കാവ്യ മാധവനും ദിലീപും തിളങ്ങിയ ചടങ്ങ്, പൊതുവേദിയില്‍ നിറഞ്ഞുനിന്ന് താരദമ്പതികള്‍, ചിത്രം വൈറല്‍
മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് ദിലീപിിനെ വിശേഷിപ്പിക്കാറുള്ളത്. ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായാണ് താരം മുന്നിലേക്ക് എത്തിയത്. മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ദിലീപിന് ലഭിച്ചിരുന്നു. 13 വര്‍ഷത്തിന് ശേഷം സി ഐഡി മൂസ വീണ്ടും വരുന്നുണ്ടെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. പിറന്നാളാഘോഷത്തിന് പിന്നാലെയായാണ് താരം ഇതേക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. സുപ്രധാനമായ പ്രഖ്യാപനം വരുന്നുണ്ടെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു.
അടുത്തിടെയായിരുന്നു ദിലീപ് 53ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഹലാക്ഷമിയുടെ പിറന്നാളിന് പിന്നാലെയായാണ് ദിലീപും പിറന്നാളാഘോഷിച്ചത്. കാവ്യ മാധവനായിരുന്നു പിറന്നാളിന് സര്‍പ്രൈസൊരുക്കിയത്. പിറന്നാള്‍ ദിനത്തിലെ ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് വേറൊരു ഫോട്ടോ കൂടി പുറത്തുവന്നത്.

ദിലീപും കാവ്യ മാധവനും
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലായിരുന്നു ദിലീപും കാവ്യ മാധവനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സ്‌ക്രീനില്‍ മികച്ച പ്രണയം കാഴ്ച വെച്ച ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം അത് ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച മിക്ക സിനിമകളും വന്‍വിജയമായി മാറിയിരുന്നു. സിനിമയ്ക്ക് പുറമേ സ്റ്റേജ് പരിപാടികളിലും ഇരുവരും സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. വിവാഹ ശേഷം കാവ്യ മാധവന്‍ അഭിനയരംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു.

രണ്ടാം വിവാഹം
ദിലീപിന്റെ മാത്രമല്ല കാവ്യ മാധവന്‌റെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്്. ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയതിന് പിന്നാലെയായാണ് ഇരുവരും രണ്ടാമതായി വിവാഹം ചെയ്തത്. ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പായിരുന്നുവെന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്. വിവാഹശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. കുടുംബ കാര്യങ്ങളുമായി മുന്നേറാനാണ് തന്റെ താല്‍പര്യമെന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്.


Click it and Unblock the Notifications











