'അമ്മ-മകൾ ട്രിപ്പ്', വിദേശത്ത് മാമാട്ടിക്കൊപ്പം ന്യൂഇയർ ആഘോഷിച്ച് കാവ്യ, ദിലീപും മീനുവും എവിടെയെന്ന് ആരാധകർ!
പുതുവർഷ പുലരിയിലേക്ക് കാലെടുത്ത് വെക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലോകമെമ്പാടുമുള്ളവർ അവസാനവട്ട ഒരുക്കങ്ങളിലാണ്. ഡിസംബർ 31 അവസാനിക്കുന്നതോടെ 2023 നോട് വിടപറഞ്ഞ് നമ്മൾ 2024ലേക്ക് കടക്കും. പുതിയ പ്രതീക്ഷയും സ്വപ്നങ്ങളും പദ്ധതികളുമൊക്കെ എല്ലാവർക്കും ഉണ്ടാകും. പല രാജ്യങ്ങളിലും ആളുകൾ ഡിസംബർ 31 രാത്രി തന്നെ പുതുവത്സര ആഘോഷങ്ങൾ ആരംഭിക്കും. കേരളത്തിലും ആഘോഷങ്ങൾക്ക് കുറവെ.
സെലിബ്രിറ്റികൾ അടക്കമുള്ളഴ പലരും പന്ത്രണ്ട് മണിയാകാൻ കാത്തുനിൽക്കാതെ ആരാധകർക്ക് ന്യൂഇയർ ആശംസകൾ നേർന്ന് തുടങ്ങി. അത്തരത്തിൽ മലയാളത്തിന്റെ സ്വന്തമായ നടി കാവ്യ മാധവൻ പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മകൾക്കൊപ്പമുള്ള ചില ചിത്രങ്ങൾക്കൊപ്പമായിരുന്നു കാവ്യ മാധവന്റെ പുതുവത്സരാശംസ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ നിറഞ്ഞ ഒരു ചക്രവാളം നിങ്ങൾക്ക് ആശംസിക്കുന്നു... പുതുവത്സരാശംസകൾ... എന്നാണ് കാവ്യ കുറിച്ചത്. മകൾ മഹാലക്ഷ്മിയാണ് കാവ്യയ്ക്കൊപ്പം ചിത്രങ്ങളിലുള്ളത്. ഇത്തവണ കാവ്യയുടെയും മകളുടെയും പുതുവത്സരാഘോഷം വിദേശത്താണെന്നത് കാവ്യ പങ്കിട്ട ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്.
എന്നാൽ എവിടെയാണ് എന്താണ് എന്നതൊന്നും കാവ്യ വെളിപ്പെടുത്തിയിട്ടുമില്ല. മോഡേൺ സ്റ്റൈലിഷ് ലുക്കിലാണ് ഫോട്ടോകളിൽ കാവ്യയും മകൾ മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് കാവ്യ പങ്കിട്ടിരിക്കുന്നത് ആദ്യത്തേതിൽ മാമാട്ടിയുടെ കൈ പിടിച്ച് ചുവന്ന റോസാപ്പൂക്കൾക്ക് മുന്നിൽ നിൽക്കുന്ന കാവ്യയാണുള്ളത്.
രണ്ടാമത്തെ ചിത്രത്തിൽ പടുകൂറ്റൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സീനറി ആസ്വദിക്കുന്ന കാവ്യയാണുള്ളത്. മൂന്നാമത്തെ ചിത്രത്തിൽ സൺഗ്ലാസ് ധരിച്ച് സ്റ്റൈലിഷായി നിൽക്കുന്ന അമ്മയും മകളുമാണുള്ളത്. ദി ഗ്രാന്റ് അക്വേറിയം എന്ന് കാവ്യയുടെ പുറകിലെ വാളിൽ വലുതായി എഴുതിയിരിക്കുന്നതായി കാണാം. അതിൽ നിന്നും താരവും മകളും അവധി ആഘോഷിക്കുന്നത് ഹോങ്കോങിലാണെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
ഫോട്ടോ വൈറലായതോടെ ദിലീപിനെയും മീനാക്ഷിയേയുമാണ് സോഷ്യൽമീഡിയ തിരയുന്നത്. അമ്മയും മകളും മാത്രമാണോ അവധി ആഘോഷിക്കാൻ പോയിരിക്കുന്നതെന്ന സംശയവും ആരാധകർക്കുണ്ട്. ചിലപ്പോൾ ദിലീപായിരിക്കാം കാവ്യയുടെയും മാമാട്ടിയുടെയും ചിത്രങ്ങൾ പകർത്തിയത് അതുകൊണ്ടായിരിക്കാം ഇരുവർക്കും ഒപ്പം കാണാതിരുന്നതെന്ന കണ്ടെത്തലും ആരാധകർ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എയർപോട്ടിൽ നിന്നുള്ള കാവ്യയുടെയും മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ചിത്രങ്ങൾ ഇവരുടെ ഫാൻ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. എന്നാൽ മീനാക്ഷി മാത്രം ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. കോളേജ് പഠനം ആരംഭിച്ചതോടെ മീനാക്ഷിയുടെ യാത്രകൾ ഏറെയും സുഹൃത്തുക്കൾക്കൊപ്പമാണ്. മാത്രമല്ല ഹൗസ് സർജൻസി ചെയ്യാൻ തുടങ്ങിയതുകൊണ്ട് തന്നെ സെലിബ്രിറ്റികളുടെ പരിപാടികളിലും വിരളമായി മാത്രമെ മീനാക്ഷി പങ്കെടുക്കാറുള്ളു.
കാവ്യയുടെ ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ എത്തിയതോടെ നിരവധി പേരാണ് കമന്റുകൾ വഴി ആശംസ അറിയിച്ച് എത്തിയത്. അമ്മയും മകളും സൂപ്പർ ക്യൂട്ടാണ് മോഡേൺ ലുക്കിലെന്നാണ് കമന്റുകൾ ഏറെയും. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ സോഷ്യൽമീഡിയയിലേക്ക് കാലെടുത്ത് വെച്ചത്.
ദിലീപുമായുള്ള വിവാഹശേഷം ഒരു അഭിമുഖത്തിൽ പോലും പ്രത്യക്ഷപ്പെടാത്ത കാവ്യ ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത് ആരാധകർക്കും വലിയ സർപ്രൈസായിരുന്നു. നേരത്തെ കാവ്യയുടെ ബൊട്ടീക്കിന് വേണ്ടി താരം ലക്ഷ്യ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചിരുന്നു. ഇപ്പോൾ ഏത് വിശേഷം വന്നാലും ചിത്രങ്ങളും ആശംസകളും കാവ്യ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്.
മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളാണ് കാവ്യ സോഷ്യൽമീഡിയ പേജിൽ ഏറെയും പങ്കിട്ടിട്ടുള്ളത്. ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് കാവ്യയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഏറ്റവും അവസാനം മകൾക്കൊപ്പമുള്ള ദീപാവലി സെലിബ്രേഷന്റെ ഫോട്ടോകളാണ് കാവ്യ പങ്കിട്ടത്.


Click it and Unblock the Notifications