അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാ,കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലിലെ നായിക പ്രേമി വിശ്വനാഥിന്റെ നിറത്തിനെ ചൊല്ലി ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രേമിയുടെ നിറം എന്താണെന്ന് കണ്ടെത്താന്‍ സിബിഐ തന്നെ വരേണ്ടി വരുമെന്ന നിലയിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ല വളരെ പേഴ്‌സണലായിട്ട് ചോദിയ്ക്കുവാ...പ്രേമി കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

നിറം കണ്ടെത്താന്‍ സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് അതായത് പുലര്‍ച്ചെ ആറ് മണിയ്ക്ക് മുന്‍പ് എത്തിയാല്‍ നായികയുടെ 'തനിനിറം' കാണാമെന്നും ചില മാധ്യമങ്ങള്‍ വച്ച് കാച്ചുന്നുണ്ട്. പ്രേമിയുടെ തനിനിറം കറുത്തിട്ടാണെന്നതിന് തെളിവായി ചില വീഡിയോയും ഇവര്‍ നല്‍കുന്നുണ്ട്. വീഡിയോയ്ക്ക് നല്‍കുന്ന വിശദീകരണം കേട്ടാല്‍ ചിരിയ്ക്കാതെ വയ്യ.

ഏഷ്യാനെറ്റിലെ അവാര്‍ഡ് പരിപാടിയ്ക്ക് വേണ്ടിയുള്ള ഡാന്‍സ് റിഹേഴ്‌സലിന്റെ വീഡിയോയാണ് മാധ്യമങ്ങള്‍ നല്‍കിയിരിയ്ക്കുന്നത്. മേക്കപ്പില്ലാതെ താന്‍ പിടിയ്ക്കപ്പെടുമെന്ന് പ്രേമി കരുതിയില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അതേ..പ്രേമി ജീവിതത്തില്‍ ആദ്യമായിട്ടാവില്ല ഏഷ്യാനെറ്റ് എന്ന ചാനല്‍ കാണുന്നത്. മുന്‍ വര്‍ഷങ്ങളിലും താരങ്ങള്‍ പങ്കെടുത്ത അവാര്‍ഡ് ചടങ്ങില്‍ അവരുടെ നൃത്തത്തിന്റേയും മറ്റും വീഡിയോ അവരുടെ പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവന പറയുന്നത് പോലെ ചിലര്‍ രാവിലെ എഴുനേല്‍ക്കുന്നത് പോലും ആര്‍ക്ക് പണികൊടുക്കാമെന്ന് ചിന്തിച്ചിട്ടാ. പ്രേമി കറുത്തിരുന്നാലും വെളുത്തിരുന്നാലും ആര്‍ക്കാ പ്രശ്‌നം?

പ്രേമിയുടെ നിറം

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

കറുത്ത മുത്തിലെ നായിക പ്രേമി വിശ്വനാഥിന്റെ നിറം എന്താണെന്ന് സോഷ്യല്‍ മീഡിയയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇടയ്ക്ക് തിരഞ്ഞതാണ്

സിബിഐ യെ വിളിയ്ക്കണോ

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

ചില മാധ്യമങ്ങളുടെ ഉത്സാഹം കാണുമ്പോള്‍ സിബിഐയെ വിളിയ്‌ക്കേണ്ടി വരുമോ എന്ന് തോന്നുന്നു

നിറമെന്തിന്

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

ഒരു അഭിനേത്രി കറുപ്പാകട്ടേ വെളുപ്പാകട്ടേ തന്റെ നിറം പരസ്യപ്പെടുത്തിയില്ലെങ്കിലെന്താ

കറുപ്പും വെളുപ്പുമാണോ

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

സത്യന്‍മാഷ് മുതല്‍ എത്രയോ താരങ്ങള്‍ കറുത്ത നിറമുള്ളവരായിരുന്നു. മലയാളി ഇന്നും അവരെ സ്‌നേഹിയ്ക്കുന്നത് നിറത്തിന്റെ പേരിലാണോ?

എന്തിനാ...

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

നായികയുടെ നിറത്തെച്ചൊല്ലിയും അപമാനിയ്ക്കുന്ന തരത്തിലും വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നതില്‍ ആര്‍ക്കാണ് നേട്ടം

ജയസൂര്യ

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

ജയസൂര്യയുടെ സഹോദരി (സ്വന്തം സഹോദരിയല്ല)യെന്ന് പ്രേമി അവകാശപ്പെട്ടിരുന്നു. അതിനേയും മാധ്യമങ്ങള്‍ വെറുതേ വിടുന്നില്ല

അങ്ങനല്ല കേട്ടോ

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

നെഗറ്റീവ് പബ്ളിസിറ്റി കൊണ്ട് കുപ്രസിദ്ധയായ ആളാണ് പ്രേമിയെന്ന് ഇതുവരേയും മനസിലായിട്ടില്ല...

അഭിനയം

കറുത്ത മുത്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും നിങ്ങള്‍ക്കെന്താ?

താരങ്ങളുടെ അഭിനയം നോക്കിയാല്‍ പോരേ...അല്ലാതെ നിറത്തിലെന്താ കാര്യെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X