ദിലീപും കാവ്യ മാധവനും ഒന്നിച്ചെത്തി! പുതിയ ലുക്കിലെത്തിയ ജനപ്രിയനെ വരവേറ്റ് ആരാധകരും
വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലിക ഇടവേള എടുത്തെങ്കിലും കാവ്യ മാധവന്‍ നിരന്തരം പൊതുവേദികളില്‍ എത്താറുണ്ട്. കൂടുതലും സുഹൃത്തുക്കളുടെ വിവാഹത്തിനോ മറ്റുമാണ്. അടുത്തിടെ പല പരിപാടികള്‍ക്ക് എത്തിയപ്പോഴും ദിലീപിനൊപ്പം കാവ്യ ഇല്ലായിരുന്നു. കാവ്യ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ദിലീപും ഇല്ലായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്.
ആരുടെ വിവാഹമാണെന്ന് വ്യക്തമല്ലെങ്കിലും താരദമ്പതികള്‍ ഒന്നിച്ചായിരുന്നു ചടങ്ങിനെത്തിയത്. ആഡംബര കാറില്‍ വന്നിറങ്ങിയ താരദമ്പതികള്‍ക്ക് ചുറ്റുമായിരുന്നു എല്ലാവരും. വലിയ ആരവത്തോടെയാണ് ദിലീപിനെയും കാവ്യയെയും ആരാധകര്‍ എതിരേറ്റത്. വിവാഹ വേദിയിലെത്തി വധുവരന്മാര്‍ക്ക് ആശംസ അറിയിച്ച് അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടാണ് താരദമ്പതികള്‍ മടങ്ങിയത്.

രസകരമായ മറ്റൊരു കാര്യം ദിലീപിന്റെ ലുക്ക് ആയിരുന്നു. പുതിയ സിനിമയ്ക്ക് വേണ്ടി നടത്തിയ ഗെറ്റപ്പിലായിരുന്നു താരമെത്തിയത്. നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന കേശു ഈ വീഡിന്റെ നാഥന്‍ എന്ന സിനിമയിലാണ് ദിലീപ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വാര്‍ദ്ധക്യത്തിലെത്തിയ കേശു എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. അതിന് വേണ്ടി തലമുടി മൊട്ടയടിച്ചിരുന്നു. വിവാഹവേദിയിലെത്തിയ ദിലീപും ഇതേ ലുക്കിലായിരുന്നു.
വൈറലായ വീഡിയോ


Click it and Unblock the Notifications