നന്നായി പഠിക്കുമായിരുന്നു! ആകെയുള്ളൊരു വിഷമം അത് നിര്‍ത്തേണ്ടി വന്നതില്‍! കാവ്യ മാധവന്‍ പറഞ്ഞത്
സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്‍ ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. അഭിനയിച്ചിരുന്ന കാലത്തെ അഭിമുഖങ്ങളും, വീഡിയോകളുമെല്ലാം ഇപ്പോഴും കാണുന്നവരുണ്ട്. പിന്നിട്ട ജീവിതത്തെക്കുറിച്ചും, അഭിനയ മേഖലയിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു, അത് ഇടയ്ക്ക് വെച്ച് കളഞ്ഞുപോയി. അത് ഇന്നും വലിയ വിഷമമായി അവശേഷിക്കുന്ന കാര്യമാണ്. ഈയൊരു കാര്യത്തില്‍ മാത്രമേ സങ്കടമുള്ളൂ. ഒരുപാട് നേട്ടത്തിനിടയില്‍ ഈ സങ്കടം മറക്കുന്നു എന്നുമാത്രം.
ജീവിതത്തില്‍ അങ്ങനെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലായിരുന്നു. എന്തൊരു കുട്ടിയാണ്, അങ്ങനെയാവാന്‍ പാടുണ്ടോ എന്നൊക്കെ ചോദിച്ചേക്കാം. അങ്ങനെയൊരുപാട് പ്രതീക്ഷകളൊന്നും ഞാന്‍ വെക്കാറില്ല. ഒട്ടും പ്രതീക്ഷിക്കാതെയും , ആഗ്രഹിക്കാതെയുമാണ് ഞാന്‍ സിനിമയിലെത്തിയത്. ഞാന്‍ ജനിച്ച ചുറ്റുപാടും, എന്റെ നാടുമൊക്കെ വെച്ച് ഒരിക്കലും സിനിമയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. നീലേശ്വരം പോലെയൊരു ഭാഗത്ത് നിന്ന് ആരും സിനിമയിലില്ല.

എങ്ങനെയൊക്കെയോ ഞാന്‍ എത്തി. ചെറുപ്പത്തില്‍ അഭിനയിച്ചു, അത് അവിടെ തീര്‍ന്നു എന്നായിരുന്നു കരുതിയതും പറഞ്ഞതും. നായികയാവും എന്നൊരിക്കലും പ്രതീക്ഷിച്ചതല്ല. അങ്ങനെയാവാന്‍ പാടുണ്ടോ, നായിക ആയാലല്ലേ പൂര്‍ണത വരൂ എന്നൊക്കെ ചോദിച്ചവരുണ്ട്. എനിക്ക് നായികയാവും എന്ന പ്രതീക്ഷിയില്ല. ഒട്ടും ആഗ്രഹിക്കാത്ത സമയത്താണ് നായികയായത്. ഇതെന്റെ ജോലിയാണ്, ഇതാണ് എനിക്ക് എല്ലാം എന്ന് ഇപ്പോള്‍ മനസിലായി. അങ്ങനെയൊക്കെ ചിന്തിച്ച് തുടങ്ങിയത് കുറേ വൈകിയാണ്.
