»   » മെഗാസ്റ്റാറിനെന്നും നിത്യയൗവനം.. 11 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കൈഫ് പറഞ്ഞത്!

മെഗാസ്റ്റാറിനെന്നും നിത്യയൗവനം.. 11 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കൈഫ് പറഞ്ഞത്!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് പലരും പുകഴ്ത്താറുണ്ട്. യുവതാരങ്ങളെപ്പോലും അമ്പരപ്പെടുത്തുന്ന രീതിയിലാണ് മമ്മൂട്ടി തന്റെ ശരീര സൗന്ദര്യം നില നിര്‍ത്തുന്നത്. ഫിറ്റ്‌നസ് നില നിര്‍ത്തുന്ന കാര്യത്തില്‍ താരം അതീവ ശ്രദ്ധാലുവാണ്. 66 വയസ്സു കഴിഞ്ഞെങ്കിലും താരത്തെ കണ്ടാല്‍ അത പറയില്ല. മമ്മൂട്ടിയുടെ ഫോട്ടോസെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

മമ്മൂട്ടിയേയും ദുല്‍ഖറിനെയും കുറിച്ച് അങ്ങനെയല്ല പറഞ്ഞത്.. പൊട്ടിക്കരഞ്ഞ് ലിച്ചി പറയുന്നു!

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

ബോളിവുഡ് താരങ്ങളെപ്പോലും അമ്പരപ്പെടുത്തുകയാണ് മമ്മൂട്ടി. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് കത്രീന കൈഫ് എത്തിയത്. ബല്‍റാം വേഴസ് താരദാസ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ചിത്രം കഴിഞ്ഞ് 11 വര്‍ഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.

മമ്മൂട്ടി വരുമെന്ന് അറിഞ്ഞില്ല

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കത്രീനയോട് മമ്മൂട്ടി എത്തുന്ന വിവരം പറഞ്ഞിരുന്നില്ല. അദ്ദേഹം എത്തിയപ്പോഴാണ് താരം ഇക്കാര്യം അറിഞ്ഞത്.

11 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച

11 വര്‍ഷത്തിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. മലയാളത്തിന്റെ പ്രിയതാം 11 വര്‍ഷം ചെറുപ്പമായിരിക്കുന്നുവെന്നായിരുന്നു മമ്മൂട്ടിയെക്കുറിച്ച് കത്രീന പറഞ്ഞത്.

വലിയ സന്തോഷം

ബല്‍റാം വേഴസ് താരദാസ് കഴിഞ്ഞതോടെ മമ്മൂട്ടിയും കത്രീനയും അവരവരുടെ തിരക്കുകളിലേക്ക് കടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞതിന്‍രെ സന്തോഷമാണ് ഈ യാത്രയിലൂടെ ലഭിച്ചതെന്ന് കത്രീന പറഞ്ഞു.

മഞ്ജു വാര്യരും മമ്മൂട്ടിയും

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്ന് നേരത്തെ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് വേണ്ടിയല്ലെങ്കില്‍ കൂടിയും ഇവര്‍ ഒരുമിച്ചത് ഈ പരിപാടിയിലൂടെയായിരുന്നു.

കാത്തിരുന്ന താരസമാഗമം

തെന്നിന്ത്യന്‍ താരങ്ങളായ നാഗാര്‍ജ്ജുന, പ്രഭു, വിക്രം പ്രഭു, കാര്‍ത്തി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ദിനാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങള്‍ വൈറലാകുന്നു

മമ്മൂട്ടി, മഞ്ജു വാര്യര്‍, കത്രീന കൈഫ്, നിവിന്‍ പോളി, ജയറാം, പ്രഭു, വിക്രം പ്രഭു, കാര്‍ത്തി, നാഗാര്‍ജ്ജുന തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Katrina Kaif met Mammootty after 11 years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam