ജഗതിയുടെ കോമഡി കേട്ട് ചിരിച്ച കവിയൂര്‍ പൊന്നമയെ വിരട്ടിയ തിലകന്‍! പിന്നീട് സംഭവിച്ചതോ? കാണൂ!
മലയാള സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമല്ല വില്ലത്തരവും കോമഡിയുമൊക്കെ ആ കൈകളില്‍ ഭദ്രമായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ വാചാലയായിരുന്നു. മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മയായി വേഷമിട്ട താരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് പ്രേക്ഷകര്‍ക്ക്. ബാലതാരമായി സിനിമയിലേക്കെത്തിയ കവിയൂര്‍ പൊന്നമ്മ സഹനടിയായും നായികയായും അമ്മയായും മുത്തശ്ശിയായുമൊക്കെ അഭിനയിച്ചിരുന്നു. ജഗതി ശ്രീകുമാറിന്റെ കോമഡി കേട്ട് ചിരിച്ചതും അതിന് തിലകന്‍ വഴക്ക് പറഞ്ഞതിനെക്കുറിച്ചുമൊക്കെ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ഏത് സിനിമയുടെ ചിത്രീകരണമാണെന്ന് ഓര്‍ക്കുന്നില്ലെന്നുംജഗതിയുടെ അഭിനയം കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു താനെന്നും താരം ഓര്‍ത്തെടുക്കുന്നു. ഒരു നവാഗത സംവിധായകന്റെ സിനിമയായിരുന്നു അത്. ചിരി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. താന്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടതിന് ശേഷമാണ് ഓരോരുത്തര്‍ ഇവിടെ ചിരിക്കാനാണോ അഭിനയിക്കാനാണോ വന്നതെന്ന് തിലകന്‍ ചോദിച്ചത്. ഇത് കേട്ടതും താന്‍ ആ പരിസരത്തുനിന്നും മാറുകയും പിന്നെ ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് പോവുകയേ ചെയ്തില്ലെന്നും താരം പറയുന്നു.

തന്നെക്കാണാതിരുന്നതിനെത്തുടര്‍ന്ന് ഷമ്മി തിലകനായിരുന്നു വിളിക്കാനെത്തിയത്. ഷോട്ട് എടുക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സൗകര്യമില്ലെന്ന മറുപടിയായിരുന്നു താന്‍ നല്‍കിയതെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. അച്ഛന്റെ സ്വഭാവം ചേച്ചിക്ക് അറിഞ്ഞൂടേയെന്നായിരുന്നു ഷമ്മിയുടെ ചോദ്യം. സെറ്റിലേക്ക് തിരികെയെത്തിയ തന്റെ മുഖം വീര്‍ത്തുകെട്ടിയിരിക്കുന്നത് കണ്ടാണ് അദ്ദേഹം എന്താടോ മുഖം വീര്‍പ്പിച്ചിരിക്കുന്നതെന്ന് ചോദിച്ചത്. ആ ചോദ്യത്തിന് ശേഷം അദ്ദേഹത്തിന് തന്നെ വലിയ കാര്യമായിരുന്നു. തിരിച്ചും അങ്ങനെയായിരുന്നു. തന്നെ സംബന്ധിച്ച് ആ വിയോഗം വലിയൊരു നഷ്ടമായിരുന്നുവെന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications











