേ നൽകിയുള്ളൂ എന്നൊക്കെ ആർട്ടിക്കിളുകൾ വന്നു. എത്ര ക്ഷണക്കത്ത് നൽകണം? അദ്ദേഹം എന്റെ ഭർതൃപിതാവാണ്. ക്ഷണക്കത്തിന്റെ ആവശ്യമേയില്ലെന്നും മഞ്ജിമ മോഹൻ പറഞ്ഞു. വിവാഹ സമയത്തും ഇപ്പോഴും പ്രശ്നങ്ങളില്ല. കാർത്തിക് അങ്കിൽ വളരെ ചിൽ ആയ ആളാണ്. ഇതൊന്നും അദ്ദേഹം കാര്യമാക്കില്ല.

ഞങ്ങൾ പോയി അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഏത് അച്ഛനെയും അമ്മയെയുമാണ് മക്കൾ വിവാഹക്ഷണക്കത്ത് കൊടുത്ത് വിളിക്കുക. ക്ഷണക്കത്ത് പ്രിന്റ് ചെയ്ത് വന്നപ്പോൾ ആദ്യം അദ്ദേഹത്തെ കൊണ്ട് പോയി കാണിച്ചു. കല്യാണക്കാര്യം അദ്ദേഹത്തോട് പറഞ്ഞ ശേഷമാണ് ഡേറ്റ് തീരുമാനിച്ചത്. ഇതൊന്നും വിശദീകരണം നൽകേണ്ട കാര്യമല്ലെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി.

​ഗൗതമിനെ ഡേറ്റ് ചെയ്യുന്ന സമയത്തേ അദ്ദേഹത്തിന് എന്നെ അറിയാം. താൻ ഒരുപാട് തവണ ആ വീട്ടിൽ പോയിട്ടുണ്ടെന്നും മഞ്ജിമ പറഞ്ഞു. തമാശകൾ പറയുന്ന ആളാണ് അദ്ദേഹമെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി.

More from Filmibeat

Read more about: karthik gautham karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X