അന്ന് ലാലിനെ ചൂണ്ടി ഇവനാണ് അടുത്ത സൂപ്പര്‍സ്റ്റാറെന്ന് ബാലചന്ദ്ര മേനോനോട് പറഞ്ഞു: കവിയൂര്‍ പൊന്നമ്മ
മോഹന്‍ലാലിന്‌റെ അമ്മ വേഷങ്ങളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് കവിയൂര്‍ പൊന്നമ്മ. ഇരുവരും ഒന്നിച്ച മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ഒരുമിച്ചുളള രംഗങ്ങളെല്ലാം പല്ലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. സ്വന്തം മകനെ പോലെയാണ് തനിക്ക് ലാലെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു. തിരിച്ചും അതേ ഇഷ്ടം തന്നെയാണ് മോഹന്‍ലാലിനും അവരോടുളളത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
മോഹന്‍ലാലിന് പുറമെ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം അമ്മ വേഷങ്ങളില്‍ കവിയൂര്‍ പൊന്നമ്മ മലയാളത്തില്‍ തിളങ്ങിയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ മോളിവുഡ് സിനിമാമേഖലയില്‍ സജീവമാണ് കവിയൂര്‍ പൊന്നമ്മ.

അതേസമയം മോഹന്‍ലാലിനെ ആദ്യം സ്‌ക്രീനില്‍ കണ്ട് ബാലചന്ദ്രമേനോനോട് താന്‍ പറഞ്ഞ കാര്യം ഒരഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയിരുന്നു. കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തില്‍ മോഹന്‍ലാലും അംബികയുമൊന്നിച്ചുളള ഒരു പാട്ട് സീന്‍ കണ്ടപ്പോള്‍ മോഹന്‍ലാലിനെ ചൂണ്ടിപറഞ്ഞ കാര്യമാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. അന്ന് ഞാന്‍ ഒരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവിടെ ബാലചന്ദ്ര മേനോന്റെ കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുന്നുണ്ടായിരുന്നു എന്ന് നടി പറയുന്നു.

ആ സിനിമയില്‍ മോഹന്‍ലാലും അംബികയും ഒന്നിച്ചുളള ഒരു പാട്ട് സീന്‍ കണ്ടിട്ട് പോകാമെന്ന് ബാലചന്ദ്രമേനോന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെ ഞാന്‍ ആ പാട്ട് മുഴുവന്‍ കണ്ട് തീര്‍ന്നപ്പോള്‍ ലാലിനെ ചൂണ്ടി ഞാന്‍ പറഞ്ഞു. ഇതാണ് സിനിമയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന്, കവിയൂര്‍ പൊന്നമ്മ പറയുന്നു.

ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചു. ഞങ്ങള്‍ തമ്മിലുളള അമ്മ മകന്‍ കെമിസ്ട്രി എല്ലാ സിനിമകളിലും നല്ല പോലെ വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. കിരീടം എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. എനിക്ക് ജീവിതം കൈവിട്ട് പോകുകയാണ് അമ്മേ എന്ന ലാലിന്‌റെ പറച്ചില്‍ എന്റെ ഉളളിലാണ് തട്ടിയത്. ഞാന്‍ ശരിക്കും വിതുമ്പിപോയ രംഗങ്ങളില്‍ ഒന്നാണത്.

സിനിമയില്‍ അത്തരം നിമിഷങ്ങള്‍ അപൂര്‍വ്വമായാണ് സംഭവിക്കുന്നത്. അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞു. അതേസമയം മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് കവിയൂര്‍ പൊന്നമ്മയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തന്‌റെ കരിയറില്‍ കൂടുതലും അമ്മ വേഷങ്ങളിലാണ് കവിയൂര്‍ പൊന്നമ്മ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. നാല് തവണ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി നേടിയിരുന്നു. അതേസമയം അഞ്ച് പതിറ്റാണ്ടിലധികമായി സിനിമയിലുളള താരമാണ് കവിയൂര്‍ പൊന്നമ്മ. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും തുടക്കം കുറിച്ചിരുന്നു നടി. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും അവര്‍ തിളങ്ങി.


Click it and Unblock the Notifications