'ഭാര്യ ഗർഭിണിയായിരിക്കെ കാണാൻ വന്ന സഹോദരി'; കാർത്തിക്ക് രണ്ടാമതും വിവാഹിതനായത് ഇങ്ങനെ?
എൺപതുകളിൽ തമിഴ് സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച നടനാണ് കാർത്തിക്. റൊമാന്റിക് ഹീറോയായി തിളങ്ങിയ കാർത്തിക് നിരവധി സിനിമളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. പ്രഗൽഭ ഫിലിം മേക്കർ ഭാരതിരാജയാണ് കാർത്തിക്കിനെ തമിഴ് സിനിമാ രംഗത്തേക്ക് കൊണ്ട് വരുന്നത്. വളരെ പെട്ടെന്നായിരുന്നു കാർത്തിക്കിന്റെ കുതിച്ചുയരൽ. 125 സിനിമകളിലേറെ കാർത്തിക് അഭിനയിച്ചു. 1987 മുതൽ 91 വരെയായിരുന്നു കാർത്തിക്കിന്റെ കരിയറിലെ സുവർണകാലം.
90 കളുടെ അവസാനത്തോടെ നടന്റെ താരമൂല്യത്തിൽ ഇടിവ് സംഭവിച്ചു. ഇപ്പോൾ സിനിമാ രംഗത്ത് കാർത്തിക് സജീവമല്ല. കാർത്തിക്കിന്റെ മകനാണ് യുവ നടൻ ഗൗതം കാർത്തിക്. ആദ്യ ഭാര്യ രാഗിണി മുത്തുരാമനിൽ കാർത്തിക്കിന് പിറന്ന രണ്ട് മക്കളിൽ ഒരാളാണ് ഗൗതം കാർത്തിക്. രാഗിണി മുത്തുരാമന്റെ സഹോദരി രതി മുത്തുരാമനെയാണ് കാർത്തിക് രണ്ടാമത് വിവാഹം ചെയ്തത്. 1988 ലാണ് രാഗിണി-കാർത്തിക് വിവാഹം നടന്നത്. 1992 ൽ രതിയെയും നടൻ വിവാഹം ചെയ്തു. ആദ്യ വിവാഹം നിലനിൽക്കെയായിരുന്നു രണ്ടാം വിവാഹം.

കാർത്തിക്കിന്റെ ജീവിതത്തെക്കുറിച്ചും കരിയറിലുണ്ടായ വീഴ്ചയെക്കുറിച്ചും സിനിമാ, രാഷ്ട്രീയ നിരീക്ഷകൻ ഡോ. കാന്തരാജും ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലുവും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു കാലത്ത് കാർത്തിക്കിന് സ്ത്രീ പ്രേക്ഷകർക്കിടയിലുണ്ടായിരുന്ന സ്വീകാര്യത വളരെ വലുതായിരുന്നെന്ന് കാന്തരാജ് പറയുന്നു. ആഗായം തമിഴ് എന്ന ചാനലിനോടാണ് പ്രതികരണം.
രാധ-കാർത്തിക് ജോഡി അക്കാലത്ത് ജനപ്രിയമായിരുന്നെന്നും ഡോ കാന്തരാജ് ഓർത്തു. ആദ്യ ഭാര്യ രാഗിണിക്കൊപ്പമുള്ള കാർത്തിക്കിന്റെ ജീവിതത്തെക്കുറിച്ചും കാന്തരാജ് സംസാരിച്ചു. കല്യാണം കഴിഞ്ഞ് ഭാര്യ ഗർഭിണിയായപ്പോൾ അവരുടെ സഹോദരി കാണാൻ വന്നു. ഭാര്യയുടെ സഹോദരിയുമായി അടുക്കുകയും ഇവരെ രണ്ടാമത് വിവാഹം ചെയ്യുകയുമായിരുന്നെന്ന് ഡോ കാന്തരാജ് പറയുന്നു.

നേരത്തെ ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലുവും കാർത്തിക്കിനെക്കുറിച്ച് സമാന വിഷയങ്ങൾ സംസാരിച്ചിരുന്നു. കാർത്തിക്കും മകൻ ഗൗതം കാർത്തിക്കും തമ്മിൽ ഇപ്പോഴും അകൽച്ചയിലാണെന്ന് ചെയ്യാറു ബാലു വെളിപ്പെടുത്തി. മകന്റെ വിവാഹം ആഘോഷപൂർവം നടത്തണമെന്ന് കാർത്തിക്കിനുണ്ടായിരുന്നു. എന്നാൽ ക്ഷണിക്കാൻ കുറച്ച് കത്തുകൾ മാത്രമാണ് ഗൗതം നൽകിയത്. വിവാഹത്തിന് കുറച്ച് സമയം മുമ്പാണ് കാർത്തിക് ചടങ്ങിനെത്തിയത് പോലുമെന്നും ചെയ്യാറു പറഞ്ഞു.
അതേസമയം അച്ഛനുമായി അസ്വരസ്യമുണ്ടെന്ന് കാർത്തിക് എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ പിതാവിന്റെ സാമീപ്യം തനിക്ക് കുട്ടിക്കാലത്ത് ലഭിച്ചിട്ടില്ലെന്ന് ഗൗതം തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ നൽകി ഒരു അഭിമുഖത്തിലാണ് കാർത്തിക്കിനെക്കുറിച്ച് ഗൗതം കാർത്തിക് സംസാരിച്ചത്. തന്റെ കുട്ടിക്കാലത്താണ് മാതാപിതാക്കൾ വേർപിരിഞ്ഞതെന്ന് ഗൗതം കാർത്തിക് തുറന്ന് പറഞ്ഞു. എന്നെയും അനിയനെയും വളർത്തിയത് അമ്മയാണ്. അച്ഛൻ സിനിമകളുടെ തിരക്കിലായിരുന്നു. വർഷത്തിൽ രണ്ട് തവണ ഫോൺ കോൾ വരും. ഇടയ്ക്ക് വന്ന് കാണും.
സുഹൃത്തുക്കളും കസിൻസുമാണ് അക്കാത്ത് തനിക്ക് ആശ്വാസമായതെന്നും ഗൗതം കാർത്തിക് തുറന്ന് പറഞ്ഞു. ആദ്യമായാണ് തന്റെ കുടുംബത്തെക്കുറിച്ച് ഗൗതം കാർത്തിക് തുറന്ന് പറഞ്ഞത്. തമിഴ് സിനിമാ രംഗത്ത് ഗൗതം കാർത്തിക് ഇന്ന് സജീവമാണ്. 2013 ൽ കടൽ എന്ന സിനിമയിലൂടെയാണ് നടൻ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. കഴിഞ്ഞ വർഷമാണ് ഗൗതം കാർത്തിക്കും നടി മഞ്ജിമ മോഹനും തമ്മിലുള്ള വിവാഹം നടന്നത്. ചെന്നെെയിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്.


Click it and Unblock the Notifications