ആദ്യ വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ പറഞ്ഞ ആഗ്രഹങ്ങള്‍! ദിലീപുമായുള്ള വിവാഹശേഷവും അങ്ങനെ തന്നെ

നടി കാവ്യ മാധവന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ഇന്ന് പുറത്ത് വന്നിരുന്നത്. ഭര്‍ത്താവ് ദിലീപിനും മകള്‍ക്കുമൊപ്പം കുടുംബിനിയായി കഴിയുകയാണ് കാവ്യയിപ്പോള്‍. 1984 സെപ്റ്റംബര്‍ 19 ന് ജനിച്ച കാവ്യ തന്റെ 36-ാം ജന്മദിനമായിരുന്നു ഇന്ന് ആഘോഷിച്ചത്. ഈ ദിവസം ദിലീപിനൊപ്പമുള്ളതും അല്ലാത്തതുമായ ചിത്രങ്ങളിലൂടെ താരസുന്ദരിയ്ക്ക് ആശംസകള്‍ വന്ന് നിറയുകയായിരുന്നു.

വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന കാവ്യ തിരികെ വരാത്തത് എന്താണെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഒരു കുടുംബിനിയായി കഴിയുകയാണ് തന്റെ ഇഷ്ടമെന്ന് പറയുന്ന കാവ്യയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്. മനോരമയിലെ നേരെ ചൊവ്വ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ കുറിച്ച് കാവ്യ പറയുന്നത്.

കാവ്യയുടെ വാക്കുകളിലേക്ക്

വിധിയില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. കല്യാണം ഒക്കെ കഴിഞ്ഞ്, കുട്ടികളൊക്കെ ആയി ജീവിക്കുന്നതാണ് എന്റെ ലക്ഷ്യമെന്ന് എന്നെ അറിയുന്നവര്‍ക്കെല്ലാം അറിയാം. അതിന് വേണ്ടിയാണ് ഞാന്‍ ജനിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ എന്തോ നേരെ മറിച്ചും സംഭവിച്ചു. വിവാഹശേഷം താന്‍ അഭിനയിക്കില്ല എന്നൊന്നും പറഞ്ഞിട്ടില്ലായിരുന്നു. ദൈവമായി തന്നെ എന്നെ കൊണ്ട് അന്നേരം പറയിപ്പിക്കാതെ ഇരുന്നതും ആയിരിക്കാം.

കാവ്യയുടെ വാക്കുകളിലേക്ക്

രണ്ട് വര്‍ഷത്തെ വിവാഹജീവിതം എന്നെ എന്താണ് പഠിപ്പിച്ചതെന്ന് ചോദിച്ചാല്‍ പറയാന്‍ അറിയില്ല. പക്ഷേ ആളുകളെ കുറച്ച് കൂടി മനസിലാക്കാന്‍ ഞാന്‍ പഠിച്ചു. മുന്‍പ് എനിക്ക് അതൊന്നും അറിയില്ലായിരുന്നു. ഒരാളെ മനസിലാക്കാന്‍, അവരെ തിരിച്ചറിയാന്‍ ഒരുപാട് കാലം വേണ്ടി വരുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ജീവിതത്തില്‍ കല്യാണമാണ് ഏറ്റവും പ്രധാനം. അതിന് ശേഷം മറ്റൊന്നുമില്ല. എന്നൊക്കെയായിരുന്നു എന്റെ ചിന്ത. എന്റെ വിവാഹജീവിതം അങ്ങനെ ആയത് കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ എന്നാലും അതിനപ്പുറവും ഒരു ജീവിതമുണ്ട് നമുക്ക്.

കാവ്യയുടെ വാക്കുകളിലേക്ക്

എന്റെ കുടുംബമാണ് എപ്പോഴും എനിക്കൊപ്പം നിന്നത്. അച്ഛന്‍, അമ്മ, ചേട്ടന്‍, മറ്റ് ബന്ധുക്കളെല്ലാം എനിക്കൊപ്പം നിന്നവരാണ്. പിന്നെ സിനിമയിലുള്ള വളരെ കുറച്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെയൊരു സമയത്ത് കൂടെ നിക്കാത്തവരെയും തിരിച്ചറിയാന്‍ സാധിച്ചിരുന്നു. എനിക്കൊപ്പം നില്‍ക്കുന്നു എന്ന രീതിയില്‍ വന്നവര് മാറി നിന്ന് കുറ്റം പറഞ്ഞിട്ടുണ്ട്. ഫീല്‍ഡില്‍ തന്നെ അങ്ങനെ ഉള്ളവര്‍ ഉണ്ടായിരുന്നു. അതായിരുന്നു എനിക്ക് ഷോക്കിങ് ആയ അനുഭവമായിരുന്നു.

 കാവ്യയുടെ വാക്കുകളിലേക്ക്

എത്രയോ കാലമായി സിനിമയിലുള്ളവരാണ്. എനിക്കൊരു വിഷമം വന്നാല്‍ അവരൊക്കെ കൂടെ ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. അങ്ങനെ ഞാന്‍ വിചാരിച്ചിരുന്നവരൊന്നും എന്റെ കൂടെ ഇല്ലായിരുന്നു. അന്നെനിക്കുണ്ടായ വിഷമം ഭീകരമായിരുന്നു. അതില്‍ നിന്ന് കരകയറാനാണ് കുറേ സമയം വേണ്ടി വന്നത്. ഇതിലൂടെ ഒന്നും കൂടി വിശ്വാസം തനിക്ക് കൂടുകയാണ് ചെയ്തതെന്ന് കൂടി കാവ്യ മാധവന്‍ വ്യക്തമാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X