​ഗീതാഞ്ജലി വന്ന ശേഷമാണ് മകൻ മാറിയത്; ഭ്രാന്തായിപ്പോകുമോ എന്ന് തോന്നിയിരുന്നു; സെൽവരാഘവന്റെ മാതാപിതാക്കൾ

തമിഴ് സിനിമാ രം​ഗത്ത് പേരെടുക്കാൻ കഴിഞ്ഞ സംവിധായകനാണ് സെൽവരാഘവൻ. പിതാവ് കസ്തൂരി രാജയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്ന സെൽവരാഘവന് ആദ്യമായി സംവിധാനം ചെയ്ത കാതൽ കോട്ടെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപെടാൻ കഴിഞ്ഞു. സഹോദരൻ ധനുഷാണ് ചിത്രത്തിൽ നായകനായത്. സോണിയ അ​ഗർവാളായിരുന്നു ചിത്രത്തിലെ നായിക. സെൽവ രാഘവന്റെ മൂന്ന് സിനിമകളിൽ സോണിയ നായികയായിട്ടുണ്ട്. സിനിമാ ഷൂട്ടിം​ഗുകൾക്കിടെ ഇരുവരും പ്രണയത്തിലായി. 2006 ൽ വിവാഹവും ചെയ്തു. എന്നാൽ 2009 ൽ ഇവർ വേർപിരിയുകയാണുണ്ടായത്.

തന്റെ സഹ സംവിധായികയായി പ്രവർത്തിച്ച ​ഗീതാഞ്ജലിയെയാണ് സെൽവരാഘവൻ പിന്നീട് വിവാഹം ചെയ്തത്. സെൽവരാഘവൻ സംവിധാനം ചെയ്ത 'മയക്കം എന്ന' എന്ന സിനിമയിൽ ​ഗീതാഞ്ജലി സംവസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കിടെയാണ് രണ്ട് പേരും പ്രണയത്തിലായത്. 2011 ൽ വിവാഹിതരായ ഇരുവരും ഇന്ന് സന്തോഷകരമായി ജീവിക്കുന്നു. ​മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു.

Selvaraghavan, Kasthuri Raja

ഇപ്പോഴിതാ സെൽവരാഘവനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ കസ്തൂരി രാജയും വിജയലക്ഷ്മിയും ഭാര്യ ​ഗീതാഞ്ജലിയും. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. സെൽവരാഘവന് അഞ്ച് ശതമാനം മാത്രമാണ് കുടുംബം. ബാക്കി സമയം മുഴുവൻ എന്തെങ്കിലും ചിന്തയിലായിരിക്കുമെന്ന് കസ്തൂരി രാജ പറയുന്നു. അവന്റെ മൂന്ന് വയസ് മുതൽ അങ്ങനെയാണ്. മധുരയിലായിരുന്നപ്പോൾ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ അവനെ തോളിലേറ്റി പോയി.

പോകുമ്പോൾ തുടരെ ചോദ്യങ്ങളാണ്. ഇന്നും അവന്റെ ജീവിതത്തിന്റെ വലിയൊരു ഭാ​ഗം ക്രിയേറ്റിവിറ്റിയിലാണ്. ​ഗീതാഞ്ജലി വന്ന ശേഷമാണ് സെൽവരാഘവന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്. അതിന് മുമ്പ് മെഷീൻ പോലെയായിരുന്നു. മൂന്ന് കുട്ടികൾ പിറന്നു. ​ഗീതാഞ്ജലി ഇല്ലായിരുന്നെങ്കിൽ അവന് ഭ്രാന്തായേനെ എന്ന് തോന്നും. വലിയ ബുദ്ധിശാലികൾക്ക് അങ്ങനെ സംഭവിക്കാറുണ്ടെന്നും കസ്തൂരി രാജ പറയുന്നു.

Selvaraghavan, Kasthuri Raja

അമ്മായിയമ്മ വിജയലക്ഷ്മിയെക്കുറിച്ച് ​ഗീതാഞ്ജലിയും സംസാരിച്ചു. ഞാൻ അത്ര കൺവെൻഷണൽ അല്ലെന്ന് അമ്മയ്ക്ക് അറിയാം. അമ്മ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം തരും. എന്റെ സ്വന്തം അമ്മ തരുന്നതിനേക്കാൾ സ്വാതന്ത്ര്യമാണ് ഇവർ തരുന്നത്. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാൽ അമ്മ രണ്ട് പേരും പറയുന്നത് കേൾക്കും. ആരുടെയും ഭാ​ഗം ചേരില്ല.

സെൽവരാഘവൻ വളരെ റൊമാന്റികാണ്. അദ്ദേഹം പ്രൊപ്പോസ് ചെയ്തത് ക്രിയേറ്റീവായാണ്. സിനിമയുടെ ലൊക്കേഷൻ നോക്കാൻ കേരളത്തിൽ പോയിരുന്നു. അവസാന നിമിഷം ഹൈദരാബാദിൽ ഒരു മീറ്റിം​ഗ് വെച്ചു. അങ്ങോട്ട് പോകേണ്ടി വന്നു. പ്രീ പ്രൊഡക്ഷൻ വർക്ക് ഹൈദരാബാദിലാണ് നടന്നത്. ഞങ്ങളെല്ലാവരും ഷോപ്പിം​ഗിന് പോയി.

ബാംബി എന്നാണ് എന്നെ വിളിക്കാറ്. എന്നെ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. അദ്ദേഹം ഒരു പെർഫ്യൂം കൈയിൽ പിടിച്ച് നിൽക്കുന്നു. 'മാരി മി' എന്നായിരുന്നു പെർഫ്യൂമിന്റെ പേര്. ഇത് വാങ്ങുന്നോ എന്ന് എന്നോട് ചോദിച്ചു. എനിക്ക് മനസിലായില്ലായിരുന്നെന്നും ​ഗീതാഞ്ജലി ഓർത്തു.

ന്യൂ ഇയറിന് വൈകുന്നേരം സെൽവ സാറും ഞാനും അമ്മയും അച്ഛനുമെല്ലാം കൊടെെക്കനാലിൽ പോയിരുന്നു. അമ്മയോട് സെൽവരാഘവൻ തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം പറഞ്ഞു. അമ്മ അവരുടെ കൈയിലുള്ള ഡയമണ്ട് മോതിരമെടുത്ത് എന്റെ കൈയിലണിഞ്ഞെന്നും ​ഗീതാഞ്ജലി പറഞ്ഞു. ഗീതാഞ്ജലി വളരെ നല്ല പെണ്ണാണ്. എപ്പോഴും ചിരിച്ച് കൊണ്ടിരിക്കും. കുടുംബം എപ്പോഴും ഒത്തൊരുമയോടെയുണ്ടാകണം എന്ന് ആ​ഗ്രഹിക്കുന്ന പെണ്ണാണെന്നും ‌വിജയലക്ഷ്മി വ്യക്തമാക്കി.

More from Filmibeat

Read more about: selvaraghavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X