സീരിയലിൽ നിന്ന് അവഹേളനം, മലയാളത്തിൽ നിന്ന് തെലുങ്കിലേയ്ക്ക്, നടി പ്രേമിയുടെ ജീവിതം...
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു കറുത്ത മുത്ത്. 2014 ഒക്ടോബറിൽ ആരംഭിച്ച സീരിയൽ 2019 ആഗസ്റ്റിലാണ് അവസാനിക്കുന്നത്. നാല് ഭാഗങ്ങളായി 1450 എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു. കറുത്ത മുത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് പ്രേമി വിശ്വനാഥ്. കാർത്തിക ബാലചന്ദ്രൻ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. കറുത്ത മുത്തിലൂടെയാണ് പ്രേമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെ സീരിയലിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
സീരിയലിൽ നിന്ന് മനപ്പൂർവം ഒഴിവാക്കുകയായിരുന്നു. കറുത്തമുത്തിന് ശേഷം പ്രേമി മലയാളത്തിൽ അത്രയധികം സജീവമായിരുന്നില്ല. തെലുങ്കിലാണ് ഇപ്പോൾ സജീവം. കറുത്തമുത്തിന് ശേഷം മൂന്നുമണി, കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്നീ പരമ്പരകളിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിത വീണ്ടും പ്രേമി വിശ്വനാഥ് ചർച്ചയാവുകയാണ്. നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്ത മുത്ത് എന്ന സീരിയലിലൂടെയാണ് പ്രേമി വിശ്വനാഥിന്റെ അരങ്ങേറ്റം. നിറത്തിന്റെ പേരില്‍ അവഹേളിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സീരിയലിനോടൊപ്പം തന്നെ നായികയും ഹിറ്റാവുകയായിരുന്നു. പതിവ് നായിക സങ്കല്‍പങ്ങള്‍ക്ക് വിപരീതമായതിനാല്‍ തന്നെ സീരിയല്‍ കാണാത്തവരും പ്രേമി എന്ന പുതിയ നടിയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അതുവരെ കണ്ടു വന്ന പ്രമേയത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു കറുത്ത മുത്ത്. അതുവരെ വെളുത്ത നായികമാരുടെ കഥകൾ മാത്രമായിരുന്നു സീരിയൽ പറഞ്ഞത്

2015 കാലഘട്ടത്തിലെ പ്രധാന ചര്‍ച്ചയായിരുന്നു കറുത്ത മുത്തിന്റെ 'തനിനിറം' ശരിക്കും പ്രേമി കറുത്തിട്ട് തന്നെയാണോ, അതോ സീരിയലിന് വേണ്ടി കറുപ്പിച്ചതാണോ എന്നായിരുന്നു സംശയം. അതിന്റെ പേരില്‍ വിമർശനവും ഉയർന്നിരുന്നു. ഇതിനെതിരെ ശക്തമായി പ്രേമി രംഗത്ത് എത്തിയിരുന്നു.

വിവാദങ്ങൾ ഉയർന്നുവെങ്കിലും സീരിയൽ സൂപ്പർ ഹിറ്റ് ആയിരുന്നു. നടി ശ്രദ്ധിക്കപ്പെട്ടതിന് തൊട്ട് പിന്നാലെ പ്രേമി വിശ്വനാഥ് സീരിയലിൽ നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു. പ്രേമി മനപൂര്‍വ്വം പിന്മാറിയതാണെന്നും, അല്ല പുറത്താക്കിയതാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടയില്‍ തന്നെ മനപൂര്‍വ്വം പുറത്താക്കിയതാണ് എന്ന് പറഞ്ഞ് പ്രേമി തന്നെ രംഗത്തെത്തി. പ്രേമിയ്ക്ക് പകരം പുതിയ താരം എത്തിയപ്പോൾ അംഗീകരിക്കാൻ പ്രേക്ഷകർക്ക് അൽപം ബുദ്ധിമുട്ടായിരുന്നു. സീരിയൽ റേറ്റിങില്‍ നിന്ന് താഴേയ്ക്ക് പോയി.

എന്നാല്‍ തഴയപ്പെട്ടപ്പോള്‍ മടിച്ച് പിന്മാറുകയായിരുന്നില്ല പ്രേമി വിശ്വനാഥ്. അത് ഒരു ഊര്‍ജ്ജമാക്കി എടുത്തു. മൂന്ന് മണി എന്ന സീരിയലിലെ മയിലമ്മ എന്ന കഥാപാത്രത്തിലൂടെയായിരുന്നു പ്രേമിയുടെ രണ്ടാം വരവ്. തുടര്‍ന്ന് കായം കുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന സീരിയലിലെ താമര എന്ന കഥാപാത്ര ചെയ്തു. സീരിയല്‍ ലോകത്തെ ആക്ഷന്‍ ലേഡിയായി മാറുകയായിരുന്നു പ്രേമി. അതിനിടെ കത്തിരിക്ക വെണ്ടക്ക എന്ന തമിഴ് സിനിമയിലും പ്രേമി നായിയായി എത്തി.

പതിയെ പ്രേമി തെലുങ്കിലേക്ക് ചുവടുമാറി. കറുത്ത മുത്ത് എന്ന സീരിയലിന്റെ റീമേക്ക് ആയ കാര്‍ത്തിക ദീപത്തിലൂടെയായിരുന്നു തെലുങ്കിലേക്കുള്ള അരങ്ങേറ്റം. വളരെ പെട്ടന്നാണ് തെലുങ്ക് പ്രേക്ഷകര്‍ പ്രേമിയെ സ്വീകരിച്ചത്. കാര്‍ത്തിക ദീപം തെലുങ്ക് സീരിയല്‍ ലോകത്ത് റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് എത്തിയതോടെ പ്രേമിയ്ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി തെലുങ്ക് സീരിയലിന്റെ ഭാഗമായി മാറിയ പ്രേമി പച്ച മലയാളം പോലെ ഇപ്പോള്‍ തെലുങ്കും സംസാരിക്കും.
Recommended Video

അതിനിടയില്‍ പ്രേമിയുടെ വിവാഹവും കഴിഞ്ഞു. 2018 ല്‍ ആയിരുന്നു വിനീത് ഭട്ട് എന്ന അസ്‌ട്രോളജറുമായുള്ള പ്രേമിയുടെ വിവാഹം. വിവാഹ ശേഷവും പ്രേമി അഭിനയ ലോകത്ത് സജീവമാണ്. തന്റെ വിജയത്തിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നത് പോലെ തന്നെ ശത്രുക്കളോടും കടപ്പെട്ടിരിയ്ക്കുന്നു എന്നാണ് പ്രേമി പറയുന്നത്. അവര്‍ തന്ന ഇകഴ്ത്തലുകാണ് മുന്നേട്ടോക്ക് പായാന്‍ പ്രേമിക്ക് ഊര്‍ജ്ജം നല്‍കിയതത്രെ.


Click it and Unblock the Notifications