സെറ്റിൽ അദ്ദേഹം അച്ഛനെ പോലെയായിരുന്നു, മമ്മൂട്ടിയുടെ കെയറിങ്ങിനെ കുറിച്ച് നടി കാർത്തിക

ആദ്യ ചിത്രം ദുൽഖറിനോടൊപ്പം രണ്ടാമത് മമ്മൂട്ടി ചിത്രത്തിലെ നായിക .. അധികം പുതുമഖ നായികമാർക്ക് ലഭിക്കാത്ത ഒരു ഭാഗ്യമാണ് കാർത്തികയെ തേടി എത്തിയത്. കൊമ്രേഡ് ഇൻ അമേരിക്കയിൽ ദുൽഖറിനെ തേച്ചിട്ട് പോയ പെൺകുട്ടിയെ അത് വേഗം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഇന്നും ഇതിനെ കുറിച്ച് കാർത്തികയോട് ചോദിച്ചാൽ സങ്കടമാണ്. ദുൽഖറിനെ തേച്ചിട്ട് പോയ ആ പെൺകുട്ടിയെ പിന്നീട് നമ്മൾ കാണുന്നത് മമ്മൂട്ടിയുടെ അങ്കിളിലാണ്. അധികം ആർക്കും ലഭിക്കാത്ത ആ ഭാഗ്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് കാർത്തിക. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സികെ മുരളിധരന്റെ മകളാണ് കാർത്തിക.

മംബൈയിലാണ് ജനിച്ച് വളർന്നതെങ്കിലും കാർത്തികയുടെ മനസ്സ് നിറയെ മലയാളം സിനിമയാണ്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ താൻ വലിയ ഡിക്യൂ ഫാനാണ് എന്നാണ് കാർത്തിക പറയുന്നത്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അധികം ആർക്കും ലഭിക്കാത്ത ഭാഗ്യം

ആദ്യം ദുൽഖർ പിന്നീട് മമ്മൂട്ടി.. അധികം ആർക്കും ലഭിക്കാത്ത ഭാഗ്യമാണിത്. ഇക്കയും കുഞ്ഞിക്കയും തമ്മിൽ അച്ഛൻ മകൻ എന്ന രീതിയിലുളള എല്ലാ വ്യത്യാസവുമുണ്ട്. ദുൽഖർ നല്ല ഫ്രണ്ടലിയാണ്. യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമൊക്കെ നന്നായി സംസാരിക്കും. ഹിപ്പോപ്പ് പാട്ടുകളാണ് ഡിക്യൂവിന് അധികം താൽപര്യം.

Recommended Video

മമ്മൂക്ക വേറെ ലെവലാണെന്ന് ഹിന്ദിക്കാര്‍ | Filmibeat Malayalam
  അച്ഛനെ പോലെ തന്നെ

മമ്മൂട്ടിയോട് ബഹുമാനം കലർന്ന പേടിയായിരുന്നു. സംസാരിക്കാനുള്ള അവസരങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ പോയാൽ നീ അദ്ദേഹത്തിനോടൊപ്പം എങ്ങനെ അഭിനയിക്കുമെന്ന് പറഞ്ഞാണ് ജോയ് മാത്യൂസാർ സംസാരിക്കാൻ നിർബന്ധിക്കുന്നത്. പിന്നെ ഞങ്ങൾ നല്ല കൂട്ടായി. അച്ഛനെ പോലെ തന്നെയായിരുന്നു. ഭക്ഷണം കഴിച്ചോ എവിടെ പോകുന്നു എന്നൊക്കെ തിരക്കുമായിരുന്നു.

  രാഷ്ട്രീയ ചർച്ചകൾ

വളരെ നല്ല അനുഭവമായിരുന്നു. ഷൂട്ടിങ് സമയത്ത് മമ്മൂക്കയ്ക്കും ജോയ് മാത്യൂ സാറിനും അതിൽ മാത്രമായിരിക്കും ശ്രദ്ധ. അല്ലാത്തപ്പോൾ നല്ല ജോളിയാണ്. ഒപ്പം ജോാലി ചെയ്യാൻ അവസരം ലഭിച്ചു എന്നതിൽ അപ്പുറം പല വിഷയങ്ങളിലും അവരോടൊപ്പം സംസാരിക്കാൻ സാധിച്ചു. രാഷ്ട്രീയത്തെ കുറിച്ച് അൽപം ധാരണയുള്ളത് കൊണ്ട് ആ രീതിയിലായിരുന്നു ഞങ്ങളുടെ ചർച്ച മുഴുവനും.

 ബോളിവുഡ് ചിത്രങ്ങൾ

മുംബയിലാണ് ജനിച്ച് വളർന്നതെങ്കിലും മലയാള സിനിമകളോടായിരുന്നു കൂടുതൽ ഇഷ്ടം. എനിയ്ക്ക് മാത്രമല്ല പുറത്തു വളർന്ന മിക്ക കുട്ടികൾക്കും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ സിനിമ വെറും കെട്ടുക്കാഴ്ച അല്ലെന്നും കാമ്പുള്ള സിനിമയാണെന്നും അവിടെയുളള സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുമായിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന കുറിച്ച് ചിന്തിച്ചിട്ടില്ല. അവസരം കിട്ടിയാൽ അഭിനയിക്കും. ഞാൻ വർത്തമാന കാലത്ത് ജീവിക്കുന്ന കുട്ടിയാണ് ഭാവിയെ കുറിച്ച് ചിന്തിച്ച് ടെൻഷൻ അടിക്കാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X