ചില സമയത്ത് നന്നായിട്ട് പെരുമാറും. അവള്‍ക്ക് എല്ലാവരോടും നന്നായി പെരുമാറാന്‍ അറിയാം എന്ന് എല്ലാവരും പറയാറുണ്ട്. നല്ലൊരു ഗുണമായി വീട്ടുകാര്‍ പറയുന്ന കാര്യം കൂടിയാണിത്. ചില സമയത്ത് എനിക്ക് പോലും എന്റെ സ്വഭാവം ഇഷ്ടമല്ല. ഒുപാട് ടെന്‍ഷനുണ്ടാവും. ഡേറ്റിന്റെ കാര്യമൊക്കെ ഓര്‍ത്തിരിക്കുന്ന സമയത്ത് ആരെങ്കിലും വന്ന് സംസാരിച്ചാല്‍ ദേഷ്യം വരും. എന്നാലും എനിക്ക് എല്ലാവരെയും സ്‌നേഹിക്കാനറിയാം. വലിപ്പ ചെറുപ്പമൊന്നും നോക്കാതെയാണ് ഇടപെടാറുള്ളത്. എല്ലാവരോടും ഒരുപോലെ ഇഷ്ടം കാണിക്കാന്‍ പറ്റാറുണ്ട്. എനിക്ക് അങ്ങനെയേ അറിയുള്ളൂ. എന്തിനാണ് അവരോടൊക്കം അങ്ങനെ സംസാരിക്കുന്നതെന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. എനിക്ക് ആരേയും മാറ്റിനിര്‍ത്താനറിയില്ല. എല്ലാവരെയും ഒരുപോലെയേ ഞാന്‍ കാണുന്നുള്ളൂ. അതങ്ങനെയാണ്.
സിനിമ ഫീല്‍ഡിലെ ചില ആള്‍ക്കാരുമായി ഞാന്‍ ഭയങ്കര ശത്രുതയില്‍ ആയിരുന്നു. സംസാരത്തിലൊന്നുമല്ല. എനിക്കിഷ്ടമല്ല അവരെ. ചിലരെ കാഴ്ചയില്‍ തന്നെ നമുക്കൊരു ഇഷ്ടക്കേട് തോന്നില്ലേ. ആദ്യമൊക്കെ എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ഞാന്‍ അധികം അവരോട് സംസാരിക്കില്ല. അവരെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോള്‍ ഞാനത് കെയര്‍ ചെയ്യില്ല. പിന്നീട് ക്ലോസായിക്കഴിയുമ്പോള്‍ അവരായിരിക്കും എനിക്ക് ആ സെറ്റില്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍. അങ്ങനെയുണ്ടായിട്ടുണ്ട്. ഒരുപരിചയവുമില്ലാതെ വന്ന് എടീ, പോടീ എന്നൊക്കെ വിളിച്ച് സംാരിക്കും ചിലര്‍. അതെനിക്കിഷ്ടമല്ല. ഭയങ്കര സ്വാതന്ത്ര്യമെടുത്ത് പെരുമാറും. നമ്മളെ ഇങ്ങനെ കളിയാക്കുന്നതും ഇഷ്ടമില്ല. അറിയുന്നവരും, ഞാന്‍ ഇഷ്ടപ്പെടുന്നവരും കളിയാക്കുന്നത് വിഷയമേയല്ല.
വിഷമം വന്നാല്‍ അമ്മയുമായി ഷെയര്‍ ചെയ്യാറുണ്ട്. അപ്പോള്‍ ആശ്വാസം തോന്നാറുണ്ട്. എന്നെ ഭയങ്കരമായി ആരെങ്കിലും വിഷമിപ്പിച്ചാല്‍ അതൊന്നും മനസില്‍ വെക്കാതെ പെരുമാറാന്‍ കഴിയും. ഇനി ഇവരോട് മിണ്ടില്ലെന്നൊക്കെ തീരുമാനിച്ചിട്ടുണ്ടാവും. അവരെ കണ്ടാല്‍ അതൊന്നും മനസില്‍ വരില്ല. പെട്ടെന്ന് പൊറുക്കാന്‍ പറ്റാറുണ്ട്. മറവി ചില സമയത്ത് ഗുണമാണ്, അതുപോലെ ദോഷവും. യാത്ര പറച്ചിലുകള്‍ എനിക്കെപ്പോഴും വേദനാജനകമാണ്. അവസാന ഷോട്ടാണെന്നറിഞ്ഞാല്‍ പെട്ടെന്ന് അവിടെ നിന്ന് പോവും ഞാന്‍. കാവ്യയുടെ വിക്കറ്റ് തെറിച്ചു, കൈയ്യടിച്ചോ, കഴിഞ്ഞു എന്ന് പറയുന്നത് കേള്‍ക്കുമ്പോഴേ വിഷമമാണ്.


Click it and Unblock the Notifications











