പ്രശ്‌നങ്ങള്‍ ഉണ്ട്, പക്ഷെ ഇന്നും സ്‌നേഹമുണ്ട്, സുചി ലീക്‌സ്-ഡിവോഴ്‌സ് വിഷയത്തില്‍ കാര്‍ത്തിക് പറഞ്ഞത്

നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനും സംവിധായകനുമായ കാര്‍ത്തിക് കുമാര്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ്. തന്റെ മുന്‍ ഭാര്യയും ഗായികയുമായ സുചിത്ര ഒരു യുട്യുബ് ഇന്റര്‍വ്യൂയിലൂടെ ഉന്നയിച്ച ആരോപണങ്ങളാണ് നടനെതിരെ പ്രധാനമായും നടക്കുന്നത്.

2005ലാണ് സുചിത്രയും കാര്‍ത്തികും വിവാഹം കഴിക്കുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹം വേര്‍പിരിയുകയും ചെയ്തു. ഇതിന് ശേഷം അഡ്വക്കറ്റും സ്‌പോര്‍സ് പേഴ്‌സണുമായ രാജയെ വിവാഹം കഴിച്ചെന്നാണ് സുചിത്ര തന്നെ പറഞ്ഞത്. കൊവിഡ് കാലത്ത് കാര്‍ത്തിക്കും രണ്ടാമതും വിവാഹിതനായി.

karthik

2017ലാണ് സുചി ലീക്‌സ് എന്ന പേരില്‍ കുറേ നടീനടന്മാരുടെ പ്രൈവറ്റ് ചിത്രങ്ങള്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചത്. ഇതിന് പിന്നില്‍ കാര്‍ത്തികിന്റെയും ധനുഷിന്റെയും പ്രാങ്ക് ആണെന്നാണ് സുചിത്രയുടെ വാദം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പാസ്സ് വേര്‍ഡ് കൈക്കലാക്കിയ കാര്‍ത്തിക് തന്നെ ഇതിനായി ഉപയോഗിച്ചെന്നും സുചിത്ര പറഞ്ഞു.

തങ്ങള്‍ക്ക് മക്കളുണ്ടാവാത്തതിന് കാരണം കാര്‍ത്തിക് ആണ്. ഡോക്ടര്‍ തന്നെ പറഞ്ഞു, കാര്‍ത്തിക്കിനാണ് കുഴപ്പമെന്ന്. കാര്‍ത്തിക് ഗേയാണന്നും അതുകൊണ്ടാണ് കാര്‍ത്തിക്കും ധനുഷും ഒരുമിച്ച് പോയി മുറിയടച്ചിട്ടിരിക്കുന്നത് എന്നുവരെ സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്‍ത്തിക് തന്റെ ഭാര്യയായ സുചിത്രയെകുറിച്ച് ഒരു വര്‍ഷം മുമ്പ് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

സുചിത്രയോട് എനിക്ക് എപ്പോഴും ആ സ്‌നേഹമുണ്ട്. അവള്‍ വളരെ നല്ല വ്യക്തിയാണ്. ഒത്തിരി കഷ്ടപ്പാടുകള്‍ താണ്ടിയിട്ട് തന്നെയാണ് സുചിത്ര തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. എനിക്ക് അവരോട് ദയയും കെയറും അഡ്മിരേഷനും ഒക്കെയുണ്ടെന്നാണ് കാര്‍ത്തിക് പറയുന്നത്.

മറ്റൊരു തരത്തില്‍ ഫ്രണ്ടും ഫാമിലിയുമൊക്കെയായി കൂടെ ഉണ്ടാവണം എന്നുണ്ട്. പക്ഷെ ഡിവോഴ്‌സ് ഒരിക്കലും വിചാരിക്കുന്ന പോലെ ആകില്ല എന്നും കാര്‍ത്തിക് യെല്ലോ ബെഞ്ച് തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

15 വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തവരാണ്. എന്റെ മനസില്‍ അവള്‍ എന്നും ഒരു കുടുംബം തന്നെയാണ്. അവള്‍ ഒരു ഫൈറ്റര്‍ ആണ്. നമ്മള്‍ക്കെല്ലാം അഞ്ച് പ്രശ്‌നങ്ങളാണ് ഉള്ളതെങ്കില്‍ അവള്‍ക്ക് 500 പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവളെ വിമര്‍ശിക്കുന്നവരെല്ലാം അസഹിഷ്ണുതയുള്ളവരാണ്. അവളുടെ ഉള്ളില്‍ ഒരു സ്‌ട്രെങ്ങ്ത്, ഫൈറ്റ് ഒക്കെ ഉണ്ട് എന്ന് ഞാന്‍ എപ്പോഴും കരുതുന്നുണ്ട്.

karthik

അവളെ പിന്തുണച്ച് കുറേ നിന്നിട്ടുണ്ട്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തന്നെയാണ് ചിന്തിക്കുന്നത് എന്നും കാര്‍ത്തിക് പറഞ്ഞു. സുചിത്രയെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. പക്ഷെ ഫ്രണ്ട്‌സ് ആയാല്‍ പോലും ചിലപ്പോള്‍ ഒരു വിള്ളല്‍ വരില്ലേ? അത് ലീഗല്‍ ആയിരിക്കില്ല. പക്ഷെ നമുക്ക് ഡിസ്റ്റന്‍സ് വരില്ലേ... അതുപോലെ തന്നെയാണ് ഡിവോഴ്‌സും.

ജീവിതത്തില്‍ എപ്പോഴും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. അതിനെ ഒരു ധൈര്യത്തില്‍ നേരിടേണ്ടത് നമ്മളാണ് എന്നും സുചി ലീക്‌സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്‍ത്തിക് പറഞ്ഞു. അങ്ങനെ ഒരു

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X