twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ എന്റെ മോനാണെന്നാ എല്ലാവരും പറയുന്നേ! മമ്മൂട്ടിയും അങ്ങനെയാണെന്ന് നടി കവിയൂര്‍ പൊന്നമ്മ

    |

    നടന്‍ കൊച്ചിന്‍ ഹനീഫയെ ഒരു ഹാസ്യ താരമാണ് എന്നതിനപ്പുറം മിടുക്കനായ ഒരു സംവിധായകനാണെന്ന് അറിയുന്നവരെല്ലാം അമ്പരന്ന് നില്‍ക്കും. കാരണം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥപാത്രം എല്ലാ കാലവും മലയാളികളുടെ ഓര്‍മ്മകളിലുണ്ടാവും.

    1993 ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ വാത്സല്യം 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ നിറയെ വാത്സല്യത്തെ കുറിച്ചുള്ള രസകരമായ പോസ്റ്റുകളായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ അമ്മയായിട്ടെത്തിയ നടി കവിയൂര്‍ പൊന്നമ്മ സിനിമയുടെ പിന്നണിയിലുണ്ടായ രസകരമായ കാര്യങ്ങള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

    വാത്സല്യത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

    വാത്സല്യം പിറന്നിട്ട് 27 വര്‍ഷം ആയോ? ലോക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ സന്തോഷവും സങ്കടവും പകരുന്നതാണെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. സിനിമ മുന്നോട്ട് വെക്കുന്ന ഗൗരവ്വം ഒന്നും തന്നെ അന്ന് ആ സെറ്റിലുണ്ടായിരുന്നില്ല. എല്ലാവരും ജോളിയായിട്ട് ചെയ്ത ഒരു സിനിമയാണ്. എടുത്ത് പറയേണ്ടത് ഹനീഫയെ കുറിച്ചാണ്.

    വാത്സല്യത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

    ഒരുപാട് സിനിമ ചെയ്ത് തഴക്കം വന്ന സംവിധായകനെ പോലെയായിരുന്നു ഹനീഫ അന്ന്. കൃത്യമായി എന്താണ് വേണ്ടതെന്ന് പറഞ്ഞ് തരും. ഓരോ സീനും അയാള്‍ ഹൃദയം കൊണ്ടാണ് ചിത്രീകരിച്ചത്. അതാകും ഇന്നും ഈ സിനിമയെ നിങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കാരണം. പിന്നെ ലോഹിതദാസ്, ലോഹി എനിക്ക് വേണ്ടിയാണ് ഈ കഥാപാത്രം എഴുതിയതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ എനിക്ക് അറിയാം. ലോഹി എനിക്കായി എഴുതിയ അമ്മ വേഷമാണിതെന്ന്.

    വാത്സല്യത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

    അമ്മ വേഷം ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും മേലേടത്ത് നായരുടെ അമ്മ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍ എന്റെ മോനാണെന്നാ എല്ലാവരും പറയുന്നേ. എവിടെ പോയാലും ചോദിക്കും, മോനെ കൊണ്ട് വന്നില്ലേ? മോന് സുഖമാണോ എന്നൊക്കെ. അതുപോലെയാണ് മമ്മൂട്ടിയും. രണ്ട് പേരും മക്കളാണ്.

    വാത്സല്യത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

    തനിയാവര്‍ത്തനത്തിലും ഞാന്‍ മമ്മൂട്ടിയുടെ അമ്മയായിരുന്നു. അതെഴുതിയതും ലോഹിയാണ്. അതൊന്നും അഭിനയമായിട്ട് തോന്നിയിട്ടില്ല. ഇവരുടെ രണ്ട് പേരുടെയും അമ്മയായി എത്തുമ്പോള്‍ ജീവിക്കുകയാണ് ഓരോ സീനിലും. വര്‍ഷങ്ങള്‍ കൊണ്ടുള്ള ശീലമല്ലേ. അതിനപ്പുറം എന്ത് പറയാനാണ്. വല്ലാത്ത വേദന തോന്നുന്നത് വാത്സല്യത്തിന്റെ പിന്നിലുണ്ടായിരുന്ന പലരുടെയും വേര്‍പാടാണ്. അതൊന്നും നമ്മുടെ കൈയില്‍ അല്ലല്ലോ. എന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

     വാത്സല്യത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

    മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമകളിലൊന്നാണ് വാത്സല്യം. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും വാത്സല്യമുണ്ടാക്കിയ ഓളം തീരില്ല. മണിച്ചിത്രത്താഴ്, ആകാശദൂത്, എന്നിങ്ങനെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പിറന്നതിനൊപ്പം 1993 ലെ വിഷുവിനാണ് വാത്സല്യം റിലീസിനെത്തുന്നത്. മമ്മൂട്ടി നായകനാവുമ്പോള്‍ സിദ്ദിഖ്, ഗീത, കവിയൂര്‍ പൊന്നമ്മ, ബിന്ദു പണിക്കര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായിട്ടെത്തിയത്.

     വാത്സല്യത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ

    ഒരു കുടുബ നാഥന്റെ കഷ്ടപ്പാട് എന്തൊക്കെയാണെന്ന് പ്രേക്ഷകര്‍ക്ക് വരച്ചു കാട്ടി കൊടുത്ത ചിത്രം നടന്‍ കൊച്ചിന്‍ ഹനീഫയായിരുന്നു സംവിധാനം ചെയ്തിരുന്നത്. ലോഹിതദാസ് തിരക്കഥ ഒരുക്കി. വാത്സല്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടി സ്വന്തമാക്കി. തിയേറ്ററുകളില്‍ 260 ലേറെ ദിവസം പ്രദര്‍ശിപ്പിച്ചതും ചരിത്രമായിരുന്നു.

    English summary
    Kaviyoor Ponnamma Talks About Her Movie Vatsalyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X