പയ്യനെ കണ്ടുപിടിച്ചത് രാധ; പക്ക അറേഞ്ച്ഡ് മാര്യേജ്; കാർത്തികയെന്നാൽ ജീവനാണ്; നടിയുടെ മാനേജർ

കഴിഞ്ഞ ദിവസമാണ് നടി കാർത്തിക നായരുടെ വിവാഹം ആഘോഷപൂർവം നടന്നത്. പഴയ കാല നടി രാധയുടെ മകളായ കാർത്തികയും ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ രാധയുടെ സിനിമാ സുഹൃത്തുക്കളാണ് വിവാഹ ദിനത്തിൽ പ്രധാന ആകർഷണമായത്. ചിരഞ്ജീവി ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിന് എത്തി. സിനിമാ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയായിരുന്നു കാർത്തിക. കോ, മകരമഞ്ഞ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കാർത്തിക ഒരു ഘട്ടത്തിൽ സിനിമകൾ വേണ്ടെന്ന് വെച്ചു.

കാർത്തികയുടെ സഹോദരി തുളസിയും രണ്ട് സിനിമകളിൽ അഭിനയിച്ച ശേഷം സിനിമാ ലോകം വിട്ടു. വിഘ്നേശ് നായർ എന്ന സഹോദരനും കാർത്തികക്കും തുളസിക്കുമുണ്ട്. രോഹിത് മേനോൻ എന്നാണ് കാർത്തികയുടെ ഭർത്താവിന്റെ പേര്. ഇപ്പോഴിതാ കാർത്തികയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് വർഷങ്ങളായി രാധയുടെ മാനേജരായി പ്രവർത്തിക്കുന്ന രാജു. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം വിവരങ്ങൾ പങ്കുവെച്ചത്.

Karthika Nair

രാധ മാം വളരെ സ്വീറ്റായ വ്യക്തിയാണ്. താരമാണെന്ന തരത്തിലൊന്നും പെരുമാറില്ല. നല്ല ഉപദേശങ്ങൾ തരും. വീട്ടിലെ ഒരു അം​ഗത്തെ പോലെയാണ് പെരുമാറുക. നല്ല മനസാണ് അവർക്ക്. രാധ അക്കയ്ക്ക് സിനിമ വേറെയും കുടുംബം വേറെയുമാണ്. വീട്ടിൽ ഒരു സാധാരണ സ്ത്രീയാണ്. മൂന്ന് മക്കളെ നല്ല രീതിയിൽ വളർത്തുകയെന്നത് ചെറിയ കാര്യമല്ല. കാർത്തിക വളരെ നല്ല പെൺകുട്ടിയാണ്. കാർത്തികയ്ക്ക് നുണ പറയുന്നത് ഇഷ്ടമല്ല. എന്തുണ്ടെങ്കിലും തുറന്ന് പറയണം. അവളും അങ്ങനെയാണ്.

പക്കാ അറേഞ്ച്ഡ് മാര്യേജാണ് നടന്നത്. അത്രയും നല്ല രീതിയിലാണ് രാധ അക്ക മക്കളെ വളർത്തിയത്. എനിക്കവരെ ഇഷ്ടമാണ്, ഇവരെ ഇഷ്ടമാണെന്ന് എന്നൊന്നും പറയില്ല. കാർത്തികയുടെ പിതാവ് രാജശേഖരൻ നായർ സർ അത്ര നിബന്ധനകൾ ഉള്ള ആളല്ല. എന്നാൽ രാധ അക്ക കർക്കശക്കാരിയായ അമ്മയാണ്. വിവാഹത്തിന് ക്ഷണക്കത്ത് നൽകാനും ഞാനും അവരും കൂടെയാണ് പോയത്. ഹെദരാബാദിലും ചെന്നെെയിലും നിരവധി താരങ്ങളുടെ വീട്ടിൽ പോയി ക്ഷണിച്ചെന്നും മാനേജർ പറയുന്നു.

Karthika Nair

രാധയുടെ സഹോദരി അംബികയെക്കുറിച്ചും മാനേജർ സംസാരിച്ചു. ഒരു കാലത്ത് അംബികയും രാധയുമായിരുന്നു താരങ്ങൾ. മത്സരമോ വഴക്കോ ഇല്ലാതെ അവർ കഴിഞ്ഞു. വീട്ടിൽ രണ്ട് പേർക്കും ഒരു മേക്കപ്പ് റൂമാണ്, കാർത്തികയും സഹോദരങ്ങളും പരസ്പരം മനസിലാക്കുന്നവരാണ്. എല്ലാ വീട്ടിലെയും പോലെ ചെറിയ തർക്കങ്ങൾ ഉണ്ടാകും. ഇന്നൊക്കെ രാധ അക്കയ്ക്ക് മൂഡ് ഔട്ട് ആണ്. ഇത്രയും കാലം ഒരു വീട്ടിൽ കഴിഞ്ഞിട്ട് മകൾ പോകുന്നതിന്റെ വിഷമമാണ്. കാർത്തികയെന്നാൽ രാധ അക്കയ്ക്ക് ജീവനാണ്.

രാധ അക്കയാണ് പയ്യനെ കണ്ടെത്തിയത്. ഒരുപാട് തിരഞ്ഞാണ് കണ്ടെത്തിയത്, രോഹിത് നല്ല പയ്യനാണ്. ദുബായിൽ വർക്ക് ചെയ്യുന്നു. കാർത്തികയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം തെരഞ്ഞെ‌‌ടുത്തത് രാധയും കാർത്തികയും തുളസിയുമാണെന്നും മാനേജർ പറയുന്നു. ആഭരണങ്ങളെല്ലാ ധരിച്ച് വന്നപ്പോൾ കാർത്തികയെ ഒരു ശിലപോലെ തോന്നിയെന്നും മാനേജർ പ്രശംസിച്ചു.

വിവാഹ ചടങ്ങളിൽ നിന്നും ദൃശ്യങ്ങൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് കാർത്തികയോ അമ്മ രാധയോ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. ലൈം ലൈറ്റിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുന്ന കാർത്തിക അഭിമുഖങ്ങളും നൽകാറില്ല.

More from Filmibeat

Read more about: karthika nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X