'​ഗം​ഗയുടെ നിലവിളി കേട്ട് ഞാൻ പേടിച്ച് ഛർദ്ദിച്ചു... എന്റെ അവസ്ഥ കണ്ട് ​ഗം​ഗ കരച്ചിലായി'; കാർത്തിക് സൂര്യ!

വ്യത്യസ്തമായ യുട്യൂബ് വീഡിയോകളിലൂടെ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. യുട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായും മിനിസ്ക്രീനിൽ തിളങ്ങുകയാണ് കാർത്തിക് ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ഷോയുടെ അവതാരകനാണ് കാർത്തിക് സൂര്യ ഇപ്പോൾ‌. യുട്യൂബറെന്ന് പറയുമ്പോൾ തന്നെ പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും ഓർമ വരുന്നത് കാർത്തിക്കിന്റെ മുഖവും സംസാര രീതിയുമാണ്.

കഴിഞ്ഞ ദിവസം കാർത്തിക്ക് യുട്യൂബിൽ പങ്കിട്ടൊരു വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം ദുബായിൽ പോയപ്പോഴുള്ള അനുഭവമാണ് കാർത്തിക്ക് പങ്കിട്ടത്. ഉറ്റ സുഹൃത്തും യുട്യൂബറുമായ ഷാസ് മുഹമ്മദിന്റെ ബർത്ത് ഡെ പ്രമാണിച്ച് സർപ്രൈസ് നൽകാനാണ് കാർത്തിക്ക് സൂര്യ ദുബായിലേക്ക് പോയത്.

Karthik Surya

കൂടെ സുഹൃത്തുക്കളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസേഴ്സുമായ ​​ഗ്ലാമി ​ഗം​ഗയും ശരണ്യയും കാർത്തിക്കും ഉണ്ടായിരുന്നു. ഷാസിനോട് പറയാതെ ലക്ഷങ്ങൾ മുടക്കി ഒരു കിടിലൻ ബ്രാന്റഡ് വാച്ചൊക്കെ വാങ്ങിയാണ് കാർത്തിക്ക് സൂര്യയും കൂട്ടുകാരും ദുബായിലേക്ക് പോയത്. നാല് ദിവസത്തോളം കാർത്തിക്ക് സൂര്യയും സുഹൃത്തുക്കളും ദുബായിൽ ചെലവഴിച്ചു.

ദുബായിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് ജീവിതത്തിൽ ആദ്യമായി അപ്രതീക്ഷിതമായ ഒരു സംഭവം കാർത്തിക്കിന്റെ ജീവിതത്തിലുണ്ടായി. കാർത്തിക്കും ​ഗം​ഗയും ശരണ്യയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രോ​ഗ്രാം ഷൂട്ടുള്ളതിനാൽ നേരത്തെ തന്നെ കാർത്തിക്കിന് കേരളത്തിലേക്ക് മടങ്ങേണ്ടി വന്നു. തിരികെ യാത്ര തിരിക്കുന്നതിന്റെ തലേദിവസം കാർത്തിക്കും ​ഗം​ഗയും ശരണ്യയുമെല്ലാം ഒരു മുറിയിലാണ് ഉറങ്ങിയത്.

രാത്രി എന്ത് നിഴല്‍ കണ്ടാലും പേടിച്ച് നിലവിളിക്കുന്ന ശീലം ഗംഗയ്ക്കുണ്ട്. അതുകൊണ്ട് തന്നെ പുലര്‍ച്ചെ അഞ്ച് മണിക്ക് മൂത്രമൊഴിക്കാന്‍ ബെഡ്ഡില്‍ നിന്ന് ഇറങ്ങി നടന്ന കാര്‍ത്തിക് സൂര്യയുടെ നിഴല്‍ കണ്ട് ഗംഗ നിലവിളിച്ചു. പെട്ടന്ന് ഗംഗയുടെ നിലവിളി കേട്ടപ്പോള്‍ കാര്‍ത്ത് സൂര്യയും പേടിച്ചു. അത് മാത്രമല്ല പേടിച്ച് വിറച്ചപ്പോൾ സമീപത്തെ ചുമരിൽ കാർത്തിക്ക് പോയി ഇടിക്കുകയും ചെയ്തു. ​

ഗം​ഗയുടെ നിലവിളി കേട്ട് പേടിച്ചതോടെ കാർത്തിക്ക് ഛർദ്ദിക്കാൻ തുടങ്ങി. താൻ ജീവിതത്തില്‍ ആദ്യമായിട്ടാണ് പേടിച്ച് ഛര്‍ദ്ദിച്ചതെന്നാണ് പുത്തൻ വീഡിയോയിൽ കാര്‍ത്തിക് പറഞ്ഞത്. താൻ രാത്രി ആശിച്ച് മോഹിച്ച് കഴിച്ച ഷവർമ പകുതിയോളം ഛർദ്ദിച്ച് പുറത്ത് പോയെന്നും കാർത്തിക്ക് തമാശയായി പറഞ്ഞു.

Karthik Surya

തന്റെ അവസ്ഥ കണ്ട് ​ഗം​ഗ കരച്ചിലായിരുന്നുവെന്നും പിന്നെ ഛർദ്ദിക്കിടെ അവളെ കൂടി തനിക്ക് സമാധാനിപ്പിക്കേണ്ട സാഹചര്യമായിരുന്നുവെന്നും കാർത്തിക്ക് പറയുന്നു. കുട്ടിക്കാലം മുതൽ അച്ഛനിൽ നിന്നും ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് ​ഗം​ഗ.

അതിനാലാണ് ഇത്തരം ട്രോമകൾ ​ഗം​ഗയെ ഇപ്പോഴും പിന്തുടരുന്നതെന്നും ഒരു കൗൺസിലിങിന് വിധേയയാകാൻ താൻ ​ഗം​ഗയോട് പറഞ്ഞിട്ടുണ്ടെന്നും അതെല്ലാം മാറി ഗംഗയ്ക്ക് ഇനിയും സ്‌ട്രോങ് ആകാന്‍ കഴിയുമെന്നും കാർത്തിക്ക് സൂര്യ വീഡിയോയിൽ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ​ഗം​ഗ. കൂടുതലും ബ്യൂട്ടി, ഫാഷൻ റിലേറ്റഡ് വ്ലോ​ഗുകളാണ് ​ഗം​ഗ ചെയ്യാറുള്ളത്. താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് ​പലപ്പോഴും ഗം​ഗ തുറന്ന് പറയാറുണ്ട്. അച്ഛനില്‍ നിന്ന് താനും അമ്മയും അനിയത്തിയും അനുഭവിച്ച മാനസികമായ പീഡനങ്ങളെ കുറിച്ചും ഗംഗ വെളിപ്പെടുത്തിയിട്ടുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X