For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും ദിലീപും വടക്കുന്നാഥ ക്ഷേത്രത്തില്‍! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ലേറ്റസ്റ്റ് ചിത്രം!

  |

  സിനിമയില്‍ സജീവമല്ലെങ്കിലും ദിലീപും കാവ്യ മാധവനും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് ആരാധകര്‍ നല്‍കുന്നത്. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന കാവ്യ മാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് ഗാനവുമായി എത്തിയിരുന്നുവെങ്കിലും അഭിനേത്രിയായുള്ള വരവിനെക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുചടങ്ങുകളിലും വേദികളിലുമൊക്കെ ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും ഇസ്ഹാഖ് കുഞ്ചാക്കോ ബോബന്റെ മാമോദീസ ചടങ്ങിലുമൊക്കെ കാവ്യയും ദിലീപും ഒരുമിച്ചാണ് എത്തിയത്.

  ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ ഇരുവരും മുഖ്യാതികളായി പങ്കെടുത്തിരുന്നു. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് മിക്കപ്പോഴും ചിത്രങ്ങള്‍ പുറത്തുവരുന്നത്. താരദമ്പതികള്‍ വടക്കുന്നാഥ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിനിലായിരുന്നു ദിലീപും കാവ്യ മാധവനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. കമിതാക്കളായിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയും ഇവരുടെ ജീവിതത്തിലേക്ക് ബിജു മേനോനും സംയുക്ത വര്‍മ്മയും എത്തിച്ചേരുന്നതുമായിരുന്നു സിനിമയില്‍ കണ്ടത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ ആദ്യമായി നായികയായപ്പോള്‍ നായകനായത് ദിലീപായിരുന്നു. ഇവരുടെ കെമിസ്ട്രിക്ക് ശക്തമായ പിന്തുണ ലഭിച്ചതോടെ മലയാള സിനിമയിലെ ഹിറ്റ് താരജോഡിയായി മാറുകയായിരുന്നു ഇരുവരും.

  തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. ക്ഷേത്രത്തിന് പുറത്തുവെച്ച് ജീവനക്കാര്‍ക്കൊപ്പം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വിജയദശമി ദിനത്തിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

  വിവാഹത്തോടെ പല നായികമാരും സിനിമാജീവിതം അവസാനിപ്പിക്കാറുണ്ട്. കാവ്യ മാധവനും അതേ തീരുമാനത്തിലാണോയെന്ന സംശയത്തിലാണ് ആരാധകര്‍. സിനിമയിലേക്കുള്ള വരവ് അടുത്തൊന്നുമില്ലെന്നായിരുന്നു ഇവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. കുടുബത്തെ നോക്കി മുന്നേറാനാണ് താരത്തിന്റെ തീരുമാനമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പുതിയ വിശേഷങ്ങളെക്കുറിച്ച് അറിയുമ്പോഴെല്ലാം ആരാധകര്‍ ചോദിക്കുന്നത് ഇതേക്കുറിച്ചാണ്.

  മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെയായിരുന്നു ഇരുവരും കടന്നുപോയത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു ജീവിതത്തിലും അരങ്ങേറിയത്. വിവാഹത്തിന് ശേഷം അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഇവരെ കാത്തിരുന്നത്. ആദ്യവര്‍ഷത്തെ അനുഭവം ഇതായിരുന്നുവെങ്കിലും പിന്നീട് അവസ്ഥ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവര്‍ക്കിടയിലേക്ക് മകള്‍ എത്തിയത്.

  ശക്തമായ പിന്തുണയാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ബഹിഷ്‌ക്കരണ ഭീഷണിക്കിടയില്‍ തിയേറ്ററുകളിലേക്കെത്തിയ രാമലീലയെ ഇവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമാജീവിതം അവസാനിച്ചുവെന്ന കരുതിയിടത്തുനിന്നും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ദിലീപ്. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

  ദിലീപിന്റേയും കാവ്യ മാധവന്റേയും മകളായ മഹാലക്ഷ്മിയുടെ മുഖം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുപത്തെട്ടിനിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും മകളുടെ ചിത്രം ഇരുവരും പങ്കുവെച്ചിരുന്നില്ല. ഒരു വയസ്സ് തികയുമ്പോള്‍ ദിലീപ് തന്നെ മകളുടെ ഫോട്ടോ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  വാപ്പച്ചിയും കുഞ്ഞുമറിയവുമല്ല അത്! ലോഗോയ്ക്ക് പിന്നിലുള്ള രഹസ്യം പരസ്യമാക്കി ദുല്‍ഖര്‍ സല്‍മാന്‍!

  English summary
  Kavya Madhavn And Dileep's latest photo viral in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X