Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 4 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 5 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 5 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആ രൂപത്തില്‍ അവളെക്കണ്ടപ്പോള്‍ സഹിക്കാനായില്ല! മകളുടെ അസുഖത്തെക്കുറിച്ച് കസ്തൂരി പറഞ്ഞത്? കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കസ്തൂരി. പേര് പറയുമ്പോള്‍ ഈ അഭിനേത്രിയെ മനസ്സിലായില്ലെങ്കിലും അഭിനയിച്ച സിനിമകള്‍ പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ആളെ മനസ്സിലാവും. അനിയന് ബാവ ചേട്ടന് ബാവ, രഥോത്സവം, സ്നേഹം, മംഗല്യപ്പല്ലക്ക് തുടങ്ങി നിരവധി സിനിമകളിലാണ് ഈ താരം അഭിനയിച്ചത്. തമിഴ് തെലുങ്ക് സിനിമാലോകത്തുനിന്നുമായിരുന്നു കൂടുതല്‍ അവസരങ്ങള്‍ ഈ താരത്തിന് ലഭിച്ചത്. വ്യക്തി ജീവിതത്തില്‍ തന്നെ വല്ലാതെ വേദനിപ്പിച്ച അനുഭവത്തെക്കുറിച്ച് താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.
രാക്ഷസനിലെ സൈക്കോ കില്ലര്‍ ജീവിച്ചിരുന്നു! ക്രിസ്റ്റഫറെന്ന വില്ലനെക്കുറിച്ച് സംവിധായകന്!
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന അഭിനേത്രിയാണ് കസ്തൂരി. നിലപാടുകളുമായി ബന്ധപ്പെട്ട് ഈ താരം നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മകള്‍ക്ക് ക്യാന്‍സര്‍ വന്നതിനെക്കുറിച്ചും അതില്‍ നിന്നും മുക്തയായതിനെക്കുറിച്ചുമാണ് താരം തുറന്നുപറഞ്ഞത്. ജീവിതത്തിലെ വിഷമഘട്ടത്തില്‍ ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിന്റെ പിന്തുണയാണ് തന്നെ നയിച്ചതെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയുടെ ആശീര്‍വാദത്തോടെ മോഹന്‍ലാല്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കിയ അലി ഇമ്രാന് 30! കാണൂ!

ഡോക്ടറെ കാണാനായി പോയി
കൊടുക്കുന്ന ഭക്ഷണമെല്ലാം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലായിരുന്നു മകള്‍. എന്തുകൊടുത്താലും ഇതായിരുന്നു അവസ്ഥ. ഇടയ്ക്കിടയ്ക്ക് പനിയും വരാറുണ്ടായിരുന്നു. തൊണ്ടയില്‍ ഇന്ഫെക്ഷന് വന്ന സമയത്താണ് മകളുമായി ഡോക്ടറെ കാണാനായി പോയത്. ആഹാരം കൃത്യമായി കഴിക്കുന്നതിനെക്കുറിച്ചും ആരോഗ്യം നിലനിര്ത്തേണ്ടുന്നതിനെക്കുറിച്ചുമൊക്കെ ഉപദേശിക്കണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഡോക്ടര്‍ കുറേ പരിശോധനകള്‍ നടത്താനായി പറഞ്ഞിരുന്നു.

അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍
ടെസ്റ്റുകളുടെ റിസല്‍ട്ട് വന്നപ്പോഴാണ് മകള്‍ക്ക് ലുക്കീമിയ ആണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രി റിസല്‍ട്ട് തെറ്റാണെന്ന് പറഞ്ഞ് ഭ്രാന്തിയെപ്പോലെ പൊട്ടിക്കരയുകയായിരുന്നു താനപ്പോഴെന്ന് താരം പറയുന്നു. മകളുടെ കാര്യത്തെക്കുറിച്ചായിരുന്നു അന്ന് ആലോചിച്ചത്. അവള് ചെറുതായി വീണാല്‍ പോലും കരയുന്ന തന്നെ സംബന്ധിച്ച് അത് താങ്ങാന്‍ പറ്റുന്ന കാര്യമായിരുന്നില്ല.

ആരും കാണാതെ പൊട്ടിക്കരഞ്ഞു
നിരവധി ഡോക്ടര്‍മാരെയാണ് അന്ന് കാണിച്ചത്. വിദഗ്ദ്ധോപദേശങ്ങളും തേടിയിരുന്നു. പിന്നീടാണ് അവര്‍ സ്റ്റെല്‍ മാറ്റി വെക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ചെയ്യുകയാണെങ്കിലും വിജയസാധ്യത കുറവാണെന്നും അവര്‍ പറഞ്ഞിരുന്നു. ഡോക്ടറായ ഭര്‍ത്താവായിരുന്നു ആ തീരുമാനമെടുത്തത്. അഡ്വാന്‍സ് ട്രീറ്റ്മെന്റൊന്നും ഇനി വേണ്ടെന്നും ക്യാന്‍സര്‍ ചികിത്സയ്ക്കൊപ്പം ആയുര്‍വേദവും പരീക്ഷിക്കാമെന്നായിരുന്നു തീരുമാനിച്ചത്.

രോഗം മാറിയെന്ന് പറഞ്ഞു
രോഗമെന്തായിരുന്നുവെന്ന് മകള്‍ക്ക് അറിയില്ലായിരുന്നു. പനിക്ക് മരുന്ന് കവിക്കുന്നത് പോലെയാണ് അവള് ഗുളികകള്‍ കഴിച്ചത്. കീമോ തെറാപ്പി കഴിഞ്ഞ് മുടിയൊക്കെ കഴിഞ്ഞ് എല്ലു തോലുമായ അവളെക്കണ്ട് പൊട്ടിക്കരയുകയായിരുന്നു താനെന്ന് താരം പറയുന്നു. തന്റെ മകള്‍ക്ക് മാത്രമെന്താ ഇങ്ങനെയെന്ന് തുടക്കത്തില്‍ ചിന്തിച്ചിരുന്നുവെങ്കിലും അത്തരം അസുഖം നേരിടുന്ന മറ്റ് കുട്ടികളെ കണ്ടപ്പോഴാണ് ആ ചോദ്യം മാറിയത്. രണ്ടര വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് അവളുടെ അസുഖം മാറിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

ഏഴാം ക്ലാസിലേക്കെത്തി
ഏഴാം ക്ലാസിലേക്കെത്തിയിരിക്കുകയാണ് അവള്. ചികിത്സയുടെ സൈഡ് എഫക്ട് കാരണം അവളുടെ എല്ലൊക്കെ ശോഷിച്ചിരുന്നു. എന്നാലും ഡാന്‍സ് പഠിക്കണമെന്ന ആഗ്രഹവുമായി മുന്നേറുകയാണ് അവള്. നെവര്‍ ഗിവ് അപ്പെന്ന കാര്യത്തെക്കുറിച്ച് തന്നെ പഠിപ്പിച്ചത് അവളായിരുന്നുവെന്നും കസ്തൂരി പറയുന്നു.

ആര്‍ക്കുമറിയില്ല
അവളുടെ അസുഖത്തെക്കുറിച്ച് ആര്‍ക്കും അറിയുമായിരുന്നില്ല. കൂട്ടുകാരും ബന്ധുക്കളുമൊന്നും സഹതാപത്തോടെ അവളെ നോക്കുന്നതിനോട് തനിക്ക് യോജിപ്പുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. ചികിത്സയുടെ സമയത്തും അവളില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അതായിരുന്നു തനിക്ക് ആശ്വാസമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.