'സ്വിം സ്യൂട്ട് ധരിച്ച ഫോട്ടോ ഞാനും അയച്ചതാണ്; പക്ഷെ നായികയായത് ആ നടി; പബിൽ പോയപ്പോഴുള്ള അനുഭവം'

സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി കസ്തൂരി ശങ്കർ. നായികയായും സഹനടിയുമായി കസ്തൂരിയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. സമകാലിക വിഷയങ്ങളിൽ ശക്തമായി സംസാരിക്കുന്ന കസ്തൂരി ഒന്നിലേറെ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾക്കെതിരെ തുറന്നടിക്കാൻ കസ്തൂരി മടിക്കാറില്ല. രജിനികാന്തിനെതിരെ വരെ കസ്തൂരി സംസാരിച്ചിട്ടുണ്ട്. താരങ്ങളുടെ ആരാധകർ വ്യാപക അധിക്ഷേപവുമായി രം​ഗത്തെത്തിയപ്പോഴും കസ്തൂരി പതറിയില്ല. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് മറുപടി നൽകാനും നടി മടിക്കാറില്ല. സിനിമകളിൽ ഇന്ന് പഴയത് പോലെ സജീവമല്ല കസ്തൂരി.

കരിയറിൽ തിരക്കേറിയ സമയത്ത് തനിക്ക് നഷ്ടമായ മികച്ച അവസരത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കസ്തൂരി. ഇന്ത്യൻ എന്ന സിനിമയിൽ ഊർമിള മതോണ്ഡ്ക്കർ ചെയ്ത കഥാപാത്രത്തിനായി തന്നെ പരി​ഗണിച്ചിരുന്നെന്ന് കസ്തൂരി പറയുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കസ്തൂരി ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്വിം സ്യൂട്ടിൽ ഞാനും ചിത്രങ്ങൾ അയച്ചിരുന്നു. എന്നാൽ ആ സമയത്താണ് ഊർമിളയുടെ രം​ഗീല എന്ന സിനിമയുടെ പ്രൊമോഷൻ നടക്കുന്നത്.

Kasthuri

ഊർമിളയുടെ തന്ഹാ തന്ഹാ എന്ന ​​ഗാനം ഹിറ്റായി. ഇതോടെ ഊർമിളയെ നായികയാക്കി. എന്നെ സിനിമയിൽ സഹോദരിയുടെ റോളിലേക്ക് വിളിച്ചു. സ​ഹോദരിയുടെ വേഷം ചെയ്യാൻ മടിച്ചെങ്കിലും സിനിമയിലെ പ്രധാനപ്പെട്ട വേഷമാണിതെന്ന് അറിഞ്ഞപ്പോൾ ഇന്ത്യനിൽ അഭിനയിക്കുകയായിരുന്നെന്നും കസ്തൂരി വ്യക്തമാക്കി. ​ഗ്ലാമറസ് റോളുകൾ താനധികം ചെയ്യാത്തതിനെക്കുറിച്ചും കസ്തൂരി സംസാരിച്ചു. ​ഗ്ലാമറസായി അഭിനയിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു.

എന്നാൽ ​ഗൃഹലക്ഷ്മി എന്ന സീരിയൽ ചെയ്തതോടെ ആന്ധ്രയിലെ എല്ലാ വീടുകളിലെയും ഒരം​ഗത്തെ പോലെയായി. പബിൽ പോയാലും ഞാൻ ജ്യൂസ് മാത്രമേ കഴിക്കാറുള്ളൂ. ഒരിക്കൽ പബിൽ വെച്ച് വാഷ് റൂമിലേക്ക് പോയപ്പോൾ ക്ലീനിം​ഗ് ജോലിക്ക് വന്ന സ്ത്രീകളെല്ലാം എന്റെ ചുറ്റും കൂടി. ​ഗൃഹലക്ഷ്മിയിലെ തുളസി എന്ന് പറഞ്ഞ് സെൽഫികളെത്തു. പ്രേക്ഷകരുടെ സ്നേഹം താനടുത്തറിഞ്ഞെന്നും കസ്തൂരി വ്യക്തമാക്കി.

Kasthuri

ഇന്ത്യൻ സിനിമയിലെ നായികയാകാൻ ആ​ഗ്രഹിച്ച കസ്തൂരി വർഷങ്ങൾക്കിപ്പുറം സിനിമയുടെ സംവിധായകൻ എസ് ശങ്കറിനെതിരെ രം​ഗത്ത് വന്നിട്ടുമുണ്ട്. ഭാരതിരാജയും എസ് ശങ്കറും തങ്ങളുടെ സിനിമകളിൽ വെളുത്ത നായികമാരെ മാത്രമേ കാസ്റ്റ് ചെയ്യാറുള്ളൂയെന്ന് 2019 ൽ കസ്തൂരി തുറന്നടിച്ചു. ഭാരതിരാജയ്ക്കും അദ്ദേഹത്തിന്റെ മകനും കറുത്ത നിറമാണ്. എന്നാൽ അവരുടെ സിനിമകളിൽ വെളുത്ത നിറമുള്ള ഉത്തരേന്ത്യൻ നടിമാരെ കൊണ്ടുവരുന്നു. ശങ്കർ കാലങ്ങളായി വിദേശത്ത് നിന്നുള്ള നടിമാരെ തന്റെ സിനിമകളിലേക്ക് കൊണ്ടുവരുന്നെന്നും കസ്തൂരി വിമർശിച്ചു.

സിനിമാ രം​ഗത്ത് മീ ടൂ ആരോപണം ശക്തമായ ഘട്ടത്തിലും കസ്തൂരി തുറന്ന് പറച്ചിലുകൾ നടത്തി. പുരുഷാധിപത്യത്തിന് വഴങ്ങാത്തതിന്റെ പേരിൽ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കി. പ്രത്യേകിച്ചും ഒരു നടൻ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ തന്നോട് പ്രതികാരം ചെയ്തു. സിനിമകൾ നഷ്ടപ്പെടാൻ ഇത് കാരണമായെന്നും കസ്തൂരി തുറന്നടിച്ചു.

മലയാളത്തിൽ അ​ഗ്രജൻ, അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം, മാം​ഗല്യ പല്ലക്ക്, സ്നേഹം തുടങ്ങിയ സിനിമകളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ അഥീന എന്ന സിനിമയിലാണ് മലയാളത്തിൽ കസ്തൂരി അവസാനമായി അഭിനയിച്ചത്. 2019 ൽ ബി​ഗ് ബോസ് തമിഴ് ഷോയിൽ മത്സരാർത്ഥിയായി കസ്തൂരി എത്തിയിരുന്നു.

More from Filmibeat

Read more about: kasthuri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X