twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അച്ഛന്‍ പോയത്; വിവാഹം വേണ്ടെന്നാണ് ആഗ്രഹമെന്ന് നേഹ സക്‌സനേ

    |

    കസബ സിനിമയിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചാണ് നടി നേഹ സക്‌സേന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുന്‍പ് തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ നടി സജീവ സാന്നിധ്യമായിരുന്നു. മലയാളത്തില്‍ ലേശം ഗ്ലാമറസ് റോളുകളൊക്കെ വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന നടി അഭിനയ പ്രധാന്യമുള്ള വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

    കുറഞ്ഞ കാലം കൊണ്ട് മലയാളത്തില്‍ ചുവടുറപ്പിച്ച നേഹ ഇനിയും വിവാഹിതയായിട്ടില്ല. ആരാധകര്‍ പലപ്പോഴും നടിയുടെ വിവാഹത്തെ കുറിച്ചാണ് അന്വേഷിക്കാറുള്ളത്. എന്നാല്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമൊന്നുമില്ലെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ ജീവിതത്തെ കുറിച്ച് നേഹ തുറന്ന് പറഞ്ഞത്.

    ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സഹാചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ആഗ്രഹിക്കുന്നത്

    നേഹ സക്‌സേന വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യങ്ങള്‍ക്കുള്ള നടിയുടെ മറുപടിയിങ്ങനെയാണ്..

    'ഓരോ ദിവസവും ഡിവേഴ്‌സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സഹാചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ എനിക്കെന്റെ അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. ഭാവിയില്‍ കല്യാണം കഴിക്കേണ്ടി വരികയാണെങ്കില്‍ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്‌നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവ്' എന്ന് നേഹ പറയുന്നു.

    പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് ഇപ്പോഴും പഴി കേള്‍ക്കുന്നു; വിവാഹ വാർത്തയും വളച്ചൊടിച്ചെന്ന് നടി മൈഥിലിപതിനേഴാം വയസില്‍ നടന്ന കാര്യത്തിന് ഇപ്പോഴും പഴി കേള്‍ക്കുന്നു; വിവാഹ വാർത്തയും വളച്ചൊടിച്ചെന്ന് നടി മൈഥിലി

    അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയുടെ പ്രായം ഇരുപത്തിരണ്ട് വയസാണ്

    ജീവിതാനുഭവങ്ങളാണ് ഉറച്ച തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് നേഹ..

    നേഹയുടെ അച്ഛന്‍ രാകേഷ് സക്‌സേനയും അമ്മ അനാമിക എന്ന അനു സക്‌സേനയുമാണ്. അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോളാണ് അച്ഛന്‍ കാറപകടത്തില്‍ മരണപ്പെടുന്നത്. അച്ഛന്റെ വേര്‍പാടിന് ശേഷം വാടക വീട്ടില്‍ താമസിച്ച് ചെറിയ ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയുടെ പ്രായം ഇരുപത്തിരണ്ട് വയസാണ്.ണ് നേഹ പറയുന്നത്.

    എന്നെ അനാഥാലയത്തിലാക്കി അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു

    കുഞ്ഞായിരുന്ന എന്നെ അനാഥാലയത്തിലാക്കി അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. പക്ഷേ അമ്മയങ്ങനെ ചെയ്തില്ല. എനിക്ക് വേണ്ടി ജീവിക്കുകയാണ് അമ്മ ചെയ്തത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ എനിക്കെല്ലാം എന്റെ അമ്മയാണ്. തന്റെ ജീവിതം തന്നെ അമ്മയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണെന്നാണ് നേഹ പറയുന്നത്.

    ജാസ്മിന്റെ ആ പ്രവൃത്തി നിരാശപ്പെടുത്തി; റോബിനെതിരെ നടത്തിയ ശ്രമത്തെ കുറിച്ച് പറഞ്ഞ് നിമിഷ രംഗത്ത്ജാസ്മിന്റെ ആ പ്രവൃത്തി നിരാശപ്പെടുത്തി; റോബിനെതിരെ നടത്തിയ ശ്രമത്തെ കുറിച്ച് പറഞ്ഞ് നിമിഷ രംഗത്ത്

     സിനിമയിലേക്ക് താന്‍ വന്നത് ഒരു ഗോഡ് ഫാദര്‍ ഇല്ലാതെയാണ്

    സിനിമയിലേക്ക് താന്‍ വന്നത് ഒരു ഗോഡ് ഫാദര്‍ ഇല്ലാതെയാണ്. അമ്മയാണ് അവിടെയും തന്റെ കൂട്ട്. തന്നെ ഒരു പോലീസ് ഓഫീസറാക്കണമെന്ന ആഗ്രഹം അമ്മയ്ക്ക് ഉണ്ടായിരുന്നതായിട്ടും നടി പറഞ്ഞു. ഉത്തരാഖണ്ഡിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്‍സിസി കേഡറ്റായിരുന്നു. അതിലെ കഠിന പരിശീലനമാണ് എന്നില്‍ ആത്മവിശ്വാസം ഉണ്ടാക്കിയത്.

    ഇത്രയും സ്‌നേഹിക്കുന്ന ആളെ വിട്ട് കളയാന്‍ തോന്നിയില്ല; ഭര്‍ത്താവിനെ ആദ്യം കണ്ടതിനെ പറ്റി നടി മൈഥിലിഇത്രയും സ്‌നേഹിക്കുന്ന ആളെ വിട്ട് കളയാന്‍ തോന്നിയില്ല; ഭര്‍ത്താവിനെ ആദ്യം കണ്ടതിനെ പറ്റി നടി മൈഥിലി

    Recommended Video

    ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview
    ആര്‍മി ഓഫീസറുടെ വീട്ടില്‍ രാവിലെയും വൈകിട്ടും കുക്ക് ആയി താന്‍ ജോലിയ്ക്ക് പോയിരുന്നു

    താന്‍ പ്ലസ്ടു വിന് പഠിക്കുമ്പോള്‍ അമ്മയ്ക്ക് ഒരു പരിക്ക് പറ്റി. ആറ് മാസം കിടപ്പിലായിരുന്നു. ആ സമയത്ത് സ്‌കൂളില്‍ ഫീസ് കൊടുക്കാന്‍ പോലും പറ്റാത്ത സാഹചര്യം വന്നു. ഒരു ആര്‍മി ഓഫീസറുടെ വീട്ടില്‍ രാവിലെയും വൈകിട്ടും കുക്ക് ആയി താന്‍ ജോലിയ്ക്ക് പോയിരുന്നു. ഇതിനിടയിലാണ് പഠിത്തം മുന്നോട്ട് കൊണ്ട് പോയതെന്നും നേഹ വെളിപ്പെടുത്തുന്നു.

    Read more about: neha saxena
    English summary
    Kasaba Actress Neha Saxena Opens Up Her Childhood Life Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X