'ദൈവം വന്ന് സത്യം വിളിച്ച് പറഞ്ഞതുപോലെ, പൊട്ടിക്കരച്ചിൽ കണ്ടപ്പോഴെ പന്തികേട് തോന്നി'; നെഞ്ചുനീറി വിജയ്!

By Desk

കരൂർ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. നടൻ വിജയ് അധ്യക്ഷനായ ടിവികെ പാർട്ടിയുടെ പ്രചാരണത്തിൽ പങ്കെടുക്കാൻ പോയ 40 ഓളം പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ദുരന്തം നടന്നശേഷം ഉടൻ തന്നെ വിജയ് കരൂർ വിട്ട് ചെന്നൈയിലെ വസതിയിലേക്ക് മടങ്ങിയിരുന്നു. അന്ന് അങ്ങനൊരു പ്രവൃത്തി വിജയിയുടെ ഭാ​​ഗത്ത് നിന്നുണ്ടായത് വിമർശനത്തിന് കാരണമായിരുന്നു.

ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിയശേഷം ദുഖം രേഖപ്പെടുത്തി പോസ്റ്റും പങ്കുവെച്ചിരുന്നു. കരൂര്‍ ദുരന്തത്തിനുശേഷം ഇപ്പോഴിതാ വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് വിജയ്. വലിയൊരു ഹൃദയ വേദനയാണ് താൻ അനുഭവിക്കുന്നതെന്ന് നടൻ പറയുന്നു.

Karur Vijay
Photo Credit: Vijay / Fan Page

എല്ലാവർക്കും നമസ്കാരം... എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രത്തോളം വേദന അനുഭവിക്കുന്ന ഒരു അവസ്ഥ വന്നിട്ടില്ല. മനസ് നിറയെ വേദനയാണ്. വേദന മാത്രമെയുള്ളു. ജനങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തിന് ഞാൻ എന്നും കടമപ്പെട്ടിരിക്കുന്നു. അതിനാലാണ് റാലി നടന്ന സമയങ്ങളിൽ മറ്റെന്തിനേയുംകാൾ ജനങ്ങളുടെ സേഫ്റ്റിയിൽ കോംപ്രമൈസ് ചെയ്യരുത് എന്നത് എന്റെ മനസിൽ ഞാൻ ഉറപ്പിച്ചിരുന്നത്.

അതിനാലാണ് ജനങ്ങൾക്ക് വന്ന് ഒത്തുകൂടൻ പറ്റിയ സ്ഥലങ്ങൾ നോക്കി പെർമിഷൻ ചോദിച്ചത്. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനല്ലേ... അവിടെ അത്രയും പേർ ദുരന്തത്തിൽപ്പെട്ടിരിക്കുമ്പോൾ കരൂർ വിട്ട് ഞാൻ പോയതല്ല. തിരിച്ച് അവിടേക്ക് വീണ്ടും ഞാൻ ചെന്നാൽ വേറെ അനിഷ്ട സംഭവങ്ങൾ ഒന്നും നടക്കരുതെന്ന് കരുതിയാണ് അവിടെ നിന്ന് വിട്ടുനിന്നത്.

ആശുപത്രിയിൽ ചികിത്സയിൽ തഴിയുന്നവരെല്ലാം എത്രയും വേ​ഗം സുഖം പ്രാപിക്കണമെന്നതാണ് എന്റെ പ്രാർത്ഥന. എല്ലാവരേയും ഞാൻ വൈകാതെ പോയി കാണും. ഞങ്ങളുടെ വേദനയും അവസ്ഥയും മനസിലാക്കി ഞങ്ങൾക്ക് വേണ്ടി സംസാരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. ഇതിന് മുമ്പ് അഞ്ച് സ്ഥലങ്ങളിൽ ഞാൻ പ്രചാരണത്തിന് പോയിരുന്നു.

അവിടെ ഒന്നും ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് കരൂരിൽ മാത്രം ഇങ്ങനൊരു പ്രശ്നം നടന്നത്. ജനങ്ങൾക്ക് എല്ലാ സത്യവും അറിയാം. അവർ എല്ലാം കണ്ടുകൊണ്ടാണ് ഇരിക്കുന്നത്. കരൂരിൽ അന്ന് വന്ന ജനങ്ങൾ അവിടെ നടന്ന സംഭവങ്ങളിലെ സത്യാവസ്ഥകൾ മാധ്യമങ്ങളോട് പറയുന്നത് കേട്ടപ്പോൾ ദൈവം നേരിട്ട് വന്ന് സത്യം വിളിച്ച് പറയുന്നത് പോലെയാണ് തോന്നിയത്.

Karur Vijay
Photo Credit: Vijay / Fan Page

വൈകാതെ എല്ലാ സത്യവും പുറത്ത് വരും. എന്‍റെ പാർട്ടി പ്രവർത്തകർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സ്റ്റാലിൻ സാർ അവരെ ഒന്നും ചെയ്യരുത്. പ്രതികാരം ചെയ്യണമെങ്കിൽ എന്നോട് ചെയ്യുക. ഞാൻ എന്‍റെ വീട്ടിലോ ഓഫീസിലോ ഉണ്ടാകും. എന്‍റെ രാഷ്ട്രീയ യാത്ര കൂടുതൽ ശക്തമായി തുടരും എന്നായിരുന്നു വിജയിയുടെ പ്രതികരണം. നടന്റെ വീഡിയോ വൈറലായതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ചിലർ നടനെ വിമർശിച്ചും രം​ഗത്ത് എത്തി.

കരൂർ ദുരന്തത്തിന് കാരണക്കാരൻ വിജയ് മാത്രമല്ല ഭരിക്കുന്ന പാർട്ടി കൂടിയാണെന്നാണ് ഏറെയും പ്രതികരണങ്ങൾ. സത്യം പുറത്ത് വരട്ടെ. ചെറിയ നാൾ കൊണ്ട് തമിഴ്നാട്ടിൽ ഇത്രയും സ്വാധീനം ചെലുത്താൻ ടിവികെ പാർട്ടിക്കായെങ്കിൽ അതിനെ സ്റ്റാലിനും ടീമും ഭയക്കുന്നുവെന്ന് വേണം മനസിലാക്കാൻ. വിജയ് ഈ ദുഷിച്ച രാഷ്ട്രീയ കളികളെ ഭയന്ന് പിന്മാറരുത്.

കരൂരിൽ പ്രദേശവാസികൾ അല്ലാത്ത ഒരുപാട് ആൾക്കാർ അവിടെ ഉണ്ടായിരുന്നുവെന്ന് പറയുന്നു. സ്റ്റാലിന്റെ പൊട്ടികരച്ചിലും എല്ലാം കൂടി കാണുമ്പോൾ എന്തോ ഒരു പന്തിക്കേട് മണക്കുന്നു. സത്യം പുറത്ത് വരട്ടെ എന്നാണ് വിജയിയെ പിന്തുണച്ച് എത്തിയവർ കുറിച്ചത്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X