കാവ്യയും ജീവയും മുതല്‍ സംയുക്തയും അഭിയും വരെ! മിനിസ്‌ക്രീനിലെ മിന്നും താരജോഡികള്‍ ഇവരാണ്

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. താരങ്ങളുടെ സൗഹൃദവും കെമിസ്ട്രിയുമെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്താറുണ്ട് ചിലര്‍. സീരിയലിലെ പ്രിയതാരജോഡികളില്‍ പലരും അടുത്ത സുഹൃത്തുക്കളുമാണ്. തുടക്കത്തില്‍ അപരിചിതത്വത്തോടെയാണ് പെരുമാറിയതെങ്കിലും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നു പലരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ സ്‌ക്രീനിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

നിത്യേന കണ്ടുവരുന്ന താരങ്ങള്‍ സീരിയലിന് പുറമെ മറ്റ് പരിപാടികളിലും പങ്കെടുക്കാറുണ്ട്. റിയാലിറ്റി ഷോയിലുുള്‍പ്പടെ ഇവരെത്തുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാണ്. സ്‌ക്രീനിലെ താരജോഡികളുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മറ്റൊരു രസകരമായ കാര്യം. വ്യത്യസ്തമായ സീരിയലുകളിലൂടെയായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരജോഡികളെക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.
വിവരങ്ങള്‍ക്ക് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ.

പപ്പിയും മോഹനും

പപ്പിയും മോഹനും

അടുത്തിടെയായിരുന്നു വാനമ്പാടിയെന്ന സീരിയല്‍ അവസാനിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പരയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി സംഗീത പശ്ചാത്തലത്തിലായിരുന്നു സീരിയലെത്തിയത്. പത്മിനിയെന്ന പപ്പിയെ അവതരിപ്പിച്ചത് സുചിത്ര നായരായിരുന്നു. അന്യഭാഷാ താരമായ സായ് കിരണായിരുന്നു മോഹന്‍കുമാറായെത്തിയത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും സുചിത്രയേയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ബാലുവും നീലുവും

ബാലുവും നീലുവും

ടെലിവിഷനിലെ അവിഭാജ്യ ഘടകങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡും പിന്നിട്ട് കുതിക്കുകയാണ് ഉപ്പും മുളകും. ബാലുവും നീലുവും തമ്മിലുള്ള കുടുംബ ജീവിതവും ഇവരുടെ മക്കളും മറ്റ് വിശേഷങ്ങളുമൊക്കെയായാണ് ഉപ്പും മുളകും മുന്നേറുന്നത്. പണിയെടുക്കാന്‍ മടിയുള്ള ബാലുവിനെ മര്യാദ പഠിപ്പിക്കാനായി നീലു നടത്തുന്ന ശ്രമങ്ങളും നീലുവിന്റേയും മക്കളുടേയും കണ്ണുവെട്ടിക്കാനായി ബാലു നടത്തുന്ന ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. ചക്കിക്കൊത്ത ചങ്കരന്‍മാരായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ബിജു സോപാനവും നിഷ സാരംഗുമാണ് ബാലുവും നീലുവുമായെത്തുന്നത്.

സ്വാതിയും അജയും

സ്വാതിയും അജയും

സീതയ്ക്കും കല്യാണിനും മാത്രമല്ല അനിയത്തിയായ സ്വാതിക്കും ഭര്‍ത്താവായ അജയിനും ആരാധകരേറെയാണ്. ചേച്ചിയും അനിയനും ചേട്ടനേയും അനിയനേയുമാണ് വിവാഹം ചെയ്തത്. റെനീഷയും ജിത്തു വേണുഗോപാലുമാണ് സ്വാതിയും അജയുമായെത്തുന്നത്. സീരിയലില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും സുഹൃത്തുക്കളാണ് ഇരുവരും. പക്വതക്കുറവ് കാണിക്കുന്ന ഭര്‍ത്താവിനെ നേര്‍വഴിയിലൂടെ നയിക്കുന്ന ഉത്തമഭാര്യയാണ് സ്വാതി.

കാവ്യയും ജീവയുമുണ്ട്

കാവ്യയും ജീവയുമുണ്ട്

കസ്തൂരിമാനിലെ ജീവയും കാവ്യയും അവരുടെ പ്രണയനിമിഷങ്ങളുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പരമ്പരയുടെ പേരിലും കഥാപാത്രങ്ങളുടെ പേരിലും വരെ ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണ്. ഇവരുടെ പ്രണയനിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ജീവ്യയെന്നാണ് ആരാധകര്‍ ഇവരെ വിശേഷിപ്പിത്താറുള്ളത്. സ്‌ക്രീനിലെപ്പോലെയുള്ള കെമിസ്ട്രിയല്ല അടുത്ത സുഹൃത്തുക്കളാണ് റെബേക്ക സന്തോഷും ശ്രീരാം രാമചന്ദ്രനും.

അഭിയുക്തയുമുണ്ട്

അഭിയുക്തയുമുണ്ട്

പൂക്കാലം വരവായിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരജോഡികളാണ് അരുണ്‍ രാഘവും മൃദുല വിജയ് യും. ഭാര്യയെന്ന പരമ്പരയ്ക്ക് ശേഷം ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായത്തിയത് ഈ സീരിയലിലൂടെയായിരുന്നു. അഭിയുക്തയെന്നാണ് ഇവരെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് അഭിയുടെ ജീവിതത്തിലേക്ക് സംയുക്ത എത്തിയത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായാണ് പരമ്പര മുന്നേറുന്നത്.

സീതയും കല്യാണും

സീതയും കല്യാണും

ഭര്‍ത്താവിന്റെ നല്ലപാതിയായ ഉത്തമഭാര്യയാണ് സീത. കല്യാണ്‍ പതറിപ്പോവുന്ന സന്ദര്‍ഭങ്ങളിലെല്ലാം അസാമാന്യ ധൈര്യം പ്രകടിപ്പിക്കുന്ന സീതയെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സീതയുടേയും കല്യാണിന്റേയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. ധന്യ മേരി വര്‍ഗീസാണ് സീതയായെത്തുന്നത്. കല്യാണിനെ അവതരിപ്പിക്കുന്നത് അനൂപ് കൃഷ്ണനാണ്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
മനുവിന്റെ അഞ്ജന

മനുവിന്റെ അഞ്ജന

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനുവും അഞ്ജനയും മികച്ച ജോഡികളാണെന്ന് ആരാധകര്‍ മുന്‍പേ വിലയിരുത്തിയിരുന്നു. മാളവിക വെയ്ല്‍സാണ് അഞ്ജനയെ അവതരിപ്പിക്കുന്നത്്. യുവകൃഷ്ണയാണ് മനുവായെത്തുന്നത്. മനുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി അഞ്ജനയെത്തുന്നതും പിന്നീടങ്ങോട്ടുള്ള കാര്യങ്ങളുമൊക്കെയാണ് പരമ്പരയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X