സകല നിയന്ത്രണവും വിട്ട് ജയറാം അന്ന് ആ നടനെ ചവിട്ടി, ഇന്നും അദ്ദേഹം ചികിത്സയിലാണ്...
മലയാളി പ്രേക്ഷകരുടെ ഇടയിൽ ഇന്നും കാഴ്ചക്കാരുള്ള ചിത്രമാണ് 1993 ൽ പുറത്തിറങ്ങിയ കാവടിയാട്ടം. ജയറാം - ജഗതി ശ്രീകുമാർ, സിദ്ദിഖ്, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ജയറാമിന്റെ കരിയർ മാറ്റി മറിച്ച ഒരു ചിത്രമായിരുന്നു ഇത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് സംവിധായകൻ അനിയൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിൽ ഇന്ദ്രൻസിനെ ജയറാം ചവിട്ടിയ രംഗത്തെ കുറിച്ചാണ് സംവിധായകൻ പറയുന്നത്. ശരിക്കും അന്ന് ഇന്ദ്രൻസിന് നടന്റെ കയ്യിൽ നിന്ന് ചവിട്ട് കൊണ്ടിരുന്നു. ഇപ്പോഴും അതിന്റെ ആയുർവേദ ചികിത്സ ഇന്ദ്രൻസ് ചെയ്യുന്നുണ്ടെന്നാണും സംവിധായകൻ അഭിമുഖത്തിൽ പറയുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

വളരെ പെട്ടെന്ന് വന്ന ഒരു ചിത്രമായിരുന്നു ഇത്. സിനിമയുടെ തുടക്കത്തിൽ താരങ്ങളെ സംബന്ധിച്ച് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ജഗദീഷ്- സിദ്ദിഖ് കോമ്പോയിൽ സിനിമ ചെയ്യാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. ജഗദീഷ് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. എന്നാൽ പിന്നീട് ജയറാം ഈ സിനിമയിലേയ്ക്ക് എത്തുകയായിരുന്നു. നടൻ അൽപം പിന്നോട്ട് നിൽക്കുന്ന സമയത്തായിരുന്നു സിനിമ ചെയ്യുന്നത്. എന്നാൽ ഈ സിനിമയിലൂടെ വീണ്ടും ജയറാം തിരികെ കയറുകയായിരുന്നെന്നും സംവിധായകൻ പറയുന്നു.

ഇന്ദ്രൻസ് സിനിമയിൽ അഭിനയിച്ചു വരുന്ന സമയമായിരുന്നു അത്. ചിത്രത്തിൽ ചായക്കടക്കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. ജയറാം ഓടി കൊണ്ട് വന്ന് ചവിട്ടുന്ന ഒരു സീനുണ്ട്. റിഹേഴ്സൽ ചെയ്തിട്ടായിരുന്നു അത് എടുത്തത്. എന്നാൽ ചവിട്ട് മാറി കൊള്ളുകയായിരുന്നു. നല്ലൊരു ചവിട്ട് ആയിരുന്നു അത്. പ്രതീക്ഷികാതെയായിരുന്നു അത് കിട്ടിയത്. ഇപ്പോഴും വർഷത്തോറും ഇന്ദ്രൻസ് ഇതിനായി ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട്. എന്നാൽ ചവിട്ട് കിട്ടിയപ്പോൾ വേദനയുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇതിനെ കുറിച്ച് നമ്മളോട് പറയുന്നത്. അടുത്ത സമയത്ത് അദ്ദേഹത്തെ വിളിച്ചപ്പോഴും വേദനയെ കുറിച്ച് പറഞ്ഞിരുന്നു.

ജയറാമിന്റെ കാലിന് നല്ല നീളമാണ്. സാധരണ ഫൈറ്റ് എടുക്കുമ്പോൾ താരങ്ങൾക്ക് തല്ല് കിട്ടാറുണ്ട്. ഒരു പ്രത്യേക സൈഡിൽ നിന്നാണ് ഫൈറ്റ് സീനുകൾ എടുക്കുന്നത്. ഒരു നെല്ലിടമാറിയാൽ അടി കിട്ടും. അഡ്ജസ്റ്റ് ചെയ്താണ് സിനിമയിൽ ഫൈറ്റ് സീനുകൾ എടുക്കുന്നത്. ഇവിടെ എങ്ങനെയോ അൽപം മാറി പോകുകയായിരുന്നു. അങ്ങനെയാണ് ചവിട്ട് കൊള്ളുന്നതെന്നും സംവിധായകൻ സിനിമയെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications