നായികമാര്‍ തമ്മില്‍ മത്സരമാണോ? ട്രോളുകള്‍ ആക്രമണമായി കാണുന്നില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍
ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടി പ്രയാഗ മാര്‍ട്ടിന്‍ ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രയാഗ പലപ്പോഴും ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. എന്ത് കൊണ്ടാണ് തന്നെ മാത്രം ട്രോള്‍ ചെയ്യുന്നതെ് ചോദിച്ചാല്‍ അറിയില്ലെന്നാണ് നടി പറയുന്നത്.
തന്റെ പേരില്‍ വരാറുള്ള ട്രോളുകളെ ഒരു ആക്രമണമായി കാണുന്നില്ലെന്ന് പറയുകയാണ് പ്രയാഗയിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു സിനിമാ ജീവിതത്തെ കുറിച്ചും തന്റെ അനുഭവങ്ങളുമെല്ലാം നടി തുറന്ന് സംസാരിച്ചിരിക്കുന്നത്.

ട്രോള്‍ ആക്രമണമായി കാണാത്ത വ്യക്തിയാണ് ഞാന്‍. ട്രോളിനെ ഒരു ആക്രമണമായി കണ്ടിരുന്നെങ്കില്‍ ഞാന്‍ ഒന്നുകില്‍ ഡിഫന്റ് ചെയ്‌തേനെ. അല്ലെങ്കില്‍ ഞാന്‍ തിരിച്ച് പ്രതികരിക്കുകയോ പരാതിപ്പെടുകയോ ചെയ്‌തേനെ. എനിക്ക് ട്രോളന്മാരുടെ ആക്രമണമുണ്ട്. എനിക്കതില്‍ പരാതിയുണ്ടെന്ന് പറഞ്ഞ് ഞാന്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടെനേ. അതൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതിനര്‍ഥം ഞാനതിനെ ഒരു ആക്രമണമായി കാണുന്നില്ലെന്നും അങ്ങനെ കാണേണ്ട ആവശ്യമില്ലെന്ന് തന്നെയാണ്.

മനസാലോ വാക്കാലോ പ്രവൃത്തിയാലോ എന്നെ വേദനിപ്പിക്കാത്ത കാര്യമാണ് ട്രോളുകള്‍. ട്രോളിന്റെ ഒരു സബ്ജക്ട് ഞാനാകുന്നു എന്നുള്ളത് തീര്‍ച്ചയായിട്ടും എന്തോ ഒരു വില അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ എനിക്ക് തരുന്നതിന്റെ തെളിവല്ലേ? ചില സമയത്ത് ചിലയിടങ്ങളില്‍ നമുക്കൊര സീറ്റിട്ട് തരണമെന്ന് നമ്മള്‍ ആഗ്രഹിക്കും. ചിലപ്പോള്‍ നമ്മള്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കും. ഇതൊന്നും ട്രോളിന്റെ കാര്യത്തില്‍ എനിക്കില്ല. അവര്‍ എന്നെ ട്രോളിന്റെ വിഷയമാക്കണമെന്നും അവര്‍ എന്നെ അംഗീകരിക്കണമെന്നും അവര്‍ എനിക്ക് സീറ്റിട്ട് തരണമെന്നും ഒന്നില്ല.

അതിനൊക്കെ വേണ്ടി ഞാന്‍ അവര്‍ക്ക് കാശ് കൊടുത്തിട്ടുമില്ല. അതൊന്നുമില്ലാതെ ട്രോളിലൂടെ എനിക്ക് കിട്ടുന്ന ഫ്രീ പബ്ലിസിറ്റി ഒരു തരം ഹൈപ്പുമാണ്. നത്് കൊണ്ട് പ്രയാഗ മാര്‍ട്ടിനെ ട്രോള്‍ ചെയ്യുന്നുവെന്ന് ആരോട് ചോദിച്ചാലും ആര്‍ക്കും ഒരു ഉത്തരവുമുണ്ടാകില്ല. പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. പലര്‍ക്കും ഉത്തരവുമുണ്ടായിരുന്നില്ല.
Recommended Video

ഞാന്‍ എന്നെ തന്നെ മെച്ചപ്പെടുത്താന്‍ നോക്കുന്നു. എന്നെ മെച്ചപ്പെടുത്തണമെന്ന് ഉണ്ടെങ്കില്‍ കാലത്തിനൊപ്പം തന്നെ ഞാനും ഓടണം. മീഡിയ, ട്രെന്‍ഡ് എല്ലാം നിരീക്ഷിക്കുന്നയാളാണ് ഞാന്‍. മറ്റ് ആക്ടേഴ്‌സിനോട് മത്സരിക്കുമ്പോള്‍ ഞാന്‍ എന്നെ കാണാതെ പോകുന്നുവെന്നതാണ് സത്യം. എന്നെ കാണാതെ ഞാന്‍ ആരോട് മത്സരിച്ചിട്ടെന്ത് കാര്യം. അപ്പോള്‍ ഞാന്‍ ആരുമായിട്ടാണോ മത്സരിക്കുന്നത് അവരാണ് വിജയിക്കുന്നത്. അല്ലാതെ ഞാനല്ല. എനിക്ക് അങ്ങനെ തോറ്റ് കൊടുക്കാനൊന്നും മനസില്ല. ഞാന്‍ വിജയിക്കണമെന്ന് തന്നെ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അപ്പോള്‍ ഞാനെന്തിനാണ് ആരെങ്കിലുമായി മത്സരിക്കുന്നത്. മറ്റുള്ളവരുടെ വിജയങ്ങളില്‍ നമുക്ക് തന്നെ സന്തോഷം കണ്ടെത്താന്‍ പറ്റണമെന്നും പ്രയാഗ പറയുന്നു.


Click it and Unblock the Notifications











