മൂന്ന് വർഷത്തോളം നീണ്ട സംശയങ്ങൾ, 42ാം വയസിൽ അമ്മയാകാൻ കത്രീന കെെഫ്; സന്തോഷത്തിൽ ആരാധകർ

ബോളിവുഡ് താരങ്ങളായ കത്രീന കെെഫും വിക്കി കൗശലും അച്ഛനും അമ്മയുമാകുന്നു. കത്രീന ​ഗർഭിണിയാണെന്ന വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂ‍ടെ അറിയിച്ചു. സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ നമ്മുടെ ജീവിതത്തിൽ ഏറ്റവും മികച്ച അധ്യായം തുടങ്ങാനുള്ള യാത്രയിൽ എന്നാണ് കത്രീന സോഷ്യൽ മീഡിയയിൽ കുറിച്ചത്. കത്രീനയുടെ വയറിൽ തൊട്ട് നിൽക്കുന്ന വിക്കി കൗശലിനെയും ഫോട്ടോയിൽ കാണാം. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി കത്രീന ​ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീ‍ഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യം കത്രീന തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

42 കാരിയാണ് കത്രീന കെെഫ്. ഭർത്താവ് വിക്കി കൗശലിന്റെ പ്രായം 37 ഉം. 2021 ഡിസംബറിൽ രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. അതീവ സുരക്ഷയിലായിരുന്നു വിവാഹം. പാപ്പരാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിഥികൾ മൊബെെൽ ഫോൺ കൊണ്ട് വരുന്നതിലും നിയന്ത്രണമുണ്ടായിരുന്നു.

Katrina Kaif  Pregnancy

വിവാഹ ശേഷം രണ്ട് പേരും കരിയറിലെ തിരക്കുകളിലായിരുന്നു. കരിയറിൽ വിക്കി കൗശലിനേക്കാൾ സീനിയറാണ് കത്രീന കെെഫ്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിമാരിലൊരാൾ. ഇരുവരും പ്രണയത്തിലായപ്പോൾ ഇക്കാര്യം മാധ്യമങ്ങൾ അറിയാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. വിവാഹമടുത്തപ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. വിവാഹശേഷം തന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് വിക്കി കൗശൽ പറയുന്നത്. നടൻ രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കത്രീന കെെഫ് വിക്കി കൗശലുമായി അടുക്കുന്നത്.

ഏഴ് വർഷത്തോളം രൺബീർ-കത്രീന ബന്ധം നീണ്ടു നിന്നു. എന്നാൽ കത്രീനയെ പൂർണമായും മനസിലാക്കിയത് വിക്കി കൗശലാണെന്ന് ആരാധകർ പറയാറുണ്ട്. മെറി ക്രിസ്മസ്, ഫോൺ ഭൂത്, ടെെ​ഗർ ത്രീ എന്നീ സിനിമകളിലാണ് കത്രീനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. അമ്മയായ ശേഷം കത്രീന കരിയറിൽ പഴയത് പോലെ സജീവമാകുമോ എന്ന് വ്യക്തമല്ല. ബോളിവുഡിലെ പല താര ദമ്പതികൾക്കും നേരെ ട്രോളുകളും വിമർശനങ്ങളും വരാറുണ്ട്. ആലിയ ഭട്ട്-രൺബീർ കപൂർ, രൺവീർ സിം​ഗ്-ദീപിക പദുകോൺ തുടങ്ങിയവരെല്ലാം എപ്പോഴും ട്രോളുകൾ നേരിടാറുണ്ട്. എന്നാൽ കത്രീനയ്ക്കും വിക്കിക്കും ഹേറ്റേഴ്സ് കുറവാണ്.

കത്രീന ​ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ പല ചർച്ചകളും നടക്കുന്നുണ്ട്. ഫോട്ടോ കുറച്ച് നാൾ മുമ്പേ ഉള്ളതാണെന്നും കാരണം ഫോട്ടോയിലെ വിക്കിക്ക് നീണ്ട താടിയല്ലെന്നും നിലവിൽ നീണ്ട താടിയാണ് വിക്കിക്കെന്നും നെറ്റിസൺസ് പറയുന്നുണ്ട്. അതിനർത്ഥം കത്രീന നിലവിൽ പൂർണ ​ഗർഭിണിയായിരിക്കാമെന്നും വാദമുണ്ട്. മൂന്ന് വർഷത്തോളമായി കത്രീന ​ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയ പേജുകളിലുണ്ട്. മൂന്ന് വർഷത്തോളമായി കത്രീനയുടെ ഫോട്ടോകൾ പുറത്ത് വന്നപ്പോഴെല്ലാം നടി ​ഗർഭിണിയാണോ എന്ന് സംശയങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

മുംബെെ സിനിമാ ലോകത്ത് കുടുംബ പശ്ചാത്തലമൊന്നുമില്ലാത്ത കത്രീനയ്ക്ക് കരിയറിലെ തുടക്ക കാലം പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. ​ഹിന്ദി സംസാരിക്കാൻ അറിയാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടു. എന്നാൽ വളരെ പെട്ടെന്ന് ബോളിവുഡിൽ സ്ഥാനം നേടാൻ കത്രീന കെെഫിന് സാധിച്ചു. കരിയറിലെ തുടക്ക കാലത്ത് കത്രീനയ്ക്ക് വഴികാട്ടിയായത് സൽമാൻ ഖാനാണ്. ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരമാണെങ്കിലും സ്വകാര്യ ജീവിതം നയിക്കാനാണ് കത്രീന കെെഫ് താൽപര്യപ്പെടുന്നത്.

More from Filmibeat

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X