ദിവ്യ ഉണ്ണി കാവേരിയുടെ അവസരം തട്ടിയെടുത്തിരുന്നോ? അന്നത്തെ തുറന്നുപറച്ചില്‍ വീണ്ടും വൈറല്‍!
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു കാവേരി. ബാലതാരമായാണ് കാവേരി തുടക്കം കുറിച്ചത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമായിരുന്നു താരം. കണ്ണാംതുമ്പീ പോരാമോ എന്ന ഗാനവും കാവേരിയുടെ മുഖവും ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബാലതാരത്തില്‍ നിന്നും പിന്നീട് നായികയായി മാറുകയായിരുന്നു താരം. അന്യഭാഷകളില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നതെങ്കിലും മലയാളത്തില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു.
കാവേരിയുടെ അഭിമുഖത്തിലെ പ്രസക്തമായ കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.ഉദ്യാനപാലകന്‍ എന്ന സിനിമയിലൂടെയായിരുന്നു കാവേരി നായികയായി അരങ്ങേറിയത്. മുന്‍പൊരിക്കല്‍ സംവിധായകന്‍ രാജസേനന്‍ വിളിച്ച് സിനിമയുടെ കഥ പറഞ്ഞിരുന്നു. ജയറാം നായകനായെത്തിയ കഥാനായകനെന്ന സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമ ചെയ്യാമെന്നേറ്റ് അഡ്വാന്‍സ് തുകയും കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് ആ വേഷം ലഭിച്ചത് ദിവ്യ ഉണ്ണിക്കായിരുന്നു. അഭിനയിക്കാനായി എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് അറിഞ്ഞത്. വല്ലാതെ വിഷമിപ്പിച്ചൊരു സംഭവമായിരുന്നു അത്.
പിന്നീട് വര്‍ണ്ണപ്പകിട്ടിലും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നത്. അന്നും ആ ചിത്രത്തിലേക്കും നായികയായെത്തിയത് ദിവ്യ ഉണ്ണിയായിരുന്നു. ദിലീപ് നായകനായി അഭിനയിച്ച സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലേക്കും തന്നെ പരിഗണിച്ചിരുന്നുവെന്ന് കാവേരി പറയുന്നു. ആ വേഷവും നഷ്ടമാവുകയായിരുന്നു. അത്തരത്തില്‍ നിരവധി സിനിമകളിലെ വേഷമാണ് നഷ്ടമായത്.

തനിക്ക് പിആര്‍ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നില്ല. അന്ന് സിനിമയിലുണ്ടായിരുന്ന നായികമാര്‍ക്കെല്ലാം ഇക്കാര്യത്തിന് ആളുണ്ടായിരുന്നു. അങ്ങനെയില്ലാത്തത് കൊണ്ടാവും പല വേഷങ്ങളും നഷ്ടമായത്. ഇതേക്കുറിച്ച് തനിക്കാരോടും പരാതിയില്ലെന്നും കാവേരി പറയുന്നു.
സിനിമാലോകത്തുനിന്ന് തന്നെയുള്ള ആളെയാണ് കാവേരി ജീവിതപങ്കാളിയാക്കിയത്. തെലുങ്ക് സംവിധായകനായ സൂര്യകിരണാണ് കാവേരിയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷമായാണ് താരം അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്തത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് താരം തിരിച്ചെത്തുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. നായികയായല്ല മറിച്ച് ഭര്‍ത്താവിനെപ്പോലെ സംവിധാനത്തില്‍ മികവ് തെളിയിക്കാനുള്ള ശ്രമത്തിലാണ് കാവേരി ഇപ്പോള്‍.


Click it and Unblock the Notifications











