വിധി വരാൻ ദിവസങ്ങൾ മാത്രം, മകൻ ധനുഷിന്റെ വിവാഹബന്ധം തകർന്നതിൽ കസ്തൂരിരാജയ്ക്ക് ആശങ്ക, മാധ്യമങ്ങൾക്കും ശകാരം!

നടൻ ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹമോചിതരാകാൻ പോവുകയാണ്. ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയിലാണ്. വിവാഹമോചനത്തിൽ വിധി ഈ മാസം തന്നെയെന്നാണ് റിപ്പോർട്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി. ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയിൽ ഹാജരാവുന്നത്. വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 27ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

അന്നുതന്നെ വിധി പറയുമെന്നും റിപ്പോർ‌ട്ടുണ്ട്. വിവാഹമോചനത്തിന് ഇരുവരും പൂർണ സമ്മതം അറിയിച്ചതായും പറയപ്പെടുന്നു. ഇതോടെ താരദമ്പതികൾ വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർ നിരാശയിലായി. ഒരിടയ്ക്ക് താരങ്ങൾ വിവാഹമോചനകേസ് പിൻവലിച്ച് ഒന്നിക്കാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Aishwarya Rajinikanth Dhanush

ഇരുവരുടെയും പ്രണയ വിവാ​ഹമായിരുന്നു. യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളാണ് താര ദമ്പതികൾക്കുള്ളത്. ദമ്പതികൾ വേർപിരിഞ്ഞശേഷം മക്കൾ ഏറെയും സമയം ധനുഷിന്റെ സംരക്ഷണയിലാണ്. രണ്ട് വർഷം മുമ്പാണ് താര ദമ്പതികൾ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്.

മക്കളുമായി സന്തോഷത്തോടെ ദാമ്പത്യം നയിക്കുന്ന ഇരുവരും എന്തിന് വേർപിരിയുന്നുവെന്ന സംശയമാണ് വിവാഹമോചന വാർത്ത കേട്ടപ്പോൾ ആരാധകരിൽ ആദ്യം ഉയർന്ന ചോദ്യം. മാത്രമല്ല ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണമായി പല ഊഹാപോഹങ്ങളും പ്രചരിക്കപ്പെട്ടു. ധനുഷിൻ്റെ ജീവിതരീതിയും ബന്ധങ്ങളുമാണ് വിവാഹമോചനത്തിന് കാരണമെന്നായിരുന്നു ഒരു പക്ഷം ആരോപിച്ചത്. അതേസമയം രജിനിയുടെ കുടുംബം ധനുഷിൻ്റെ കുടുംബത്തെ ബഹുമാനിക്കുന്നില്ലത്രെ.

അതുകൊണ്ടാണ് ഇത്രയും വർഷം ക്ഷമിച്ച ധനുഷ് വിവാഹമോചനത്തിലേക്ക് നീങ്ങിയതെന്ന് നടനെ അനുകൂലിക്കുന്ന മറുവിഭാഗവും പ്രചരിപ്പിച്ചു. തൻ്റെ കുടുംബത്തോട് അനാദരവ് കാണിച്ചതിന് രജിനിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാനും കൂടി വേണ്ടിയാണ് ധനുഷ് പേയസ് ഗാർഡനിൽ കോടി കണക്കിന് രൂപ വിലമതിക്കുന്ന ബംഗ്ലാവ് എല്ലാ സൗകര്യങ്ങളോടും കൂടി പണിതതെന്നും പ്രചരിച്ചിരുന്നു.

എന്നാൽ മകളേയും മരുമകനേയും ഒരുമിപ്പിക്കാൻ രജിനികാന്ത് പരമാവധി ശ്രമം നടത്തി പരാജയപ്പെടുകയായിരുന്നുവത്രെ. താരദമ്പതികൾ ഒന്നിക്കുമെന്ന് അതിനാലാണ് ആരാധകരും വിശ്വസിച്ചിരുന്നത്. ധനുഷും ഐശ്വര്യയും വിവാഹമോചന നടപടികളുടെ ആദ്യ രണ്ട് ഹിയറിങ്ങുകളിൽ ഹാജരായിരുന്നില്ല. എന്നാൽ ആരും പ്രതീക്ഷിക്കാതെ കഴിഞ്ഞ ദിവസം ഇരുവരും ഹിയറിങിന് ഹാജരായി.

Aishwarya Rajinikanth Dhanush

വിവാഹമോചനത്തിന് പൂർണ സമ്മതമാണെന്ന് ഇരുവരും കോടതിയിൽ പറഞ്ഞതായും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കേസിൻ്റെ വിധി 27ന് പറയാൻ പോകുന്നത്. എന്തുകൊണ്ടാണ് താരദമ്പതികൾ വിവാഹമോചതിരാകുന്നതെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ‌ നിരവധി പ്രചരിച്ചെങ്കിലും കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ മകന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പിതാവ് കസ്തൂരിരാജ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചതാണ് വൈറലാകുന്നത്. രോഷാകുലനായി കസ്തൂരിരാജ മാധ്യമങ്ങളോട് കയർക്കുകയും ചെയ്തു. ഇത് ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഒരു ചോദ്യമാണ്.

നിങ്ങൾ ഇത് ചോദിക്കരുത്. ഇതുകൊണ്ടാണ് ഞാൻ ഒരിക്കലും മാധ്യമപ്രവർത്തകരെ കാണാത്തത്. അതിരുകടന്ന ചോദ്യമാണ് ഇത് എന്നായിരുന്നു കസ്തൂരിരാജയുടെ മറുപടി. മകന്റെ വിവാഹബന്ധം തകർന്നതിൽ സംവിധായകന് ആശങ്കയുണ്ടെന്നത് വ്യക്തമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.

2004ലാണ് ധനുഷും രജിനികാന്തിന്റെ മകൾ ഐശ്വര്യയും തമ്മിൽ വിവാഹിതരായത്. ചെന്നൈയിൽ ആർഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു. 2022 ജനുവരി 17ന് സംയുക്തപ്രസ്താവനയിലൂടെയാണ് വേർപിരിയുന്ന കാര്യം താരദമ്പതികൾ അറിയിച്ചത്.

പതിനെട്ട് വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്. ധനുഷിനെ നായകനാക്കി ത്രീ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ. വിവാഹമോചനത്തിനുശേഷം ഇരുവരും അവരവരുടെ കരിയറിൽ ശ്രദ്ധ കൊടുത്താണ് മുന്നോട്ട് പോകുന്നത്. അടുത്തിടെ രായൻ എന്നൊരു സിനിമ കൂടി ധനുഷ് സംവിധാനം ചെയ്തിരുന്നു.

More from Filmibeat

Read more about: Aishwarya Rajinikanth dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X