ദര്‍ശന ദാസും അനൂപും ഒളിച്ചോടിയതല്ല, പ്രണയവിവാഹത്തിന് ഒരുവയസ്സ്, ഞങ്ങള്‍ രണ്ടും ഒന്നായ ദിവസമെന്ന് താരം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദര്‍ശന ദാസ്. പോസിറ്റീവ് കഥാപാത്രങ്ങളില്‍ നിന്നും മാറി വില്ലത്തിയായി ഞെട്ടിച്ചിട്ടുണ്ട് താരം. കറുത്ത മുത്തിലെ ഗായത്രിയേയും മൗനരാഗത്തിലെ സരയൂവിനേയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ മറക്കില്ല. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ ദര്‍ശന പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. താനും അനൂപും ഒന്നായിട്ട് ഒരുവര്‍ഷം കഴിഞ്ഞുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അസിസ്റ്റന്റ് ഡയറക്ടറായ അനൂപും ദര്‍ശനയും പ്രണയിച്ച് വിവാഹിതരായവരാണ്. സുമംഗലി ഭവ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം പ്രണയത്തിലായത്. ദേവിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു താരം കുടുംബ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. വിവാഹ ശേഷമായി ഈ സീരിയലില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. ദര്‍ശനയുടേത് ഒളിച്ചോട്ടമാണെന്നും രഹസ്യമായാണ് വിവാഹം നടത്തിയതെന്ന തരത്തിലുമൊക്കെയായിരുന്നു ഗോസിപ്പുകള്‍. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു.

വിവാഹ വാര്‍ഷികം

വിവാഹ വാര്‍ഷികം

ഒരുവര്‍ഷം മുന്‍പ് ഈ ദിവസമായിരുന്നു ഞങ്ങള്‍ ഇരുവരും ഒന്നായിച്ചേര്‍ന്നത്. ജീവിതപങ്കാളിയായി നിന്നെ ലഭിച്ചതില്‍ ഭാഗ്യവതിയാണ് ഞാന്‍. എന്നെ മനസ്സിലാക്കി ചേര്‍ത്തുപിടിക്കുന്നതിന് നന്ദി. ഹാപ്പി ആനിവേഴ്‌സറിയെന്നുമായിരുന്നു ദര്‍ശന കുറിച്ചത്. കുഞ്ഞുവയറില്‍ കൈചേര്‍ത്തുള്ള അനൂപിന്റെ ചിത്രവും ദര്‍ശന പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റും കുറിപ്പും വൈറലായി മാറിയത്. താരങ്ങളും ആരാധകരും ആശംസയുമായെത്തിയിട്ടുണ്ട്.

വിവാഹത്തെക്കുറിച്ച് പറഞ്ഞത്

വിവാഹത്തെക്കുറിച്ച് പറഞ്ഞത്

ഡിസംബര്‍ 5നായിരുന്നു ദര്‍ശനയും അനൂപും വിവാഹിതരായത്. സുമംഗലി ഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അനൂപ് കൃഷ്ണന്‍. ഈ സീരിയലില്‍ ദര്‍ശനയും അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷമായി താരം സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഈ സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ദര്‍ശനയും അനൂപും കണ്ടുമുട്ടിയത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

ഒളിച്ചോടിയതല്ല

ഒളിച്ചോടിയതല്ല

താന്‍ ഒളിച്ചോടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നുവെന്നും അത് ശരിയല്ലെന്നും പറഞ്ഞും താരമെത്തിയിരുന്നു. പ്രേമിക്കാൻ സമയം കിട്ടീട്ടില്ല. അനൂപ് അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. രണ്ടു മൂന്നു മാസത്തോളം ഇരുവരും സംസാരിച്ചിട്ടുപോലും ഇല്ല. തിരക്കിൽ അനൂപ് അങ്ങനെ സംസാരിക്കാൻ തുനിഞ്ഞിട്ടില്ല എന്നതായിരുന്നു വാസ്തവം. സംസാരിക്കാത്ത ആൾ എന്നായിരുന്നു ദർശനയുടെ ചിന്ത. ഒളിച്ചോട്ടം ഇല്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

മികച്ച തീരുമാനം

മികച്ച തീരുമാനം

ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. പരസ്പരം മനസിലാക്കുന്ന, എന്തും തുറന്നു പറയാനും തെറ്റുകൾ തിരുത്താനും സ്വാതന്ത്ര്യം നൽകുന്ന, അതോടൊപ്പം വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. അതിനാൽ തന്നെ വിവാഹജീവിതത്തിൽ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അതുതന്നെയാണെന്നുമായിരുന്നു താരം പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X