Don't Miss!
- Lifestyle
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
- News
കോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രം
- Automobiles
ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്യുവികൾ വാങ്ങാം ഈസിയായി
- Sports
ഓള്‍ടൈം ബെസ്റ്റ് ഐപിഎല്‍ 11മായി ലെജന്‍ഡ്സ്, എബിഡിയെ തഴഞ്ഞ് കുംബ്ലെ-അറിയാം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
'ഞാൻ ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, പ്രായശ്ചിത്തമാണ് കൗരവരിലെ റോൾ'; ബേബി അഞ്ജു
ബാലതാരമായും പിന്നീട് മുതിർന്നപ്പോൾ കാട്ടുകുതിര, നീലഗിരി, താഴ്വാരം തുടങ്ങിയ സിനിമകളിലൂടെയും നായികയായി തിളങ്ങിയ നടിയാണ് ബേബി അഞ്ജു. ബേബി അഞ്ജുവെന്ന് കേൾക്കുമ്പോൾ തന്നെ മലയാളിക്ക് ഓർമ വരിക കൗരവരിലെ മമ്മൂട്ടിയുടെ നായികയെയാണ്. ഇപ്പോഴിത തന്റെ സിനിമാ അനുഭവങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബേബി അഞ്ജു.
'ഉതിരിപ്പൂക്കൾ എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിലേക്ക് വന്നത്. അന്ന് രണ്ട് വയസ് പോലും പ്രായമുണ്ടായിരുന്നില്ല. ഇത്രയും നാളായിട്ടും ഷൂട്ടിങിന് പോയി കാമറയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ പേടിയാണ്.'
Also Read: തമിഴ്‌നാട്ടില്‍ നിന്നുമാണെന്ന് ആരാധിക, എന്നാല്‍ തമിഴില്‍ തന്നെ സംസാരിക്കാമെന്ന് മമ്മൂട്ടി
'ആദ്യത്തെ ഒരു ദിവസം ആ പേടിയുണ്ടാകും. താഴ്വാരം ഒരുപാട് എക്സ്പീരിയൻസ് തന്ന സിനിമയാണ്. അന്ന് പതിമൂന്ന് വയസായിരുന്നു പ്രായം. ലാലേട്ടൻ കളിയാക്കുമായിരുന്നു. കുട്ടിയെപ്പോലെ കണ്ടയാളെ നായികയാക്കിയെന്നും പറഞ്ഞ്. ഭരതൻ സർ എന്റെ ഫേവറേറ്റ് ഡയറക്ടറാണ്. ഭരതൻ സർ ട്യൂബ് ലൈറ്റെന്നാണ് വിളിച്ചിരുന്നത്.'
'വളരെ വൈകിയെ കാര്യങ്ങൾ മനസിലാകുമായിരുന്നുള്ളു എനിക്ക്. ലാലേട്ടൻ എപ്പോഴും ചോക്ലേറ്റുകൾ കൊണ്ട് തരുമായിരുന്നു. നിലഗിരി സെറ്റിൽ എന്നെ കണ്ട് മമ്മൂക്ക അത്ഭുതപ്പെട്ടു. എടി നീ വലുതായല്ലോയെന്നാണ് ആദ്യം പറഞ്ഞത്.'
Also Read: ബൈക്ക് ഓടിക്കാന്‍ പഠിച്ചെന്ന് കള്ളം പറഞ്ഞു, നാലഞ്ച് തവണ വീണു; അനുഭവം പറഞ്ഞ് സാനിയ

'അദ്ദേഹത്തോടൊപ്പം കൊച്ചുകുട്ടിയായിരുന്നപ്പോഴും അഭിനയിച്ചിരുന്നു. അഴകൻ സിനിമയിൽ നിന്നും എന്നെ ഒഴിവാക്കാൻ കാരണവും താനാണെന്നും മമ്മൂക്ക അന്ന് എന്നോട് പറഞ്ഞു. അഴകനിൽ മധുബാല ചെയ്ത കഥാപാത്രം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. അന്ന് മമ്മൂക്ക് അണിയറപ്രവർത്തകരോട് പറഞ്ഞു.'
'ഞാൻ വളരെ കൊച്ചുകുട്ടിയാണെന്ന് അതുകൊണ്ടാണ് അവർ എന്നെ കാസ്റ്റ് ചെയ്യാതിരുന്നത്. അവൾ എന്റെ മോളായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും അതിനാൽ അവൾക്ക് ഈ കഥാപാത്രം ചേരില്ലെന്നും അന്ന് മമ്മൂക്ക അഴകൻ ടീമിനോട് പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ അറിവില്ലായ്മയാണ്. എന്റെ തെറ്റാണ്.'
Also Read: ഒരു സിനിമയക്ക് 3 കോടി, വിവാദ നായകന്റെ ജീവിതം രാജാവിനെ പോലെ ; മഹേഷ് ഭട്ടിന്റെ ജീവിത കഥ

