മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കില്ല, എന്നാൽ സ്വന്തം പ്രശ്നത്തിൽ നയൻതാരയ്ക്ക് എല്ലാവരും വേണം; കസ്തൂരി

തമിഴകത്തെ പ്രമുഖ താരങ്ങളെക്കുറിച്ച് ​ഗായിക സുചിത്ര നടത്തിയ പരാമർശങ്ങൾ ഇതിനകം വിവാദമായിട്ടുണ്ട്. മുൻ ഭർത്താവ് നടൻ കാർത്തിക് കുമാർ, ധനുഷ്, തൃഷ, ഐശ്വര്യ രജിനികാന്ത് തുടങ്ങിയവർക്കെതിരെയാണ് കസ്തൂരി സംസാരിച്ചത്. സുചി ലീക്ക്സിന് പിന്നിൽ ധനുഷുൾപ്പെടുന്ന ​ഗ്രൂപ്പാണെന്നും ഇവർ കാരണം തനിക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും സുചിത്ര ആരോപിച്ചു. മുൻ ഭർത്താവ് കാർത്തിക് കുമാർ ​ഗേ ആണെന്നും തന്നിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചാണ് വിവാഹം ചെയ്തതെന്നും സുചിത്ര ആരോപിച്ചു.

ഇപ്പോഴിതാ സുചിത്രയു‌ടെ വാദങ്ങൾക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി. സുചിത്രയ്ക്ക് മാനസികമായി പ്രശ്നങ്ങളുണ്ടെന്നും മെഡിക്കൽ സഹായം ആവശ്യമാണെന്ന് കസ്തൂരി പറയുന്നു. സുചിത്ര പറയുന്നതിൽ ചില സത്യമുണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റി സാങ്കൽപ്പിക കഥകൾ‌ ഒരുപാടുണ്ട്. പല കാര്യങ്ങളും അവളുടെ സങ്കൽപ്പത്തിലാണ്. യഥാർത്ഥത്തിൽ നടന്നത് ആയിരിക്കണമെന്നില്ല. അമ്പി, അന്യൻ പോലെയാണ് സുചിത്ര സംസാരിക്കുന്നത്.

Kasthuri  Nayanthara

താൻ‌ പറയുന്നത് ഒരുപക്ഷെ തെറ്റായിരിക്കാമെന്നും കസ്തൂരി ചൂണ്ടിക്കാട്ടി. സുചിത്ര പറഞ്ഞ കാര്യങ്ങൾ മാത്രമാണ് നമ്മൾ കേട്ടത്. അവരുടെ വശമാണ്. എതിർഭാ​ഗം നമ്മൾ കേട്ടിട്ടില്ലെന്നും കസ്തൂരി ചൂണ്ടിക്കാട്ടി. സുചിത്രയ്ക്ക് ജീവിത്തിലുണ്ടായ പ്രശ്നങ്ങൾ അവരുടെ മനോനിലയെ ബാധിച്ചിട്ടുണ്ട്. കാർത്തിക്കിനെ വിവാഹം ചെയ്യുമ്പോൾ അവൾക്ക് അച്ഛനും അമ്മയും ഇല്ല. രണ്ട് പേരും ആത്മഹത്യ ചെയ്തതാണ്.

കുടുംബത്തിൽ എന്തൊക്കെയോ പ്രതിബന്ധങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. പതിമൂന്ന് വർഷം കാർത്തിക്കിനൊപ്പം വിവാഹ ജീവിതം നയിച്ചു. സുചി ലീക്ക്സിന്റെ സമയത്ത് പോലും വിവാഹമോചനം നേടിയിട്ടില്ല. പതിമൂന്ന് വർഷം ​ഒരുമിച്ച് ജീവിച്ചിട്ടും ഭർത്താവ് ​ഗേ ആണെന്ന് മനസിലായില്ലേയെന്നും കസ്തൂരി ചോദിക്കുന്നു. ബയിൽവൻ രം​ഗനാഥനെ വിമർശിക്കുന്ന അതേ സുചിത്ര താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അടിസ്ഥാന രഹിതമായി സംസാരിക്കുന്നെന്നും സുചിത്ര കുറ്റപ്പെടുത്തി.

Kasthuri

ഐശ്വര്യ രജിനികാന്ത് നല്ല അമ്മയല്ലെന്ന് പറഞ്ഞത് തെറ്റാണ്. ഐശ്വര്യ എത്ര നല്ല അമ്മയാണെന്ന് ഞാൻ കണ്ടതാണ്. ധനുഷിനെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ ഐശ്വര്യ തന്റെ മക്കളെ എങ്ങനെ നോക്കുന്നുണ്ടെന്ന് ഞാൻ കണ്ടതാണ്. കാർത്തിക് കുമാർ നല്ല ഭർത്താവായിരുന്നെന്നും കസ്തൂരി പറയുന്നു. സുചി ലീക്ക്സ് വരുന്നത് വരെ കാർത്തിക് സുചിത്രയ്ക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നും മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് കസ്തൂരി ചൂണ്ടിക്കാട്ടി.

സഹപ്രവർത്തകർക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത നടി നയൻതാരയെയും കസ്തൂരി വിമർശിച്ചു. മറ്റുള്ളവരുടെ പ്രശ്നത്തിൽ സംസാരിക്കില്ല, എന്നാൽ തനിക്ക് പ്രശ്നം വരുമ്പോൾ നാട് തീർത്തും തനിക്കൊപ്പം നിൽക്കണമെന്ന് പ്രതീക്ഷിക്കും. രാധരവി നയൻതാരയെക്കുറിച്ച് ഒരു വേദിയിൽ വെച്ച് മോശമായി സംസാരിച്ചു. അന്ന് നയൻതാര തനിക്ക് വേണ്ടി എല്ലാവരും സംസാരിക്കണമെന്ന് പ്രതീക്ഷിച്ചു. പക്ഷെ നയൻതാര മറ്റൊരാളുടെ പ്രശ്നത്തിലും സംസാരിക്കില്ല.

തൃഷയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞങ്ങളെല്ലാം അവർക്ക് വേണ്ടി സംസാരിച്ചു. എന്നാൽ ഞങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ തൃഷ സംസാരിക്കില്ല. എല്ലാവരുടെ പ്രശ്നവും തന്റെ പ്രശ്നമാണെന്ന് കരുതുന്നത് ചിലർക്ക് മാത്രമുള്ള ​ഗുണമാണെന്നും കസ്തൂരി തുറന്നടിച്ചു. സിനിമാ, രാഷ്ട്രീയ രം​ഗത്ത് നടക്കുന്ന നിരവധി വിഷയങ്ങളെക്കുറിച്ച് കസ്തൂരി സംസാരിക്കാറുണ്ട്.

More from Filmibeat

Read more about: nayanthara kasthuri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X