എന്റെ സുഹൃത്തുക്കളിലും സ്വവര്‍ഗാനുരാഗികള്‍ ഉണ്ട്! ഇതുപോലെയുള്ള സിനിമകള്‍ വരണമെന്ന് നടി പൂജ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത്. ജിയോ ബേബിയുടെ സംവിധാനത്തില്‍ പിറന്ന സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്വവര്‍ഗാനുരാഗിയുടെ വേഷമാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അഭിനയത്തിന് അത്രയധികം പ്രധാന്യമുള്ള ചിത്രത്തിലെ ചെറിയ വേഷം ചെയ്തവര്‍ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ തങ്കന്‍ എന്ന കഥാപാത്രത്തിന്റെ പെങ്ങളായി വന്ന നടി പൂജ മോഹന്‍രാജിനും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. തന്റെ കഥാപാത്രം അവസാനം എഴുതി ചേര്‍ത്തതാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പൂജ പറയുന്നത്. മാത്രമല്ല ഇത്തരം സിനിമകള്‍ വരേണ്ടതിന്റെ ആവശ്യകത എന്താണെന്നും അഭിമുഖത്തിലൂടെ നടി വ്യക്തമാക്കി.

pooja

കാതല്‍ സിനിമ കണ്ടപ്പോള്‍ ഭയങ്കരമായി മനസില്‍ തട്ടിയെന്നാണ് പൂജ പറയുന്നത്. സിനിമയുടെ കഥ എന്താണെന്ന് അറിയാമായിരുന്നു എങ്കിലും തിയേറ്ററില്‍ പോയി സിനിമ കണ്ടപ്പോഴാണ് കൂടുതല്‍ ഫീല്‍ ചെയ്തത്. പടത്തെപ്പറ്റി ഒരുപാട് അഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലരും ആശയക്കുഴപ്പത്തിലാണ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ് പ്രകാരം സ്വവര്‍ഗ്ഗ പ്രണയം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി വന്ന സമയത്ത് ഞാന്‍ ഡല്‍ഹിയില്‍ പഠിക്കുകയാണ്. സ്വവര്‍ഗ പ്രണയം നമ്മുടെ വീട്ടിലെ കുട്ടികള്‍ക്കാണെങ്കില്‍ എങ്ങനെയാവും പെരുമാറുക എന്ന് അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ആ സമയത്താണ് ബ്രോക് ബാക് മൗണ്ടന്‍ എന്ന സിനിമ കാണുന്നത്. അതിലൂടെയാണ് പൂര്‍ണമായും എനിക്ക് സ്വന്തവര്‍ഗ പ്രണയം എന്ന അവസ്ഥയെപ്പറ്റി മനസ്സിലായത്.

പിന്നീട് സ്‌നേഹത്തിന് ജെന്‍ഡര്‍ ബാധകമല്ലെന്ന് മനസ്സിലായി. എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ എല്‍ജിബിടിക്യൂവില്‍ പെട്ടവരാണ്. ഇതൊരു വളരെ സെന്‍സിറ്റീവ് ആയ വിഷയമാണ്. നമുക്കിടയില്‍ ഒരുപാട് ആളുകള്‍ക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല. കാതല്‍ എന്ന സിനിമ വന്നതില്‍ സന്തോഷമുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂടുതല്‍ സിനിമകള്‍ ഇറങ്ങേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും നടി സൂചിപ്പിക്കുന്നു.

സിനിമയില്‍ കാണിച്ചത് പോലെ വിവാഹ ബന്ധത്തില്‍പ്പെട്ട് സഹിച്ച് ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സമാന രീതിയിലുണ്ട്. ചിലര്‍ മക്കളുടെ ഭാവിയ്ക്ക് വേണ്ടിയും മറ്റുചിലര്‍ കുടുംബത്തിന്റെ അന്തസ്സ് നിലനിര്‍ത്താനും വേണ്ടിയാവും ഇതൊക്കെ സഹിച്ച് കഴിയുന്നത്.

pooja

അങ്ങനെ ടോക്‌സിക്കായ കുടുംബബന്ധങ്ങളില്‍പ്പെട്ട് കഴിയുന്ന ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കുന്ന സിനിമയാണ് കാതല്‍. സ്വന്തം അവകാശങ്ങളെ പറ്റി എല്ലാവര്‍ക്കും ഒരു അവബോധം വരട്ടെ. സിനിമ കണ്ടിട്ട് ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ച് ഇക്കാര്യം തന്നോട് സംസാരിച്ചിരുന്നു. മെയിന്‍ സ്ട്രീമില്‍ ഇങ്ങനെ ഒരു സിനിമ വന്നപ്പോഴാണ് ആളുകള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്ത് തുടങ്ങുന്നതെന്നാണ് പൂജയുടെ അഭിപ്രായം.

സിനിമയില്‍ വളരെ കുറച്ച് സമയം മാത്രമേ തന്റെ കഥാപാത്രം ഉണ്ടായിരുന്നുള്ളു. ഇതിനെ പറ്റിയും അഭിമുഖത്തില്‍ പൂജ പറഞ്ഞിരുന്നു. 'കാതലിന്റെ പാക്കപ്പ് ആകാറായപ്പോഴാണ് എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് നടന്നത്. അവസാനം എഴുതി ചേര്‍ത്ത കഥാപാത്രമാണിത്. സിനിമയിലെ മറ്റു താരങ്ങളുമായി കോമ്പിനേഷന്‍ ഒന്നും എനിക്കില്ല.

മാത്രമല്ല മമ്മൂക്ക അഭിനയിക്കുന്നത് നേരിട്ട് കാണാനും പറ്റിയില്ല. അദ്ദേഹത്തിന്റെ അഭിനയത്തെ പറ്റി പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ. സിനിമ കാണുമ്പോള്‍ പലപ്പോഴും കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്റെ കഥാപാത്രം ചെറുതോ വലുതോ എന്നൊന്നും ഞാന്‍ നോക്കിയിരുന്നില്ല ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞു എന്നതാണ് എന്റെ സന്തോഷമെന്നും', പൂജ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: pooja actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X