'അതുകൊണ്ട് പ്രായശ്ചിത്തമായി നിന്നെ എന്റെ അടുത്ത മൂവി കൗരവരിൽ നായികയായി കാസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞ ഉടൻ കൗരവരിൽ സൈൻ ചെയ്തു. കൗരവരിൽ അഭിനയിക്കുമ്പോൾ യഥാർഥ പോലീസിൽ നിന്നും അടി വരെ വാങ്ങിയിട്ടുണ്ട്.'
'കാട്ടുകുതിര സിനിമ എനിക്കൊരു ദുസ്വപ്നം പോലെയാണ്. അതിന്റെ സംവിധായകൻ പി.ജി വിശ്വഭരൻ സർ ടെററായിരുന്നു. മാത്രമല്ല ഭാഷ സംസ്കൃതം കലർന്ന മലയാളം ആയിരുന്നു. അത് പഠിക്കാനും ബുദ്ധിമുട്ടി. ആ ഡയലോഗുകൾ എന്നെ പഠിപ്പിക്കാൻ ഒരാളെയും വെച്ചിട്ടുണ്ടായിരുന്നു. പതിനെട്ട് ടേക്കോളം പോയിട്ടുണ്ട്.'

'അവസാനം ഡയറക്ടറുടെ മുമ്പിൽ നിന്ന് പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞു. മിന്നാരം വളരെ എഞ്ചോയ് ചെയ്ത് സിനിമയാണ്. ഒരുപാട് ഗിഫ്റ്റുകളും ലാൽ സാർ തന്നിരുന്നു. ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ അദ്ദേഹത്തോട് സംസാരിക്കാം. അദ്ദേഹവും എന്നോടൊപ്പം ചേർന്ന് കമന്റടിക്കും.'
'നാല് വർഷം മുമ്പ് ഞാൻ ലാലേട്ടനെ മീറ്റ് ചെയ്തിരുന്നു. എന്റെ മകൻ എന്റെ സിനിമകളൊന്നും കാണാറില്ല. ലാലേട്ടൻ എന്നെ കുറിച്ച് പറഞ്ഞ ശേഷമാണ് അവൻ എന്റെ സിനിമകൾ കണ്ടത്. നിങ്ങൾ ഭയങ്കര നടിയായല്ലേ എന്നൊക്കെ അതിനുശേഷമാണ് അവൻ ചോദിച്ചത്.'
'മലയാളത്തിലേക്ക് ഇനി തിരികെ വരുമ്പോൾ നല്ല കഥാപാത്രം ചെയ്ത് വരണമെന്നാണ് ആഗ്രഹം. നീ നല്ല നടിയാണ്... അതുകൊണ്ട് മോശം സിനിമകൾ ചെയ്ത് പേര് നശിപ്പിക്കരുതെന്ന് മമ്മൂക്ക ഇടയ്ക്കിടെ പറയുമായിരുന്നു.'

'ഞാൻ മറ്റ് ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. നിന്റെ മൂല്യം മനസിലാക്കിവേണം ഇടപഴകാനെന്ന് മമ്മൂക്ക പറയുമായിരുന്നു. മമ്മൂക്കയെ എനിക്ക് ഇഷ്ടവുമാണ് അതുപോലെ പേടിയുമാണ്. മമ്മൂക്ക എനിക്ക് മേക്കപ്പ് ഇട്ട് തന്നിട്ടുണ്ട്.'
'അദ്ദേഹം മേക്കപ്പ് ചെയ്യേണ്ട ടിപ്സൊക്കെ പറഞ്ഞ് തരുമായിരുന്നു. സുരേഷ് ഗോപി സാർ എന്നെ റഷ്യ ലേഡിയെന്നാണ് വിളിക്കാറ്. ഒരു വട്ടം ഞങ്ങൾ അദ്ദേഹത്തെ പ്രാങ്ക് ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് അദ്ദേഹം അങ്ങനെ വിളിക്കാൻ തുടങ്ങിയത്' ബേബി അഞ്ജു പഴയ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് പറഞ്ഞു.