For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  |

  നടി എന്നതിലുപരി നര്‍ത്തകി കൂടിയാണ് ശാലു മേനോന്‍. സിനിമയ്ക്ക് പുറമേ സീരിയലുകളിലാണ് നടിയിപ്പോള്‍ സജീവമായിരിക്കുന്നത്. അഭിനയത്തിനൊപ്പം നൃത്ത വിദ്യാലയവും നടത്തി പോരുകയാണ്. ഇടയ്ക്ക് ജയിലില്‍ പോവേണ്ട സാഹചര്യം വരെ ശാലുവിന്റെ ജീവിതത്തിലുണ്ടായി. എന്നാല്‍ അതില്‍ നിന്നും ശക്തമായൊരു തിരിച്ച് വരവാണ് ശാലു നടത്തിയത്.

  Recommended Video

  വിവാഹത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് ശാലു മേനോന്‍

  ഇപ്പോള്‍ സജീവമായി അഭിനയത്തില്‍ തുടരുകയാണ്. എല്ലാത്തിനും പിന്തുണ നല്‍കി ഭര്‍ത്താവ് സജി നായരും കൂടെയുണ്ട്. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിവാഹത്തെ കുറിച്ചും ഇത്രയും കാലം സമ്പാദിച്ചത് എന്തൊക്കെയാണെന്നും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

  ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും കല്യാണം നടത്തി. പുള്ളിക്കാരനും ഇതേ ഫീല്‍ഡില്‍ ഉള്ള ആളാണ്. സജി ജി നായരാണ് ഭര്‍ത്താവ്. അദ്ദേഹത്തെ മുന്‍പേ അറിയാം. പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നു.

  ലവ് മ്യാരേജ് ഒന്നുമല്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ കല്യാണാലോചനയുമായി അവര്‍ വന്നിരുന്നു. അന്നെനിക്ക് ഇരുപത് വയസോ മറ്റോ ഉള്ളു. അതുകൊണ്ട് സൗഹൃദമെന്ന നിലയില്‍ പോയി. വീണ്ടും അത് കറങ്ങി തിരിഞ്ഞ് കല്യാണമായി വന്നതാണെന്ന് ശാലു പറയുന്നു.

  Also Read: അവള്‍ക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല; ആലിയയെ കുറിച്ച് കരണ്‍ ജോഹര്‍

  ഇന്‍ഡസ്ട്രിയില്‍ നിന്നും കട്ടസപ്പോര്‍ട്ടുമായി കൂടെ നില്‍ക്കുന്ന താരങ്ങളൊന്നുമില്ല. ഞാനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരോട് കാണുന്നു, സംസാരിക്കുന്നു എന്നേയുള്ളു. സൗഹൃദം കൊണ്ട് നടക്കാന്‍ ഞാന്‍ പുറകിലേക്കാണ്. സുഹൃത്തുക്കള്‍ വളെര കുറവാണ്.

  എന്റെ മാതാപിതാക്കള്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍ ഒക്കെയാണ് എന്റെ സുഹൃത്തുക്കള്‍. അതും വളരെ ചുരുക്കമാണ്. എല്ലാവരോടും സ്‌നേഹത്തോടെയാണ് സംസാരിക്കാറുള്ളത്. എപ്പോഴും എപ്പോഴും ഫോണില്‍ വിളിച്ചോണ്ടിരിക്കുകയൊന്നുമില്ല.

  Also Read: 49 ദിവസം ജയിലില്‍ കിടന്നു; ഒരാഴ്ച ബുദ്ധിമുട്ടി, ജീവിതത്തില്‍ സംഭവിച്ച ചതിക്കുഴികളെ കുറിച്ച് നടി ശാലു മേനോന്‍

  ഞാന്‍ ഒരുപാട് സമ്പാദിച്ചുവെന്ന് പറയുന്നവരുണ്ട്. എന്റെ അപ്പൂപ്പന്‍ തുടങ്ങിയ ഡാന്‍സ് സ്‌കൂളാണ്. അറുപത്തി മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ട്. അവരായി തുടങ്ങി, രാത്രി ഉറങ്ങാതെയും മറ്റും കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എല്ലാം. അത് ഞാനും തുടര്‍ന്ന് പോരുന്നു എന്നേയുള്ളു. അതിലൂടെ കിട്ടിയ സമ്പാദ്യം മാത്രമേയുള്ളു. അത്യാവശ്യം സമ്പാദിച്ചു. നല്ലൊരു വീട് വച്ചു. യൂട്യൂബില്‍ നിന്നും ചെറിയ രീതിയില്‍ വരുമാനം കിട്ടി തുടങ്ങി. വലിയ തുകയൊന്നുമില്ല.

  Also Read: മുൻനിര നടിമാരുമായി പ്രണയത്തിലാണെന്ന കഥ ഇറക്കും; പ്രശ്‌സതിയ്ക്ക് വേണ്ടി രാജ് കപൂര്‍ ചെയ്തതിനെ പറ്റി വൈജന്തിമാല

  അഭിനയത്തില്‍ നിന്നും ആദ്യമായി കിട്ടിയ വരുമാനത്തെ കുറിച്ചും ശാലു വെളിപ്പെടുത്തി. 'പത്തരമാറ്റ്' എന്ന സീരിയലാണ് ഞാന്‍ ആദ്യം ചെയ്തത്. അതില്‍ പ്രേതമായിട്ടാണ് അഭിനയിച്ചത്. ആ സീരിയലില്‍ നിന്നും 2000 രൂപയാണ് കിട്ടിയതെന്ന് തോന്നുന്നു. അതില്‍ നിന്നും ഇരുന്നൂറ് രൂപ വഴിപ്പാടിന് കൊടുത്തു. ഇപ്പോഴും അതിലൊരു മാറ്റവുമില്ലെന്നാണ്' ശാലു പറയുന്നത്.

  അഭിനയിക്കാനായി വന്നതല്ല. അഭിനയത്തിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ചെന്നൈ കലാക്ഷേത്രത്തില്‍ പോയി പഠിച്ച് ടീച്ചറായി ജോലി ചെയ്‌തേനെ. അത് ഭയങ്കര ഇഷ്ടമായിരുന്നു. ആ സമയത്ത് തലേവര ഇങ്ങനെയായി പോയതാണെന്നും ശാലു വ്യക്തമാക്കുന്നു.

  English summary
  Karuthamuthu Serial Fame Shalu Menon Opens Up About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X