ഞാന്‍ ചാടി പോയി കല്യാണം കഴിച്ചതാണ്; മകളെ സിനിമയില്‍ നിന്നുള്ള ആളെ കൊണ്ട് കെട്ടിക്കില്ലെന്ന് കാര്‍ത്തിക കണ്ണന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് കാര്‍ത്തിക കണ്ണന്‍. ചന്ദനമഴ മുതലിങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ വില്ലത്തിയായി തിളങ്ങിയ നടിയാണ് കാര്‍ത്തിക. കൂടുതലായും അപ്പച്ചി വേഷങ്ങളായിരുന്നു നടിയെ തേടി എത്തിയത്. അതേ സമയം ഇപ്പോഴും അഭിനയിക്കാന്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടി.

മുന്‍പ് തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് കാര്‍ത്തിക. ഭര്‍ത്താവ് കണ്ണനെ പറ്റിയും തങ്ങളുടെ പ്രണയവിവാഹത്തെ കുറിച്ചുമൊക്കെ നടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ മകളെ സിനിമാ ഫീല്‍ഡില്‍ നിന്നും വിവാഹം കഴിപ്പിക്കുന്നതിനോട് തീരെ യോജിപ്പില്ലെന്നാണ് കാര്‍ത്തിക പറയുന്നത്. അതിന്റെ കാരണവും നടി പറയുന്നു.

  ആ സമയത്ത് പ്രണയത്തിന് ഒരു ദിവ്യത്വം ഉണ്ടായിരുന്നു

ഏറ്റവും പുതിയതായി സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കാര്‍ത്തിക കണ്ണന്‍. താന്‍ പ്രണയിച്ച് വിവാഹം കഴിച്ചതെങ്ങനെയാണെന്ന് പറഞ്ഞ് വന്ന നടി മകളുടെ പ്രണയത്തെയും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ്.

ഇപ്പോള്‍ വാട്‌സാപ്പ് പ്രണയമാണ്. അതും മാറി, ഡേറ്റിങ്ങായി. പണ്ട് നമ്മളൊക്കെ പ്രണയിക്കുമ്പോള്‍ കാണുന്നത് തന്നെ അപൂര്‍വ്വമായിട്ടാണ്. വീട്ടുകാരൊക്കെ കാണുമോന്ന് പേടിച്ച് മാസങ്ങളുടെ ഇടവേളകളിലാണ് കാണുക. അതായിരുന്നു രസം.

ആ സമയത്ത് പ്രണയത്തിന് ഒരു ദിവ്യത്വം ഉണ്ടായിരുന്നു. ആളെ ഒന്ന് കാണാന്‍ കൊതി തോന്നുകയും ആകാംഷയുമൊക്കെ ഉണ്ടാവും. ഇന്നങ്ങനെ വല്ലതും ഉണ്ടോ എന്ന് കാര്‍ത്തിക ചോദിക്കുന്നു.

 ഭര്‍ത്താവായ കണ്ണനുമായി എന്റേത് സീരിയസ് പ്രണയമായിരുന്നു

ഭര്‍ത്താവായ കണ്ണനുമായി എന്റേത് സീരിയസ് പ്രണയമായിരുന്നു. കല്യാണം കഴിച്ചു. പത്ത് ഇരുപത് വര്‍ഷമായി യാതൊരു കുഴപ്പങ്ങളുമില്ലാതെ സന്തോഷത്തോടെ ജീവിക്കുകയാണ്. ഞങ്ങളുടെ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തിരുന്നു.

ഞങ്ങളുടെ പ്രണയം തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് എന്റെ വീട്ടില്‍ അറിയുന്നത്. പ്രണയത്തിന്റെ പേരില്‍ രണ്ട് മൂന്ന് ഫോണ്‍ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. അന്ന് ലാന്‍ഡ് ഫോണാണ്. അതിന്റെ എക്‌സറ്റന്‍ഷന്‍ മുകളിലെ റൂമിലേക്ക് എടുത്തിട്ടാണ് ഞാന്‍ സംസാരിച്ചിരുന്നത്.

ആദ്യം ചാടി പോയി കല്യാണം കഴിച്ചു

താഴെ നിന്നും അച്ഛന്‍ ഫോണ്‍ എടുത്തപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അന്നെനിക്ക് ഒരുപാട് പ്രൊപ്പോസല്‍ വരുന്ന സമയമാണ്. സിനിമാ ഫീല്‍ഡില്‍ നിന്നും കല്യാണം വേണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. ഇത് മതിയെന്നുള്ള വാശിയിലായിരുന്നു ഞങ്ങള്‍.

ആദ്യം ചാടി പോയി കല്യാണം കഴിച്ചു. എന്തായാലും കല്യാണം കഴിച്ചല്ലോ എന്നോര്‍ത്ത് രണ്ടാമത് വീട്ടുകാര്‍ തന്നെ നടത്തി തന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ കാര്യമായ പ്രശ്‌നം ഇല്ലായിരുന്നെങ്കിലും എന്റെ വീട്ടിലാണ് പ്രശ്‌നമുണ്ടായതെന്ന് നടി പറയുന്നു.

മകളെ ഒരിക്കലും സിനിമാ ഫീല്‍ഡില്‍ നിന്നും കല്യാണം കഴിപ്പിക്കില്ല

പണ്ടൊക്കെ സിനിമാ ഫീല്‍ഡില്‍ നിന്നുള്ള കല്യാണത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. അതിന്റെ കാരണമെന്താണെന്ന് അറിയില്ല. അവരുടെ സങ്കല്‍പ്പം എന്താണെന്ന് അറിയില്ലല്ലോ. എനിക്കൊരു മകളുണ്ട്. അവള്‍ വളര്‍ന്ന് വരികയാണ്. അവളെ ഒരിക്കലും സിനിമാ ഫീല്‍ഡില്‍ നിന്നും കല്യാണം കഴിപ്പിക്കില്ലെന്ന് ഞാന്‍ പറയുന്നു.

നല്ലൊരു ജോലിയുള്ള ആളെ കൊണ്ട് മകളെ കെട്ടിക്കണമെന്നാണ് എന്റെ ആഗ്രഹം

പക്ഷേ നാളെ അവളുടെ ആഗ്രഹം എന്താണെന്ന് അറിയില്ല. അത് നമുക്ക് പ്രവചിക്കാനും സാധിക്കില്ല. എന്റെ ആഗ്രഹത്തില്‍ മകള്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയോ, നല്ലൊരു ജോലിയുള്ള ആളെ കൊണ്ട് കെട്ടിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അവളുടെ ഇഷ്ടമെന്താണെന്ന് പറയാന്‍ സാധിക്കില്ലല്ലോ എന്നാണ് കാര്‍ത്തിക ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X