'ആ ഫോട്ടോ കണ്ട് ഇംപ്രസായി വിളിക്കും... നേരിട്ട് ചെന്ന് കഴിയുമ്പോൾ ഇത് നീ തന്നെയാണോയെന്ന് ചോദിക്കും'; ആസിഫ് അലി

മലയാള സിനിമയുടെ ആസ്ഥാന ഫ്രീക്കനായിരുന്നു ഒരു കാലത്ത് ആസിഫ് അലി. തുടക്കകാലത്ത് തന്നെ ലുക്ക് കൊണ്ട് യൂത്തിനിടയിൽ വൻ ഓളം സൃഷ്ടിച്ച യൂത്തൻ. സാൾട്ട് ആൻഡ് പെപ്പർ ലുക്ക് സ്റ്റുഡിയോ ഫേസ് മുതൽ നോട്ട്ബുക്ക്കളിൽ വരെ കത്തി നിന്നകാലമുണ്ടായിരുന്നു. ഒപ്പം ബാച്ചിലർ പാർട്ടിയും ഹണിബീയും ഒക്കെ റിലീസായതോടെ ആസിഫ് അലിയോട് ആളുകൾക്ക് ക്രേസായി. വലത് കൈയിലെ വാച്ചും സ്പൈക്ക് ഹെയർ സ്റ്റൈലും പോണിട്ടയിലും മുതൽ ആസിഫ് ഇടുന്ന മാല വരെ ഒരു കാലത്ത് ട്രെന്റായിരുന്നു.

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ ഗംഭീരമായ ഒരു അരങ്ങേറ്റം കിട്ടിയെങ്കിലും പിന്നീടങ്ങോട്ട് ട്രാക്ക് മാറി ഓടിയ കരിയര്‍ ആയിരുന്നു ആസിഫിന്റേത്. ട്രാഫിക്ക്, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകള്‍ മാത്രമാണ് തുടക്കകാലയളവിൽ മികച്ച് നിന്നത്.

Asif Ali

എന്നാല്‍ 2013 ഒക്കെ ആയപ്പോൾ ആസിഫിനെ തേടി എത്തിയതും അസിഫ് തെരഞ്ഞെടുത്തതുമായ ചിത്രങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും രീതിയില്‍ മികച്ച ചിത്രങ്ങളായിരുന്നു. പലതിനും അര്‍ഹിച്ച ബോക്സോഫീസ് വിജയം കിട്ടിയില്ലെങ്കിലും ആസിഫ് അലി എന്ന നടന് മലയാള സിനിമയില്‍ തന്‍റെ സ്ഥാനം കൃത്യമായി ഉറപ്പിക്കാന്‍ കഴിയുന്ന സിനിമകള്‍ ആയിരുന്നു അവയെല്ലാം.

പതിനാല് വർഷത്തെ സിനിമാ ജീവിതം കൊണ്ട് തനിക്കായൊരു സ്ഥാനം മലയാള സിനിമയിൽ നേടിയെടുക്കാനും ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനും ആസിഫ് അലിക്കായി. കൂമനും റോഷാക്കിനും ശേഷം ഒരു മികച്ച വിജയം നേടാൻ ഒരു ആസിഫ് അലി സിനിമയ്ക്കും സാധിച്ചിട്ടില്ല.

പക്ഷെ ആസിഫ് അലി സിനിമയാണ് റിലീസിന് എത്തുന്നതെങ്കിൽ ഒന്ന് കയറി കണ്ടുനോക്കാമെന്ന ചിന്ത മലയാളികളിൽ ഉണ്ടാക്കിയെടുക്കാൻ ആസിഫിന് സാധിച്ചിട്ടുണ്ട്. ഹിറ്റുകൾ പിറന്നില്ലെന്ന് കരുതി ആസിഫിനെ മലയാളികൾ തഴയാറില്ല. ഒരു തരത്തിലുള്ള സിനിമാബാ ഗ്രൗണ്ടും ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് ആസിഫ് അലി സിനിമയിലേക്ക് വന്നത്. കുറേക്കാലം വീഡിയോ ജോക്കിയായിരുന്നു.

ശേഷം സമയം കിട്ടുമ്പോഴെല്ലാം നിരന്തരമായി ഓഡീഷനുകളിൽ പങ്കെടുത്തു. അത്തരത്തിൽ ഓഡീഷന് അയക്കാനായി ആസിഫ് അലി എടുത്തൊരു ചിത്രം ഒരു കാലത്ത് വലിയ തരം ഗമായിരുന്നു. വെളുത്ത ഷർട്ട് ധരിച്ച് വലത് കയ്യിൽ കറുത്ത വാച്ച് കെട്ടി മുഖത്തിന്റെ ഒരു ഭാ ഗം വലത് കൈകൊണ്ട് മറച്ച് പിടിച്ച് ചിരിക്കുന്ന ആസിഫ് അലിയായിരുന്നു വൈറൽ ചിത്രത്തിലുണ്ടായിരുന്നത്.

Asif Ali

ഇപ്പോഴിതാ ആ ചിത്രത്തിന് പിന്നിലെ ചില രസകരമായ സംഭവങ്ങൾ ആസിഫ് അലി പങ്കുവെച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. പലരും ഫോട്ടോഷോപ്പ് ചെയ്ത ആ ചിത്രം കണ്ട് ഓഡീഷന് വിളിച്ചിട്ടുണ്ടെന്നാണ് ആസിഫ് പറയുന്നത്. 'മറൈൻ ഡ്രൈവിലെ ഒരു സ്റ്റുഡിയോയിലെ ഫോട്ടോ ഗ്രാഫർ പകർത്തിയതാണ് ആ ചിത്രം. ഹർഷൽ എന്നാണ് ഫോട്ടോ ഗ്രാഫറുടെ പേര്.'

'അദ്ദേഹമാണ് എന്റെ പോർട്ട്ഫോളിയോ ആദ്യമായി ചെയ്യുന്നത്. റിതുവിനും മുമ്പാണ് ആ ചിത്രം പകർത്തിയത്. ആ സമയത്താണ് കാസ്റ്റിങ് കോൾസിന് ഫോട്ടോ അയച്ചുകൊടുക്കുന്ന രീതി വന്നത്. ആ ഫോട്ടോയിൽ കുറച്ച് ഫോട്ടോഷോപ്പൊക്കെ ചെയ്തിരുന്നു. ആ സമയത്ത് ഫോട്ടോ ഗ്രാഫറുടെ കഴിവ് ഫോട്ടോഷോപ്പിലൂടെയും തെളിയിക്കുന്ന സമയമായിരുന്നല്ലോ.'

'അതുകൊണ്ട് തന്നെ എന്റെ ആ ഫോട്ടോയിലും ഇവർ ഒരുപാട് പണിതു. അങ്ങനെ ആ ഫോട്ടോ കണ്ട് പലരും എന്നെ വിളിക്കും നേരിട്ട് ഞാൻ ചെന്ന് കഴിയുമ്പോൾ ഫോട്ടോയും നിങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലല്ലോയെന്ന് അവർ ചോദിക്കും. അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ്', വൈറൽ ഫോട്ടോയെ കുറിച്ച് ആസിഫ് അലി പറഞ്ഞത്. തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോയാണ് അതെന്നാണ് ആസിഫിന്റെ വെളിപ്പെടുത്തൽ വൈറലായതോടെ വന്ന കമന്റുകൾ ഏറെയും.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X