സംശയവും ദേഹോപദ്രവും കൂടിയപ്പോള്‍ ഉപേക്ഷിച്ചു! ഭര്‍ത്താവിനെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്? കാണൂ
മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്ന വാത്സല്യനിധിയായൊരു മുഖമുണ്ട്, കവിയൂര്‍ പൊന്നമ്മയുടേത്. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം തുടക്കത്തില്‍ നായികയായിട്ടായിരുന്നു അഭിനയിച്ചത്. പില്‍ക്കാലത്ത് അമ്മ കഥാപാത്രങ്ങളുമായി മുന്നേറുകയായിരുന്നു അവര്‍. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും അമ്മയാവാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലുമായി തനിക്കുള്ള കെിസ്ട്രിയെക്കുറിച്ച് താരം നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും ലാലു തന്റെ മകനാണെന്നാണ് പലരും വിശ്വസിക്കാറുള്ളത്.
സിനിമാജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും വ്യക്തി ജീവിതത്തില്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല അരങ്ങേറിയതെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ വിവാഹ ജീവിതത്തിലെ തിക്താനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ഭയങ്കര ദേഷ്യവും സംശയവുമൊക്കെയുള്ളായാളായിരുന്നു. രാജന്‍ പറഞ്ഞ കഥ എന്ന സിനിമ സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. താന്‍ ചിത്രീകരണം കഴിഞ്ഞ് കോടമ്പാക്കത്തുനിന്നും വീട്ടിലേക്കെത്താനുള്ള സമയം നേക്കി കാത്തിരിക്കുമായിരുന്നു അദ്ദേഹമെന്ന് താരം പറയുന്നു. വിവാഹജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും ഭര്‍ത്താവിന്റെ അന്ത്യനാളുകൡ അദ്ദേഹത്തെ ശുശ്രൂഷിച്ചതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

ഗുരുവായൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്നതിനിടെ വയ്യാതായപ്പോള്‍ ആരോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സഹോദരന്‍ പോയാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. അവസാന കാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടിരുന്നു. സംസാരിക്കാന്‍ പറ്റാതായതോടെ തന്‌റെ കൈപിടിച്ച് തൊഴുതിരുന്നു. മുന്‍പൊരിക്കല്‍ തന്നെ കസരേയെടുത്ത് അടിക്കുന്നത് കണ്ടപ്പോള്‍ മണിയന്‍പിള്ള ജീവനും കൊണ്ട് ഓടുകയായിരുന്നു. ദേഷ്യം വന്നാല്‍ അദ്ദേഹം എന്താണ് ചെയ്യുകയെന്ന് പറയാനാവില്ല. സഹിക്കാവുന്നതിനും അപ്പുറത്തായപ്പോഴാണ് താന്‍ പോയത്. അവസാനകാലത്ത് തനിക്കരികിലേക്കെത്തിയപ്പോള്‍ സങ്കടം തോന്നിയെന്നും അവര്‍ പറയുന്നു. ക്യാന്‍സറായിരുന്നു അദ്ദേഹത്തിന്.


Click it and Unblock the Notifications











